»   »  അസുരവിത്ത്: ആസിഫിന്റെ തകര്‍പ്പന്‍ അഭിനയം

അസുരവിത്ത്: ആസിഫിന്റെ തകര്‍പ്പന്‍ അഭിനയം

Posted By:
Subscribe to Filmibeat Malayalam
Asuravithu
ഡോണ്‍ ബോസ്‌കോ എന്ന അധോലോക നായകനായി ആസിഫ് വേഷമിട്ട അസുരവിത്തിന് ആദ്യ ദിവസം നല്ല പ്രതികരണം. എകെ സാജന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍ ആസിഫ് മികച്ച പ്രകടനം നടത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സാള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം ആസിഫ്-ബാബുരാജ് കൂട്ടുകെട്ട് ഈ ചിത്രത്തിലും പ്രേക്ഷകമനസ്സ് കവര്‍ന്നിരിയ്ക്കുന്നു.

ലങ്കയും സ്‌റ്റോപ്പ് വയലന്‍സും ഒരുക്കിയ എകെ സാജന്‍ അസുരവിത്തിലൂടെ കയ്യടക്കം വന്ന സംവിധായകന്‍ ആയി മാറി.

ട്രാഫിക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത ലെന അസുരവിത്തിലെ തന്റെ കഥാപാത്രത്തേയും ഗംഭീരമാക്കിയിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌റ്റോപ്പ് വയലന്‍സിലൂടെ പൃഥ്വിരാജിന് ആക്ഷന്‍ ഹീറോ പരിവേഷം സമ്മാനിച്ച എകെ സാജന്‍ ആസിഫിനും തന്റെ പുതിയ ചിത്രത്തിലൂടെ അത്തരമൊരു ബ്രേക്ക് നല്‍കിയിരിയ്ക്കുകയാണ്.

നായികയായി സംവൃത സുനിലും അസുരവിത്തിലെ പ്രകടത്തിലൂടെ കയ്യടി വാങ്ങിയിരിക്കുന്നു.

എന്നാല്‍ അസുരവിത്തിനൊപ്പം തീയേറ്ററിലെത്തിയ കുഞ്ഞളിയന്‍ പ്രേക്ഷകരെ കയ്യിലെടുക്കാനായില്ല.

പ്രമേയത്തിലോ അവതരണത്തിലോ യാതൊരു പുതുമയുമില്ലാത്ത കുഞ്ഞളിയന്‍ പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

English summary
A K Saajan is popular in Mollywood as the scenarist of films like Butterflies, Kashmeeram, Janathipathyam, Chinthamani Kolacase, Red Chillies and Drona. He had also directed a couple of movies, the first being the very first action hit of Prithviraj 'Stop violence' and that 'Lanka' which was discussed much for all the wrong reasons.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam