For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാദം കാത്തിരിക്കുന്ന പിതാവും കന്യകയും

By Ravi Nath
|

Pithavum Kanyakayum
കൂട്ടുകാരിയുടെ അച്ഛനോട് അടുപ്പം തോന്നുന്ന കന്യകയെ മലയാള സിനിമ എങ്ങിനെ ഉള്‍ക്കൊള്ളുമെന്ന് വരും നാളുകള്‍ തെളിയിക്കും. പ്‌ളസ്ടുകാരിയായ പെണ്‍കുട്ടി തന്റെ കൂട്ടുകാരിയുടെ അച്ഛനെ പ്രണയാതുരമായ അടുപ്പത്തോടെ കാണുന്നത് അംഗീകരിക്കാന്‍ നിലവിലുള്ള മലയാളസിനിമയുടെ മുഖ്യധാര പ്രേക്ഷകപക്ഷം ഇനിയും തയ്യാറെടുത്തുവോ എന്നു പറയാറായിട്ടില്ല.

ഇന്ദു മേനോന്റെ കഥയ്ക്ക് രൂപേഷ് പോളും സജീവ് മേനോനും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച പിതാവും കന്യകയും ഇതിനകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ട സിനിമയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനും നടനുമായ എം.ജി ശശിയാണ്.

പ്‌ളസ്ടുകാരിപെണ്‍കുട്ടിയായെത്തുന്നത് ബാലതാരത്തില്‍ നിന്നും ഉയര്‍ന്നു വന്ന കൃപയും. യെല്ലോ ഫ്രയിംസ് ചിത്രം നവംബറില്‍

പ്രദര്‍ശനത്തിനെത്തിക്കുകയാണ്. തിയറ്ററില്‍ ചിത്രം എങ്ങിനെ സ്വീകരിക്കപ്പെടും എന്ന ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. പെട്ടെന്ന്

വിവാദത്തിനുവഴി വെച്ചേക്കാവുന്ന പ്രമേയം മുഖ്യധാര സിനിമയുടെ അത്ര പരിചിതമല്ലാത്ത മുഖമാണ് കാണിക്കുന്നത്.

മലയാളസിനിമയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സ്വതന്ത്ര പ്രമേയ സ്വീകരണങ്ങളും പരിചരണരീതികളും സദാചാരമൂല്യങ്ങളെ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു എന്ന പരാതി ഉയരുമ്പോഴും മലയാളസിനിമ യഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച് കപടസദാചാരങ്ങള്‍ക്ക് കാവല്‍ നില്ക്കുകയായിരുന്നു ഇത്രനാളെന്ന് പ്രത്യാരോപണവുമുയരുന്നുണ്ട്.

വഴിതെറ്റിയ ലൈംഗിക വിചാരങ്ങള്‍ എക്കാലത്തും സമൂഹത്തില്‍ നിലനിന്നിരുന്നുവെങ്കിലും സമകാലിക സൌഹൃദങ്ങള്‍ നെറ്റ്

വര്‍ക്ക് ബന്ധങ്ങള്‍ ഭയാശങ്കകളില്ലാതെ ആണ്‍പെണ്‍ ഇടപെടലുകളെ കൂടുതല്‍ സ്വതന്ത്രവല്‍ക്കരിക്കുന്നുണ്ട്. ബന്ധങ്ങളുടെ പരിശുദ്ധി യിലൊന്നും വിശ്വാസവും താല്‍പര്യവുമില്ലാതെ ലിംഗഭേദമന്യെ ഉയരുന്ന സൗഹൃദങ്ങളില്‍ ആശങ്കകള്‍മാത്രം കാണുന്ന പാരമ്പര്യവാദികളും സജീവമാണ്.

കാന്‍ഫിലിം ഫെസ്റ്റിവെല്ലിലെ മാര്‍ക്ക് ഡ്യൂസെക്ഷനില്‍ വരെ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ച പിതാവും കന്യകയും എന്ന ചിത്രത്തിന്റെ ക്യാമറ പി.കെ. സുധീഷ്, സംഗീതം സന്ദീപ് ജയരാജ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

English summary
A completely different Malayalam film 'Pithavum Kanyakayum' is ready for release. The film is directed by Rajesh Paul and Sajiv Menon under the banner of Famous films
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more