»   » വെടിവെപ്പുമഹോല്‍സവവും ഡയലോഗ് വെടിക്കെട്ടും

വെടിവെപ്പുമഹോല്‍സവവും ഡയലോഗ് വെടിക്കെട്ടും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/03-26-king-commissioner-movie-review-2-aid0166.html">Next »</a></li></ul>
The King And The Commissioner
ഇന്ത്യന്‍ ഭരണ സിരാകേന്ദ്രമായി ദില്ലിയുടെ നെറുകയും കുറുകെയുമാണ് ഷാജികൈലാസ് രാജാവും പോലീസും കളിക്കുന്നത്. വെടിവെയ്പുകളും ബോംബ് പൊട്ടിക്കലും മാലപടക്കത്തിന് തീ കൊടുത്തതുപോലുള്ള സംഭാഷണങ്ങള്‍ക്കുമപ്പുറം സിനിമ ഒന്നും പറയുന്നുമില്ല, പ്രവര്‍ത്തിക്കുന്നുമില്ല.

വര്‍ഷങ്ങളുടെ ഗ്യാപ്പില്‍ രണ്‍ജിപണിക്കരും ഷാജികൈലാസും രണ്ട് ഹിറ്റ് കഥാപാത്രങ്ങളുമായ് ദില്ലിയില്‍ തമ്പടിക്കുമ്പോള്‍ സ്വാഭാവികമായും ചില പ്രതീക്ഷകള്‍ പ്രേക്ഷകനിലുണ്ടാവും. മമ്മൂട്ടി ,സുരേഷ് ഗോപി എന്നിവരുടെ താരപ്രഭയുടെ ഓളത്തില്‍ നിന്നു കൊണ്ട് പൊട്ടിവിടരുന്ന ഡയലോഗ് അമിട്ടുകള്‍ക്ക് അവരവരുടെ ഫാന്‍സുകാരെപോലും കാര്യമായി കയ്യിലെടുക്കാനാവുന്നില്ല.

നിവൃത്തികേടുകൊണ്ട് കൈയ്യടിച്ചുണരുന്ന ആള്‍ക്കൂട്ടം പെട്ടെന്നു തന്നെ നിരാശയിലേക്ക് വീണുപോകുന്നു. കുടുംബപ്രേക്ഷകരെയോ മറ്റ് സാധാരണക്കാരെയോ സിനിമയുടെ കാഴ്ചാവൃത്തത്തില്‍ അണിയറശില്പികള്‍ പ്രതീക്ഷിക്കുന്നതായി തോന്നിയില്ല ചിത്രം കണ്ടപ്പോള്‍.

തമിഴില്‍ പോലും ഉപേക്ഷിച്ചുതുടങ്ങിയ സ്റ്റണ്ട് സീക്വന്‍സുകളും തോക്കുകള്‍ കൊണ്ട് നീതിനടപ്പാക്കാനിറങ്ങുന്ന അവതാരകഥാപാത്രങ്ങളുമൊക്കെ ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. മലയാളം സബ് ടൈറ്റിലുകള്‍ പോലും ഇടാതെ പുട്ടിനു തേങ്ങയിടുന്നതുപോലെ ഇംഗ്ലീഷും ഹിന്ദിയും നിറഞ്ഞ ഡയലോഗ് കേട്ടുപാവം മലയാളി നെടുവീര്‍പ്പിടുകയും പൊട്ടന്‍ പൂരം കണ്ടപോലെ കയ്യടിക്കുകയും ചെയ്യുന്നു.

മന്‍മോഹന്‍സിംഗിന്റെ സാമ്പത്തികഭരണപരിഷ്‌ക്കാരപദ്ധതികളെ കളിയാക്കുന്നതൊക്കെ ശ്വാസം വിടാതെയുള്ള ഡയലോഗ് അവതരണത്തിലാണ്. സ്വന്തം വിജയസിനിമകളുടെ വാര്‍പ്പ്‌മോഡലുകള്‍
വര്‍ഷങ്ങള്‍ പോയതറിയാതെ വീണ്ടും കഴുകിവെളുപ്പിച്ച് വെച്ചിരിക്കുന്നു. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പത്തുമിനിട്ട് ഇടവിട്ട് വെടിശബ്ദം മുഴങ്ങുന്നുണ്ട്.

അടുത്ത പേജില്‍
ഒന്നും പറയാനില്ലാത്ത രാജാവും പൊലീസും

<ul id="pagination-digg"><li class="next"><a href="/reviews/03-26-king-commissioner-movie-review-2-aid0166.html">Next »</a></li></ul>
English summary
A better script, more believable characters, some real trimming and a modern style could have done wonders for this hugely hyped film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam