»   » രാമരാവണന്‍ നല്ല ചിത്രമെന്ന് റിപ്പോര്‍ട്ട്

രാമരാവണന്‍ നല്ല ചിത്രമെന്ന് റിപ്പോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam
Mitra And Suresh
മാധവിക്കുട്ടിയുടെ മനോമി എന്ന കഥയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ 'രാമരാവണന്‍' എന്ന സിനിമ പ്രദര്‍ശനത്തിനെത്തി.

ശ്രീലങ്കയിലെ തമിഴ് വംശജരെക്കുറിച്ച് മോശമായി പ്രതിപാദിക്കുന്നുവെന്നതിന്റെ പേരില്‍ വിവാദത്തില്‍ കുരുങ്ങിയ ചിത്രം നേരത്തേ തന്നെ ശ്രദ്ധനേടിയിരുന്നു. മോശമല്ലാത്ത ചിത്രമെന്ന റിപ്പോര്‍ട്ടുകളാണ് രാമരാവണനെക്കുറിച്ച് ലഭിയ്ക്കുന്നത്.

അണ്ണാദുരൈ എന്ന നെടുമുടി വേണും അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ നിന്നാണ് കഥ വികസിക്കുന്നത്. മറ്റു രു പ്രധാന കഥാപാത്രങ്ങളെ സുരേഷ് ഗോപിയും മിത്ര കുര്യനും അവതരിപ്പിക്കുന്നു.

ശ്രീലങ്കയില്‍ കലാപം ഉായാപ്പോള്‍ അണ്ണാദുരൈ തമിഴ്‌നാട് കേരള അതിര്‍ത്തിയിലേക്ക് ചേക്കറുന്നു. ലങ്കയിലായിരുന്നപ്പോള്‍ ഇയാള്‍ സംരക്ഷിച്ചിരുന്ന ഒരു പെണ്‍കുട്ടിയാണ് മനോമി. വര്‍ഷങ്ങള്‍ക്ക് ശേഷം മനോമി അണ്ണാദുരൈയെ കാണാന്‍ ഇന്ത്യയിലേത്തുന്നു.

ഇതിനിടെയാണ് എല്‍ടിടി ഇക്കാരനായ തിരുശെല്‍വം അണ്ണാദുരൈയുടെ വീട്ടില്‍ അഭയം തേടുന്നത്. അവിടെ വച്ച് അയാള്‍ മനോമിയുമായി പ്രണയത്തിലാകുന്നതോടെ ചിത്രം മറ്റൊരു ദിശയിലേക്ക് തിരിയുന്നു.

ബിജു രവീന്ദ്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ തെങ്കാശ്ശിയിലാണ് ചിത്രീകരിച്ചത്. ബിജു മേനോന്‍, കൃഷ്ണ, സുധീഷ്, കൊച്ചു പ്രേമന്‍, നാരായണന്‍കുട്ടി, ബാബു രാജ്, കിരണ്‍ രാജ്, ലെന, സോണിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തിരുശെല്‍വമായി സുരേഷ് ഗോപിയും മനോമിയെന്ന സിംഹളപ്പെണ്‍കൊടിയായി മിത്ര കുര്യനും അഭിനയിക്കുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam