»   » ഈ സെക്കന്റ് ഷോയ്ക്ക് കയറാം

ഈ സെക്കന്റ് ഷോയ്ക്ക് കയറാം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/02-04-dulquer-salmaan-second-show-review-2-aid0032.html">Next »</a></li></ul>
Second Show
പിതാവിന്റെ സാമ്രാജ്യത്തിലേക്കുള്ള മകന്റെ തേരോട്ടത്തിന് തകര്‍പ്പന്‍ തുടക്കം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയെ ഒരു സൂപ്പര്‍ ചിത്രമെന്നൊന്നും വിശേഷിപ്പിയ്ക്കാന്‍ പറ്റില്ല. എന്നാല്‍ പുതുരക്തത്തിനായി ദാഹിയ്ക്കുന്ന മലയാള സിനിമയ്ക്ക് താനൊരു വാഗ്ദാനമാണെന്ന് തെളിയ്ക്കുകയാണ് ആദ്യചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍.

ഒരടിപൊളി സിനിമ പ്രതീക്ഷിച്ചാണ് സെക്കന്റ് ഷോ കാണാന്‍ പോകുന്നതെങ്കില്‍ നിങ്ങള്‍ നിരാശപ്പെട്ടേക്കും. എന്നാല്‍ മാറ്റത്തിന് വേണ്ടി കാത്തിരിയ്ക്കുന്ന മലയാള സിനിമപ്രേക്ഷകര്‍ക്ക് ചില പ്രതീക്ഷകള്‍ തരുന്നുണ്ട് സെക്കന്റ് ഷോയെന്ന ചിത്രവും അതിലൂടെ അവതരിയ്ക്കുന്ന താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും.

തരികിടപ്പണികളുമായി നടക്കുന്ന ക്വട്ടേഷന്‍ പിള്ളാരുടെ കഥ ഏറ്റവുമവസാനം കണ്ടത് ജോഷിയുടെ സെവന്‍സിലൂടെയായിരുന്നു. സെക്കന്റ് ഷോയ്ക്ക് വേണ്ടി വിനി വിഷ്ണുലാല്‍ എഴുതിയ തിരക്കഥയും ഏതാണ്ടിതൊക്കെ തന്നെയാണ് പറയുന്നത്. എന്നാല്‍ വേറിട്ടൊരു രീതിയില്‍ കഥയും കഥാപാത്രങ്ങളെയും അവതരിപ്പിയ്ക്കാന്‍ സെക്കന്റ് ഷോയുടെ അണിയറക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയാം.

മമ്മൂട്ടിയുടെ മകന്‍െ അരങ്ങേറ്റ ചിത്രമെന്ന നിലയിലാണ് സെക്കന്റ് ഷോ റിലീസിന് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ലെന്ന് പറയാം.

അടുത്ത പേജില്‍
ഒരുകൂട്ടം പ്രതിഭകളുടെ ഷോ

<ul id="pagination-digg"><li class="next"><a href="/reviews/02-04-dulquer-salmaan-second-show-review-2-aid0032.html">Next »</a></li></ul>

English summary
Mega Star Mammootty’s son Dulquer Salmaan makes his entry into Malayalam cinema in an emphatic way, with his maiden movie, Second Show, directed by debutant Srinath Rajendran. Yes, the movie is far from perfect, which is perhaps is somewhat expected with almost the entire cast ‘n’ crew comprising of new faces. But it is Dulquer’s amazing screen presence and a matured acting style that makes the movie an engaging watch.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X