»   » പുതുതലമുറയുടെ കഥയുമായി നായാട്ട്

പുതുതലമുറയുടെ കഥയുമായി നായാട്ട്

Posted By:
Subscribe to Filmibeat Malayalam
Nayattu
ജയനെ നായകനാക്കി ഐ.വി.ശശി സംവിധാനം ചെയ്ത നായാട്ട് ഒരു പഴയ ഹിറ്റ് സിനിമയാണ്. അതേ പേരില്‍ പഴയ ഹിറ്റ് സംവിധായകന്‍ പി.ചന്ദ്രകുമാര്‍ ഒരുക്കുന്ന റോഡ് മൂവി ത്രില്ലറാണ് നായാട്ട്. പതിനാറുമണിക്കൂര്‍ നീണ്ട ഒരു യാത്രയിലൂടെയാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. രാഹുല്‍ മാധവും റിച്ച പനായിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതിയ തലമുറയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ പ്രധാന ഘടകങ്ങള്‍ ഐടി സ്ഥാപനവും യാത്രയുമാണ്. ആനന്ദ് ,നിത്യ, ഇമ്മാനുവല്‍ ,മരിയ ഇവരെല്ലാം പുതിയ തലമുറയുടെ പ്രതിനിധികളും ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. ആനന്ദും നിത്യയും പരസ്പരം ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുന്നതല്ലാതെ ഇതുവരെ പങ്കുവച്ചിട്ടില്ല.

മരിയയും ഇമ്മാനുവലും പ്രണയിച്ച് വിവാഹിതരായവരാണ്. ഇവരുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തപ്പോള്‍ ആനന്ദും നിത്യയും മുന്‍കൈയ്യെടുത്താണ് ഇവരുടെ വിവാഹം നടത്തുന്നത് ഒപ്പം അലീന എന്ന സുഹൃത്തുമുണ്ടായിരുന്നു സര്‍വ്വ പിന്തുണയുമായി.ഇമ്മാനുവലും മരിയയും വിവാഹിതരായതിന്റെ തൊട്ടുപിന്നാലെ ഇവരെല്ലാമൊരുമിച്ച് ഒരു യാത്ര പോകുന്നു.

യാത്രയില്‍ ഇവരെ പിന്‍തുടരുന്ന അജ്ഞാതനായ ഒരാള്‍, ഇവരുടെ ജീവന്‍ വരെ അപകടത്തിലാക്കുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കുന്നു. ഈ അഞ്ചു പേര്‍ക്കും അപരിചിതനായ അയാള്‍ ആരായിരുന്നു, എന്തായിരുന്നു അയാളുടെ ലക്ഷ്യം സസ്‌പെന്‍സ് നിറഞ്ഞ ത്രില്ലര്‍ മൂഡിലേക്ക് നായാട്ട് വികസിക്കുകയാണ് ഇയാളുടെ വരവോടെ.

ആദ്യഘട്ട ചിത്രീകരണം ശ്രീലങ്കയിലും ബാക്കി ഭാഗം അതിരപ്പിള്ളി ഏറണാകുളം പരിസരങ്ങളിലുമായി പൂര്‍ത്തിയാക്കി. ചിത്രത്തില്‍ ആനന്ദായി രാഹുല്‍ മാധവും നിത്യയായി റിച്ച, ഇമ്മാനുവലായി ഡോക്ടര്‍ റോണി, മരിയയായി ശ്രീലങ്കന്‍ വംശജ ആസ്യ അലീനയായി വിദ്യാലക്ഷ്മി എന്നിവര്‍വേഷമിടുന്നു. ത്രിവേണി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ് പ്രധാന കഥാപാത്രമാവുന്നു.

പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് കാര്‍ത്തിക് പ്രകാശ് ഈണം നല്‍കുന്നു.തിരക്കഥ, സംഭാഷണം വൈശാഖ് രവീന്ദ്രന്‍, ഛായാഗ്രഹണം അനിയന്‍ ചിത്രശാല, കലാസംവിധാനം മില്‍ട്ടണ്‍, ചമയം ബിനു കുരുമം, വസ്ത്രാലങ്കാരം ഉണ്ണി ആക്കുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍.

English summary
After a few years of gap, P Chandra Kumar is back with his directorial venture Nayattu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam