»   » മോഹന്‍ലാല്‍ യൂത്തിനൊപ്പം റെഡ്‌ വൈനില്‍

മോഹന്‍ലാല്‍ യൂത്തിനൊപ്പം റെഡ്‌ വൈനില്‍

Posted By:
Subscribe to Filmibeat Malayalam
Red Wine
അഭിനയത്തിന്റെ അനായാസ്യതകൊണ്ട്‌ അത്‌ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുക യൂത്തിന്‌ എന്നും ആവേശവും ആഹ്ലാദകരവും അതിലേറെ ഉപകാരപ്രദവുമാണ്‌. ഒപ്പം യുവത്വത്തിന്റെ പ്രസരിപ്പിനെ തൊട്ടറിയാനും കൈകോര്‍ത്തു നില്‍ക്കാനുമുള്ള ലാല്‍ മാജിക്കും ഒന്നിച്ചുചേരുകയാണ്‌ സലാം പാലപ്പെട്ടിയുടെ പ്രഥമചിത്രം റെഡ്‌ വൈനിലൂടെ.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ യുവനടന്‍മാര്‍ ആസിഫ്‌ അലിയും ഫഹദ്‌ ഫാസിലുമാണ്‌ റെഡ്‌ വൈനില്‍ ലാലിനൊപ്പം ചേരുന്നത്‌. യുവ താരനിരയുമായി ലാല്‍ ഒന്നിക്കുന്നതും ആദ്യമായാണ്‌. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ ഗിരീഷ്‌ ലാല്‍ നിര്‍മ്മിക്കുന്നചിത്രം അസോസിയേറ്റ്‌ ഡയറക്ടറായി പേരെടുത്ത സലാം പാലപ്പെട്ടിയാണ്‌ സംവിധാനം ചെയ്യുന്നത്‌.

മാണിക്യക്കല്ല്‌, ഔട്ട്‌ സൈഡര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗിരീഷ്‌ ലാല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്‌. നാടക നടന്‍, ഓട്ടോമൊബൈല്‍ കമ്പനി പ്രതിനിധി ഇവരുടെ ഇടയിലേക്ക്‌ മൂന്നാമതൊരാള്‍ കടന്നുവരുന്നതോടെ രസകരമായ മാറ്റങ്ങളാണ്‌ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്‌.

റെഡ്‌ വൈനിലൂടെ ലാല്‍ ജോസിന്റെ മറ്റൊരു സംവിധാന സഹായി കൂടി സ്വതന്ത്രനാവുയാണ്‌. ജവാന്‍ ഓഫ്‌ വെള്ളിമല എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അനൂപ്‌ കണ്ണന്‍ ഇതിനകം മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മീശമാധവന്‍ മുതല്‍ ഡയമണ്ട്‌ നെക്‌ളേസ്‌ വരെ ലാല്‍ ജോസിനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന സലാം പാലപ്പെട്ടി മോഹന്‍ലാല്‍ ചിത്രത്തിലൂടെയും തന്റെ അരങ്ങേറ്റം കുറിക്കുന്നു.

ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്‌ നവാഗതനായ മാമന്‍ രാജനാണ്‌. ഗാനങ്ങള്‍ റഫീക്ക്‌ അഹമ്മദും സംഗീതം ബിജിപാലും ഒരുക്കുന്നു. കോഴിക്കോടും വയനാട്‌ ജില്ലയുടെ വ്യത്യസ്‌ത ഭാഗങ്ങളിലുമായി ചിത്രീകരണം തീരുമാനിച്ചിരിക്കുന്ന റെഡ്‌ വൈനിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ലാല്‍ ജോസ്‌ ടീമിന്റെ സ്ഥിരം സാരഥിയായ വിനോദ്‌ ഷൊര്‍ണ്ണൂരാണ്‌.

English summary
In the new movie Red Wine Mohanlal unites with the young actors Asif Ali and Fahad Fazil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam