»   » കുഞ്ഞളിയന്‍ നിരാശപ്പെടുത്തുന്നു.

കുഞ്ഞളിയന്‍ നിരാശപ്പെടുത്തുന്നു.

Posted By:
Subscribe to Filmibeat Malayalam
Kunjaliyan
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ജയസൂര്യയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സിനിമയെ കളിയാക്കുന്ന വിധമായിപോയില്ലേ എന്നുതോന്നും ഏറ്റവും പുതിയ ചിത്രം കുഞ്ഞളിയന്‍ കണ്ടാല്‍.

നവാഗത സംവിധായകര്‍ക്ക് ഡേറ്റുകൊടുക്കാന്‍ തയ്യാറാകാത്ത ജയസൂര്യയെപോലുള്ളവര്‍ സര്‍വ്വതുംമറന്ന് അഭിനയിച്ച് തകര്‍ക്കുന്ന ചിത്രങ്ങളുടെ ഔട്ട്പുട്ട് പ്രേക്ഷകന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. നടന് ബ്യൂട്ടിഫുളില്‍ കിട്ടിയ മൈലേജ് കളഞ്ഞുകുളിക്കുകയാണ് കുഞ്ഞളിയന്‍.

വിവാഹവും ഭര്‍ത്താക്കന്‍മാരുമൊക്കെയായ് വര്‍ഷത്തില്‍ ഇത്രപടങ്ങള്‍ ചെയ്‌തോളാമെന്ന കരാറുമായ് ഇറങ്ങിയിരിക്കുന്ന മൂവര്‍സംഘത്തിന്റെ കുഞ്ഞളിയന്റെ അവസ്ഥ രണ്ടായിരത്തിപന്ത്രണ്ടിലെ മലയാളസിനിമയുടെ അവസ്ഥയാകാതിരുന്നാല്‍ നല്ലത്.

പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം അറബിയും ഒട്ടകവും തന്ന ഷോക്ക് മാറും മുമ്പേയാണ് കുഞ്ഞളിയന്‍ വന്ന് പ്രേക്ഷകന്റെ ക്ഷമയെ വീണ്ടും ചോദ്യം ചെയ്യുന്നത്.മലയാളസിനിമയിലെ കുറേ താരങ്ങളുടെ ഓട്ടവും ചാട്ടവും ബേജാറും കണ്ടാല്‍ പ്രേക്ഷകര്‍ ചിരിക്കുമെന്ന ധാരണ ഇനിയെങ്കിലും തിരക്കഥാകൃത്തും സംവിധായകനും ഒന്നുമാറ്റേണ്ടിയിരിക്കുന്നു.

ഫോര്‍ ഫ്രണ്ട്‌സ് നല്കിയ അനുഭവത്തില്‍നിന്ന് 'കുഞ്ഞളിയന്റെ സ്വന്തക്കാര്‍' ഒന്നും പഠിച്ചിട്ടില്ല എന്നു ബോദ്ധ്യമായി കഴിഞ്ഞു. പ്രമേയത്തിലോ, പരിചരണത്തിലോ ഷോട്ടുകളിലോ യാതോരു പുതുമയുമില്ലാതെ മുന്‍സിനിമകളുടെ വിജയത്തെ ഘോഷിച്ചു കൊണ്ട് പരസ്യം ചെയ്ത് ആളുകളെ തിയറ്ററില്‍ കയറ്റി കളിയാക്കുന്ന അവസ്ഥയായി പോയി.

സജി സുരേന്ദ്രന്റെ മുന്‍ സിനിമകളെകുറിച്ച് താത്പര്യപൂര്‍വ്വം സംസാരിച്ചിരുന്ന പലരുടേയും അസഹ്യമായ പിറുപിറുക്കലും കൂവലുമൊക്കെയാണ് തിയറ്ററില്‍ അകമ്പടി യുണ്ടായിരുന്നത്. ഒന്നുരണ്ടു സിനിമകള്‍ വിജയിച്ചു എന്നുകരുതി മുന്‍പിന്‍ നോക്കാതെ ഇത്തരം സിനിമകള്‍ ഒരുക്കുന്നത് അംഗീകരിയ്ക്കാനാകില്ല.

ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരനായകന്‍മാര്‍ തയ്യാറാവുന്നു എന്നത് പ്രേക്ഷകരെ ഞെട്ടിപ്പിയ്ക്കും. അടുത്തമാസം തുടങ്ങാനിരിക്കുന്ന ഹസ്ബന്റ്‌സ് ഇന്‍ഗോവയെങ്കിലും ഒരു സിനിമയാക്കി മാറ്റാന്‍ ഈ മൂവര്‍ സംഘത്തിന് കഴിയട്ടെ എന്ന് പ്രതീക്ഷിക്കുകയാണ്.

English summary
After the multi- star film Four Friends, Saji Surendran comes back with his new comedy entertainer named ‘Kunjaliyan’. Jayasurya and Ananya performing the leading roles in the film. But theater reportes indicates that ‘Kunjaliyan’. is flop.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X