»   » കൂള്‍+ഗ്ലാമര്‍= ഡാഡി കൂള്‍

കൂള്‍+ഗ്ലാമര്‍= ഡാഡി കൂള്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
കോമാളിത്തരങ്ങളിലേക്ക്‌ വഴിമാറിയ കോമഡി കഥാപാത്രങ്ങളില്‍ നിന്നുള്ള മമ്മൂട്ടിയുടെ രക്ഷപ്പെടല്‍ കൂടിയാണ്‌ ഡാഡി കൂളിലെ ആന്റണി സൈമണ്‍ എന്ന കഥാപാത്രം.

ആരെയും കൊതിപ്പിയ്‌ക്കുന്ന മമ്മൂട്ടിയുടെ ഗ്ലാമര്‍ തന്നെയാണ്‌ ഡാഡി കൂളിന്റെ ഹൈലൈറ്റുകളിലൊന്ന്‌. മോളിവുഡിന്റെ 'സെക്‌സി മാന്‍' എന്ന വിശേഷണം തനിയ്‌ക്കിപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് ചിത്രത്തിലെ കളര്‍ ഫുള്‍ റോളിലൂടെ മമ്മൂട്ടി തെളിയിച്ചിരിയ്‌ക്കുന്നു. ഇരുത്തം വന്ന അഭിന മികവിലൂടെ വളരെ തന്മയത്വത്തോടെയാണ്‌ ആന്റണി സൈമണ്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിയ്‌ക്കുന്നത്‌.

ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സ്‌ കീഴടക്കുക-ഈയൊരു ക്യാച്ച്‌ വേഡ്‌ മനസ്സില്‍ കൊണ്ടു നടക്കുന്ന മമ്മൂട്ടിയ്‌ക്കിപ്പോള്‍ ക്യാമ്പസുകളിനേക്കാള്‍ ആരാധകര്‍ വിദ്യാലയങ്ങളിലാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. അടുത്ത കാലത്തായി മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്ന കഥാപാത്രങ്ങള്‍ കൂടുതലും കുട്ടികളെ ലക്ഷ്യം വെച്ചാണ്‌. ഡാഡി കൂളിലെ സൈമണും കുട്ടികള്‍ക്കിഷ്ടപ്പെടുമെന്ന്‌ തീര്‍ച്ചയാണ്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

സൈമണിന്റെ എട്ടു വയസ്സുകാരനായ ആദിയെന്ന വികൃതിയായി ധനജ്ഞയ്‌ അടിപൊളിയ്‌ക്കായിട്ടുണ്ട്‌. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കോന്പിനേഷന്‍ സീനുകളിലെല്ലാം തിളങ്ങിയ ധനജ്ഞയ്‌ക്ക്‌ ഡാഡി കൂള്‍ ഒരു വഴിത്തിരിവാകുമെന്നതില്‍ സംശയമില്ല. അതേ സമയം ബോളിവുഡില്‍ നിന്നും മമ്മൂട്ടിയുടെ നായികയായെത്തിച്ച റിച്ചയുടെ ഡബ്ബിഗ്‌ നിലവാരം തീരെ മോശമാണ്. പലപ്പോഴും ഇത്‌ പ്രേക്ഷകരില്‍ അരോചകത്വം സൃഷ്ടിയ്ക്കുന്നുണ്ട്.

ചിത്രത്തിലെ സഹതാരങ്ങ ലായ ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, രാധിക എന്നിവരും തരക്കേടില്ലാത്ത പ്രകടനമാണ്‌ കാഴ്‌ചവെച്ചിരിയ്‌ക്കുന്നത്‌. ഭീമന്‍ രഘവും അന്തരിച്ച പ്രമുഖ രാജന്‍ പി ദേവും ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

കഴിഞ്ഞ കുറച്ചു കാലമായി പുറത്തുവന്ന മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്‌ത പുലര്‍ത്തുന്ന ഡാഡി കൂള്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം കാണാവുന്ന ചിത്രം തന്നെയാണ്‌.

മുന്‍ പേജില്‍
അബുവിന് അഭിമാനിയ്ക്കാം

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam