»   » ഈ അടുത്ത കാലത്ത്‌പ്രേക്ഷകര്‍ കാണേണ്ട ചിത്രം

ഈ അടുത്ത കാലത്ത്‌പ്രേക്ഷകര്‍ കാണേണ്ട ചിത്രം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/02-28-ee-adutha-kaalahthu-a-must-watch-movie-2-aid0166.html">Next »</a></li></ul>
Ee Adutha Kalathu
ആവര്‍ത്തന വിരസതയാര്‍ന്ന സ്ഥിരം ലാവണങ്ങളില്‍ നിന്ന് ധൈര്യം സംഭരിച്ച് മുന്നോട്ട് കുതിക്കാന്‍ വെമ്പുന്ന മലയാളസിനിമയ്ക്ക് ഈ അടുത്തകാലത്ത് ഊര്‍ജ്ജം പകരുന്നു. യുവ എഴുത്തുകാരുടേയും സംവിധായകരുടേയും ദൃശ്യഭാവനയ്ക്ക് പിന്തുണയേകുന്ന പ്രേക്ഷകസമൂഹം അരുണ്‍ കുമാറിന്റെ ഈ അടുത്തകാലത്ത് ഏറ്റെടുക്കുമെന്ന് വിശ്വസിക്കാം.

കോക്ക് ടെയിലിനുശേഷം അരുണ്‍കുമാര്‍ എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച ഈ അടുത്തകാലത്ത് പുതിയ ദൃശ്യഭാവുകത്വം സമ്മാനിക്കുന്ന ചിത്രമെന്ന് നിസ്സംശയം പറയാം. ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ എന്ന സിനിമയുടെ മലയാള വേര്‍ഷനെന്ന അപഖ്യാതികേട്ട കോക്ക് ടെയില്‍ നല്ല സിനിമയെങ്കിലും അരുണ്‍കുമാറിന് കിട്ടേണ്ടിയിരുന്ന തിളക്കം നഷ്ടപ്പെടുത്തി.

ഈ അടുത്തകാലത്തിലൂടെ അതിനെ ഭംഗിയായ് മറികടന്ന് പുതിയ വര്‍ഷത്തിലെ ഏറ്റവും നല്ല സിനിമയിലേക്ക് പ്രേക്ഷകരെ എത്തിച്ചിരിക്കയാണ് അരുണ്‍ കുമാര്‍ അരവിന്ദ്. ഭരത് ഗോപിയുടെ മകന്‍ മുരളിഗോപി തിരക്കഥയൊരുക്കിയ ചിത്രം നായകന്‍, നായിക, പ്രതിനായകന്‍, ഹാസ്യതാരം, ഐറ്റം ഡാന്‍സ്, ഫൈറ്റുകള്‍, കാര്‍ ചെയ്‌സിംഗ് എന്ന സ്ഥിരം പാറ്റേണുകളില്‍നിന്ന് പ്രേക്ഷകനെ രക്ഷിക്കുന്നുണ്ട്.

ആക്രിസാധനങ്ങളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കി വില്പന നടത്തുന്ന വിഷ്ണുവും വീട്ടുപണിക്കുപോകുന്ന രമണിയും രണ്ടുപെണ്‍കുട്ടികളും പ്രായം ചെന്ന് കിടപ്പിലായ അമ്മയും അഗ്രഹാരതെരുവിന്റെ കോണിലുള്ള വാടകവീട്ടില്‍ ദാരിദ്രത്തോടു പൊരുതിജീവിയ്ക്കുകയാണ്.

പാരമ്പര്യങ്ങളുടെ സമൃദ്ധിയോടെ വാഴുന്ന നഗരത്തിലെ ചില ജീവിതങ്ങള്‍ കൂടി വിഷ്ണുവിനെ സ്പര്‍ശിച്ച് കടന്നുപോകുന്നു. അപ്രതീക്ഷിതമായവഴിത്തിരുവിലൂടെ മാറിമറിയുന്ന നഗരജീവിതത്തില്‍ ഒളിപ്പിക്കപ്പെടുന്ന കുറെരഹസ്യങ്ങള്‍ ജീര്‍ണ്ണിച്ച് സ്വയം അടങ്ങുന്ന കാഴ്ചയാണ് ചിത്രം പറയുന്നത്.

അടുത്തപേജില്‍
ഇന്ദ്രജിത്തും മൈഥിലിയും കയ്യടി നേടുന്നു

<ul id="pagination-digg"><li class="next"><a href="/reviews/02-28-ee-adutha-kaalahthu-a-must-watch-movie-2-aid0166.html">Next »</a></li></ul>
English summary
Ee Adutha Kalathu is definitely is such a change, which leaves no room to the general audience for anything other than enjoy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam