»   » പ്രതിഫലം വാങ്ങാതെ യേശുദാസും

പ്രതിഫലം വാങ്ങാതെ യേശുദാസും

Posted By:
Subscribe to Filmibeat Malayalam

ഭിക്ഷാടന മാഫിയയുടെ ചെയ്‌തികള്‍ക്കെതിരെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുന്ന തെരുവ്‌ നക്ഷത്രം എന്ന ചിത്രത്തില്‍ മലയാളത്തിലെ സിനിമ, ടിവി താരങ്ങള്‍ക്കൊപ്പം യേശുദാസും അഭിനയിക്കുന്നു. ആലുവയിലെ ശിശുഭവന്‍ സംരക്ഷകനായ ജോസ്‌ മാവേലി ഫോര്‍ ലയണ്‍സ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഭിക്ഷാടന മാഫിയയുടെ പീഢനങ്ങളില്‍നിന്നും രക്ഷപ്പെടുന്ന മുത്തു കൃഷ്‌ണന്റെ കഥയാണ്‌.

നിരവധി ഛിദ്രശക്തികള്‍ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും നന്മയുടെപ്രകാശം സൂക്ഷിക്കുന്ന കറെ ആളുകളും ഇവിടെയുണ്ട്‌. നല്ലവരായ സാമൂഹ്യസേവകരുടെ സഹായത്തോടെ പഠിച്ചുവളരുന്ന മുത്തുകൃഷ്‌ണന്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം കളക്ടറായി തീര്‍ന്ന്‌ സമൂഹത്തിന്റെ രക്ഷയ്‌ക്കെത്തുന്നതുമാണ്‌ തെരുവ്‌ നക്ഷത്രം മുന്നോട്ട്‌
വെക്കുന്ന സോദ്ദേശപ്രമേയം.

ചിത്രത്തില്‍ യേശുദാസ്‌, ടിനിടോം, ക്യാപ്‌റ്റന്‍ രാജു, ഭീമന്‍ രഘു, സലീംകുമാര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ഇബ്രാഹിം കുട്ടി, ബാബു ജോസ്‌, രാജാ സാഹിബ്ബ്‌, അശോക്‌ രാജ്‌, മനോജ്‌, ലക്ഷ്‌മി വിശ്വനാഥ്‌, ഊര്‍മ്മിള ഉണ്ണി, കവിയൂര്‍ പൊന്നമ്മ, ബീന ആന്റണി, കല്‌പന, തെസ്‌നിഖാന്‍, ഡിംപിള്‍ റോസ്‌, ദേവിചന്ദന, കുളപ്പുള്ളി ലീല തുടങ്ങി സിനിമയിലും സീരിയലിലുമുള്ള നിരവധി താരങ്ങള്‍ പ്രതിഫലമില്ലാതെ അഭിനയിക്കുന്നു.

മുന്‍മന്ത്രി ജോസ്‌ തെറ്റയിലും പ്രമുഖ പത്രപ്രവര്‍ത്തക ലീല മേനോനും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. റഫീഖ്‌ അഹമ്മദ്‌, മാങ്കൊമ്പ്‌ ഗോപാലകൃഷ്‌ണന്‍ എന്നിവരുടെ വരികള്‍ക്ക്‌ ഡോ. സിവി രഞ്‌ജിത്‌ ഈണമിടുന്നു. ചിത്രത്തിലെ മൂന്ന്‌ പാട്ടുകളും പാടിയിരിക്കുന്നത്‌ യേശുദാസാണ്‌.

മൊഹബ്ബത്തിനുശേഷം യേസുദാസ്‌ അഭിനയിക്കുന്ന ചിത്രമാണ്‌ തെരുവു നക്ഷത്രം. ബീമപള്ളി അലി കഥയും തിരക്കഥ സംഭാഷണവുമെഴുതുന്നു. ഛായാഗ്രഹണം മോഹന്‍ പുതുശ്ശേരി, തെരുവിലെ കുട്ടികളുടെ നന്മയെ ലാക്കാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

English summary
Renowned singer Yesudas is acting in Theruvu Nakshthram without any payment. All others are also act in this movie without taking any payment

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam