»   » ടേണിംഗ് പോയിന്റ്- പ്രതികാരത്തിന്റെ കഥ

ടേണിംഗ് പോയിന്റ്- പ്രതികാരത്തിന്റെ കഥ

Posted By:
Subscribe to Filmibeat Malayalam
Movie
മലയാളസിനിമ അണ്‍ലക്കി താരമെന്ന് മുദ്രകുത്തി നാടുകടത്തിയ വിമലരാമന്‍വീണ്ടും നായികയായി തിരിച്ചെത്തുകയാണ് ടേണിംഗ് പോയിന്റ് എന്ന ചിത്രത്തിലൂടെ. സായ് സുഭിക്ഷ മീഡിയായുടെ ബാനറില്‍ നവാഗതനായ മാര്‍ട്ടിന്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ഗൗതമാണ്.

ഗുരുവായൂരില്‍ ചിത്രീകരണം ആരംഭിച്ച ടേണിങ് പോയിന്റ് പറയുന്നത് പ്രതികാരത്തിന്റെ കഥയാണ്. ആത്മാര്‍ത്ഥസുഹൃത്തുക്കളായ വിനയചന്ദ്രന്‍, റസാക്ക്, ജോക്കുട്ടന്‍ എന്നിവര്‍ നഗരത്തിലെ പ്രശസ്തമായ കോളേജിലെ ഫൈനലിയര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. കലാലയജീവിതം ആഘോഷമാക്കിമാറ്റിയ ഇവര്‍ക്കിടയിലേക്ക് സംസ്‌കൃത അദ്ധ്യാപികയായ സ്വയംപ്രഭ ഒരു നിമിത്തമെന്നോണം കാമ്പസിലെത്തുന്നു.

വിനയചന്ദ്രന് ഒരേസമയം തിരിച്ചറിവും വഴിത്തിരിവും സൃഷ്ടിക്കുകയാണ് സ്വയംപ്രഭയുടെ വരവ്. അച്ഛന്റെ ദുര്‍മരണത്തെ തുടര്‍ന്ന് നാടുവിട്ടുപോയ അമ്മയും മകനും വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ യാത്രയില്‍ അമ്മയും കൊല്ലപ്പെടുന്നു. സൗമ്യനായ മകന്റെ ജീവിതം പ്രതികാരത്തിന്റെ വഴിയിലേക്കാണ് പിന്നീട് നീങ്ങുന്നത്.

വിനയചന്ദ്രന്റെ ജീവിതത്തിലേ വഴിത്തിരിവുകള്‍ ഹൃദയസ്പര്‍ശിയായ് പറയുകയാണ് ആമസോണ്‍ ടേണിംഗ് പോയിന്റ്. വിനയചന്ദ്രനായി ഗൗതമും, സ്വയംപ്രഭയായ് വിമലാരാമനും വേഷമിടുന്നു. ഇവര്‍ക്കുപുറമേ രാഹുല്‍ മാധവ്, കലാഭവന്‍ മണി, ബാബുരാജ്, ക്യാപ്റ്റന്‍ രാജു, രാധാവര്‍മ്മ, ലക്ഷ്മി ശര്‍മ്മ, സനാബീഗം, സുലേഖ,കവിയൂര്‍ പൊന്നമ്മ ,കുളപ്പുള്ളി ലീല, നടാഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഡോ.പ്രശാന്ത് കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് വിദ്യാധരന്‍ മാസ്‌റര്‍, ഉണ്ണി നമ്പ്യാര്‍ എന്നിവര്‍ ഈണമിടുന്നു. ഛായാഗ്രഹണം ചെല്ലദുരൈ.

English summary
Celebrities made a beeline for the muharat of Turning Point, Martin C Joseph's debut directorial venture.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam