ജിഷ്‌ണുവും സിദ്ധാര്‍ത്ഥും റബേക്കയ്‌ക്കൊപ്പം

ഒരുമിച്ച് വന്ന ഈ രണ്ട് താരങ്ങളും വീണ്ടും വെള്ളിത്തിരയിലേക്ക് ഒരുമിച്ചൊരു തിരിച്ചു വരവ് നടത്തുന്നു. സുന്ദര്‍ ദാസിന്റെ റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയിലൂടെ ആണ് ഈ കൂട്ടുകെട്ട് തിരിച്ചെത്തുന്നത്.
വളര്‍ന്നു വരുന്ന ഒരു വനിതാ കായിക താരത്തെ കേന്ദ്രീകരിച്ചാണ് റബേക്ക ഉതുപ്പ് കിഴക്കേമല പുരോഗമിക്കുന്നത്. ആന്‍ അഗസ്‌റ്റിനാണ് ഈ സിനിമയിലെ നായിക.
ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ഒരു കഥാപാത്രത്തെയാണ് ജിഷ്‌ണു തിരിച്ചു വരവില്‍ അവതരിപ്പിക്കുന്നത്. പണക്കാരനായ ഒരു കാഞ്ഞിരപ്പള്ളി അച്ചായനെയാണ് ജിഷ്‌ണു ഇതില്‍ അവതരിപ്പിക്കുന്നത്.
ആന്‍ അഗസ്റ്റിന്റെ കഥാപാത്രത്തിന്റെ കോച്ച് ആയാണ് സിദ്ധാര്‍ത്ഥ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
നമ്മളിന് ശേഷം ഇതാദ്യമായല്ല ജിഷ്‌ണുവും സിദ്ധാര്‍ത്ഥും ഒന്നിക്കുന്നത്. അച്ഛന്‍ ഭരതന്റെ നിദ്ര സിദ്ധാര്‍ത്ഥ് റീമെയ്‌ക്ക് ചെയ്‌തപ്പോള്‍ ശ്രദ്ധേയമായ ഒരു വേഷം ജിഷ്‌ണുവിനായി മാറ്റി വെച്ചിരുന്നു. ചിത്രത്തിലെ നായകന്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു.


Click it and Unblock the Notifications











