»   » ഉന്നം മറക്കാതെ ലാല്‍

ഉന്നം മറക്കാതെ ലാല്‍

Posted By: Staff
Subscribe to Filmibeat Malayalam
2 Harihar Nagar
പ്രേക്ഷകന്റെ മനസ്സ്‌ അറിയുന്നവനാവണം സംവിധായകന്‍. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍, പ്രതീക്ഷകള്‍, ആഗ്രഹങ്ങള്‍ ഇതെല്ലാം ഉള്‍ക്കൊണ്ട്‌ മുന്നോട്ട്‌ നീങ്ങിയാല്‍ മാത്രമേ ഒരു ഹിറ്റ് ചിത്രം പിറക്കുകയുള്ളൂ. സംവിധാനമെന്ന ഞാണിന്‍മേല്‍ കളിയെ വിജയത്തിലെത്തിയ്‌ക്കാന്‍ ഇതെല്ലാം അനിവാര്യം. ഈ വിദ്യ തനിയ്‌ക്ക്‌ കൈമോശം വന്നിട്ടില്ലെന്നാണ് രണ്ടാം വരവിലും ലാല്‍ തെളിയിക്കുന്നത്.

പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ താനും സുഹൃത്ത്‌ സിദ്ദിഖും ചേര്‍ന്ന്‌ പുറത്തിറക്കിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സൂപ്പര്‍ ഹിറ്റിന്റെ രണ്ടാം ഭാഗം ഒറ്റയ്‌ക്ക്‌ സംവിധാനം ചെയ്യാന്‍ ലാല്‍ തീരുമാനിച്ചപ്പോള്‍ അതിനെ വലിയ സാഹസമായാണ് എല്ലാവരും കണ്ടത്.

ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്പോള്‍ ആദ്യ ഭാഗവുമായി താരതമ്യപ്പെടുത്തല്‍ ഉണ്ടാകുന്നത് സ്വഭാവികം. ആദ്യത്തിനോട് കുറച്ചെങ്കിലും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചിത്രം പരാജയപ്പെടുമെന്ന കാര്യമുറപ്പ്.

ഹരിഹര്‍ നഗറിലെ പൂവാലന്‍മാര്‍ തങ്ങളുടെ അയല്‍പക്കത്തെ പയ്യന്‍മാരായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത് തന്നെയായിരുന്നു സിദ്ദിഖ്-ലാലുമാരുടെ വിജയ രഹസ്യം. പ്രേക്ഷക മനസ്സുകളെ ഇത്രയേറെ സ്വാധീനിച്ച ഒരു സിനിമയുടെ രണ്ടാം ഭാഗം പാളിയാല്‍ കുറ്റം മുഴുവന്‍ ലാലിന്റെ തലയില്‍ തന്നെയായിരിക്കും. പ്രത്യേകിച്ചും സംവിധായകന്‍ തന്നെ തിരക്കഥ കൂടി ഒരുക്കുമ്പോള്‍. എന്നാല്‍ ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത ലാല്‍ വിജയം കണ്ടുവെന്ന് നമുക്ക് പറയാം.

പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ താരനിരയെ അണിനിരത്തി കൊണ്ട് ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയോട് തികച്ചും നീതി പുലര്‍ത്തി കൊണ്ടു തന്നെയാണ് ലാല്‍ ടുഹരിഹര്‍ നഗര്‍ ഒരുക്കിയിരിയ്ക്കുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.

അടുത്ത പേജില്‍
അവരിപ്പോഴും പണ്ടത്തെ പോലെ

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam