»   » അലക്സാണ്ടറിന്റെ വരവിന് പിന്നില്‍?

അലക്സാണ്ടറിന്റെ വരവിന് പിന്നില്‍?

Posted By: Super
Subscribe to Filmibeat Malayalam

ദുബായിലെ ഒരു വന്‍കിട ബിസിനസ്സുകാരനാണ്‌ പ്രതാപ വര്‍മ്മ. കോടിക്കണക്കിന്‌ രൂപയുടെ സ്വത്തിനുടമയായ പ്രതാപവര്‍മ്മയുടെ ആകസ്‌മിക മരണം അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ തിരിച്ചടിയാകുന്നു.

പ്രതാപവര്‍മ്മയുടെ സ്വത്ത്‌ കൈക്കലാക്കാന്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ തന്നെ ചേരിപ്പോര്‌ തുടങ്ങി. ഇങ്ങനെയൊരു സാഹചര്യത്തിലാണ്‌ മുംബൈയിലെ ജയിലില്‍ കഴിയുന്ന അലക്‌സാണ്ടര്‍ വര്‍മ്മ ഈ പ്രശ്‌നങ്ങളുടെ ഇടയിലേക്ക്‌ വന്നിറങ്ങുന്നത്‌. അയാളുടെ വരവ്‌ തീര്‍ത്തും ദുരൂഹമാണ്‌.

തികച്ചും കുടുംബ പശ്ചാത്തലത്തില്‍ വികസിയ്‌ക്കുന്ന അലക്‌സാണ്ടര്‍ വര്‍മ്മയുടെ രചന നിര്‍വഹിച്ചിരിയ്‌ക്കുന്നത്‌ നവാഗതനായ സി. ബാലചന്ദ്രനാണ്‌. വിഷു ചിത്രമായ മോസ്‌ എന്‍ ക്യാറ്റില്‍ ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ അശ്വതി അശോകിനെയാണ്‌ ചിത്രത്തിലെ നായികയായി പരിഗണിയ്‌ക്കുന്നത്‌.

ബാല, സായികുമാര്‍, ഇന്നസെന്റ്‌, ജഗദീഷ്‌, ഗണേഷ്‌ കുമാര്‍, വിജയരാഘവന്‍, ലക്ഷ്‌മി തുടങ്ങിയവരാണ്‌ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ സന്തോഷ്‌ സുബ്രഹ്മണ്യത്തിന്‌ വേണ്ടി ക്യാമറ ചലിപ്പിച്ച ഡി കണ്ണനാണ്‌ ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്നത്‌.

മോഹന്‍ലാലിന്റെ ക്ലാസിക്‌ ആക്ഷന്‍ ചിത്രമായി വിലയിരുത്തപ്പെടുന്ന ദേവാസുരത്തിന്റെ നിര്‍മാതാവ്‌ വിബികെ മേനോനാണ്‌ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

മുന്‍കൂട്ടിയുള്ള തീരുമാനങ്ങള്‍ മാറ്റിമറിച്ചു കൊണ്ടാണ്‌ മോഹന്‍ലാല്‍ അലക്‌സാണ്ടറിന്റെ വര്‍ക്കുകളിലേക്ക്‌ കടക്കുന്നത്‌. മെയ്‌ 20ന്‌ തിരുവനന്തപുരത്ത്‌ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്‌ ജൂണ്‍ 30 വരെ തുടര്‍ച്ചയായി 40 ദിവസമാണ്‌ മോഹന്‍ലാല്‍ നല്‌കിയിരിക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam