For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല സിനിമയുടെ കാറ്റ് വന്ന് വിളിച്ചപ്പോള്‍

  By Super
  |

  സംവിധാനം: ശശിധരന്‍ പിള്ള രംഗത്ത്: വിജയരാഘവന്‍, ചിപ്പി, ടി. വി. ചന്ദ്രന്‍, ലോഹിതദാസ് തുടങ്ങിയവര്‍

  സംഗീതം: എം. ജി. രാധാകൃഷ്ണന്‍

  നരസിംഹങ്ങളും ഷക്കീലയും തരംതാണ കോമഡിയും തട്ടുപൊളിക്കുന്ന മലയാള സിനിമയ്ക്ക് ആശ്വാസമായി ഒരു കാറ്റ് വന്നു വിളിച്ചു....

  നൂതനമായ പ്രമേയവും അവതരണത്തിലെ ആത്മാര്‍ത്ഥതയും ശശിധരന്‍ പിള്ള സംവിധാനം ചെയ്ത കാറ്റ് വന്നു വിളിച്ചപ്പോള്‍ എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു. മലയാളത്തില്‍ നല്ല സിനിമ മരിച്ചു എന്നു വിലപിക്കുന്നവര്‍ക്ക് ഒരു സാന്ത്വനമാണ് ഈ ചിത്രം.

  സമകാലിക മലയാള സിനിമയില്‍ നിന്നും വ്യത്യസ്തമായി നായികയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സീത (ചിപ്പി) എന്ന ഒരു സാധാരണ പെണ്‍കുട്ട ിയുടെ അവസ്ഥാന്തരങ്ങളും അവയോട് സമൂഹം സ്വീകരിക്കുന്ന നിലപാടുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉണ്ണി എന്ന പത്രപ്രവര്‍ത്തകനോടൊപ്പം ഒളിച്ചോടി സീത അയാളെ വിവാഹം കഴിക്കുന്നു. വളരെ നാളുകള്‍ക്ക് ശേഷം നാട്ട ില്‍ മടങ്ങിയെത്തുന്ന സീതയെ മാതാപിതാക്കള്‍ എല്ലാ മറന്ന് സ്വീകരിക്കുകയാണ്.

  മുംബൈയില്‍ ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്യുന്ന ഉണ്ണി വളരെനാളുകളായിട്ട ും നാട്ട ില്‍ മടങ്ങിയെത്തുന്നില്ല. എയ്ഡ്സ് ബാധിച്ച ഉണ്ണി മനോവേദനയാല്‍ ആത്മഹത്യ ചെയ്തതായി ഒരു ഇംഗ്ലീഷ് പത്രത്തില്‍ നിന്നും സീതയും മറ്റുള്ളവരും അറിയുന്നു.

  സീതയ്ക്കും ഗര്‍ഭസ്ഥശിശുവിനും എയ്ഡ്സുണ്ടെന്ന ധാരണയാല്‍ സീതയുടെ വീട്ടുകാര്‍ ഒറ്റപ്പെടുന്നു. സ്വന്തം സഹോദരങ്ങളും മാതാപിതാക്കളും കൈയൊഴിയുമ്പോള്‍ സീതയ്ക്ക് തുണയായി എത്തുന്നത് അബൂട്ട ി (വിജയരാഘവന്‍) എന്ന കടത്തുകാരനാണ്.

  സ്വന്തം പെങ്ങളെ പോലെ കരുതുന്ന സീതയ്ക്കായി എന്തും ചെയ്യാന്‍ അബൂട്ടിക്ക് മടിയില്ല. അതിന്റെ ഫലമായി അബൂട്ട ിയെ മതത്തില്‍ നിന്നും പുറത്താക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ടാണ് ഉണ്ണിക്ക് എയ്ഡ്സ് ഉണ്ടായിരുന്നില്ലെന്നും ശത്രുക്കള്‍ കൊലപ്പെടുത്തിയ ശേഷം എയ്ഡ്സ് ബാധയില്‍ മനംനൊന്ത് ഉണ്ണി ആത്മഹത്യ ചെയ്തതായി വരുത്തിതീര്‍ക്കുകയായിരുന്നെന്നും അറിയുന്നത്.

  അപ്പോഴേക്കും വൈകിപ്പോയിരുന്നു. അതൊന്നും കേള്‍ക്കാനുള്ള ക്ഷമ സമൂഹത്തിനില്ല. അബൂട്ട ിയെയും സീതയെയും നാട്ട ില്‍ നിന്നും ഓടിച്ചിട്ടേ നാട്ടുകാര്‍ക്ക് തൃപ്തിയാവുന്നുള്ളു.

  എയഡ്സ് രോഗിയോട് സമൂഹം പ്രതികരിക്കുന്ന രീതി യഥാതഥമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. വിഷമസന്ധികളില്‍ മനുഷ്യന് താങ്ങാവേണ്ട മതം എങ്ങനെ ശത്രുവാകുന്നു എന്നും കാറ്റ് വന്നു വിളിച്ചപ്പോളില്‍ വ്യക്തമാകുന്നു. ഒറ്റപ്പെടുമ്പോള്‍ ഒരു പെണ്ണിന് വേണ്ട തുണയായി ആങ്ങളയെ അവതരിപ്പിച്ച കഥാരീതി അഭിനന്ദനമര്‍ഹിക്കുന്നു.

  ടി. വി. ചന്ദ്രനും ലോഹിതദാസും അഭിനയിക്കുന്ന ചിത്രത്തില്‍ ചിപ്പിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. സീത എന്ന കഥാപാത്രത്തിന്റെ വികാരവശ്യതകളെല്ലാം അനായാസമായി ചിപ്പി കൈകാര്യം ചെയ്തിരിക്കുന്നു. നല്ല നടിമാരില്ലാത്തതല്ല മികച്ച നായികാ കഥാപാത്രങ്ങളില്ലാത്തതാണ് മലയാള സിനിമയുടെ കുഴപ്പമെന്ന് സീത തെളിയിക്കുന്നു.

  ദൃശ്യസൗന്ദര്യവും കഥാപാത്രങ്ങളുടെ മനോവ്യാപാരവും ഒപ്പിയെടുത്ത ജയന്റെ ക്യാമറ മികച്ചു നില്‍ക്കുന്നു. തിരുനല്ലൂരിന്റെ പ്രസിദ്ധമായ കാറ്റേ നീ വീശരുതിപ്പോള്‍..., ഓഎന്‍വിയുടെ പൂമകള്‍ വാഴുന്ന... തുടങ്ങിയ വരികള്‍ എം. ജി. രാധാകൃഷ്ണന്‍ സംഗീതമധുരമാക്കി.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X