»   » പത്തുകഥകളുമായി ഒറ്റഷോട്ടില്‍ ടൂറിസ്റ്റ് ഹോം

പത്തുകഥകളുമായി ഒറ്റഷോട്ടില്‍ ടൂറിസ്റ്റ് ഹോം

Posted By:
Subscribe to Filmibeat Malayalam

ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വീണ്ടും ഒരു ലോഡ്ജിലെ കഥപറയുന്ന ചിത്രം ഒരുങ്ങുന്നു. ഒരുഷോട്ടിലൂടെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ എന്നതാണ് ടൂറിസ്‌റ് ഹോം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്‌ളസ്ടു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്കു കടന്നുവന്ന ഷെബി എന്ന സംവിധായകനാണ് ഈ പരീക്ഷണ ചിത്രത്തിന്റെ രചനയും
സംവിധാനവും നിര്‍വ്വഹിക്കുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ ജീവിത്തിന്റെ പലതുറകളില്‍ പെട്ട കുറേ പേരുടെ രണ്ടു മണിക്കൂര്‍ ജീവിതാവസ്ഥയാണ് ചിത്രത്തില്‍ വികസിപ്പിക്കുന്നത്.

Tourist Home

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള ജനതിരക്കാര്‍ന്ന വീഥിയിലെ ടൂറിസ്‌റ് ഹോമിലെ താമസക്കാരായി എത്തുന്നവരില്‍ പേരക്കുട്ടിയുടെ ചികിത്സാര്‍ത്ഥം വരുന്ന മുത്തച്ഛന്‍, വേശ്യയുമായെത്തുന്ന പോലീസുകാരന്‍, ജോത്സ്യന്‍, യൗവനത്തിന്റെ ചോരതിളപ്പാല്‍ സംഭവിച്ച മുറിപ്പാടിന്റെ പാപഭാരം പേറുന്ന ചെറുപ്പക്കാര്‍, ഭര്‍ത്താവിന്റെ ചികിത്സക്കായി വഴിതെറ്റിപോയ ഭാര്യ, ഭര്‍ത്താവിന്റെ കൂട്ടുകാര്‍ ഗര്‍ഭിണിയാക്കിയ യുവതി, അച്ഛന്റെ അപഥസഞ്ചാരത്തെ ഓര്‍മ്മിക്കുന്ന മകള്‍ ഇങ്ങനെ നാനാജാതി ജീവിതാവസ്ഥകള്‍ പേറുന്നവരുടെ രണ്ടുമണിക്കൂര്‍ നേരത്തെ ജീവിതമാണ് ടൂറിസ്‌റ് ഹോമിലൂടെ ചിത്രീകരിക്കപെടുന്നത്.

ഒറ്റ ഷോട്ടിലൂടെ പത്തുകഥകള്‍ പറയുന്ന ആദ്യചിത്രമെന്ന ബഹുമതി ടൂറിസ്‌റ് ഹോമിന് അവകാശപ്പെട്ടതാകും എന്നതാണ് മറ്റൊരുപ്രതീക്ഷ. സിനിമ നിര്‍മ്മാണത്തിനുള്ള ആധുനികസാങ്കേതിക തികവുകളോടെ കൊച്ചിയില്‍ ആരംഭിച്ച മെഗാ മീഡിയ ഫിലിംസിന്റെ ബാനറില്‍ ജോസി ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹേമന്ത്, രജത് മേനോന്‍, ശ്രീജിത് വിജയ്, ശ്രീജിത് രവി, ഇടവേളബാബു, മധുപാല്‍, നെടുമുടിവേണു, കൊച്ചുപ്രേമന്‍, കലാഭവന്‍ മണി, സൈജുകുറുപ്പ്, കുഞ്ചന്‍, കോട്ടയം നസീര്‍, മണിയന്‍പിള്ള രാജു, റോഷന്‍, സുനില്‍ സുഖദ, മീരനന്ദന്‍, സരയൂ, തെസ്‌നിഖാന്‍, ലെന, ശ്രീലത
നമ്പൂതിരി തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ടൂറിസ്‌റ് ഹോമിലെ അന്തേവാസികളായി അഭിനയിക്കുന്നവര്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക്
ജന്നിഫര്‍ സംഗീതം നല്കുന്നു. ഛായാഗ്രഹണം ഫിറോഷ്ഖാന്‍.

English summary
10 stories in one shot; these stories open the window to life and society. This is what Shebi tries to picturize in his 'Tourist Home'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam