»   » ഡാഡി കൂള്‍- അടിപൊളി ഫാമിലി ത്രില്ലര്‍

ഡാഡി കൂള്‍- അടിപൊളി ഫാമിലി ത്രില്ലര്‍

Subscribe to Filmibeat Malayalam
Daddy Cool
നവാഗതരില്‍ വിശ്വാസമര്‍പ്പിച്ച്‌ കൊണ്ടുള്ള മമ്മൂട്ടിയുടെ നീക്കം ഒരിയ്‌ക്കല്‍ കൂടി വിജയം കാണുന്നു. അണിയറയിലെ പുതമുഖമായ ആഷിക്‌ അബുവിന്‌ മമ്മൂട്ടിയെ നായകനാക്കി ഒരു ത്രില്ലിങ്‌ ഫാമിലി എന്റര്‍ടൈന്‍മെന്റ്‌ ഒരുക്കാന്‍ കഴിഞ്ഞുവെന്നതില്‍ തീര്‍ച്ചയായും അഭിമാനിയ്‌ക്കാം.

പ്രായത്തെ പിന്നോട്ടടിച്ച്‌ മുന്നേറുന്ന മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവും അത്ര മികച്ചതല്ലാത്ത തിരക്കഥയുടെ കുറവുകള്‍ മറച്ചുപിടിയ്‌ക്കുന്ന ആഷിക്കിന്റെ സംവിധാന മികവും സമീര്‍ താഹയുടെ കിടിലന്‍ ക്യാമറ വര്‍ക്കുമെല്ലാം ഡാഡി കൂളിനെ 2009ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിയ്‌ക്കാന്‍ സഹായിച്ചേക്കും.

ഏറെക്കാലത്തിന്‌ ശേഷം പൂര്‍ണമായും കുടുംബ പശ്ചാത്തലത്തില്‍ ഒരു മമ്മൂട്ടി ചിത്രം- ഡാഡി കൂളിന്റെ ചിത്രീകരണ സമയത്ത്‌ പറഞ്ഞു കേട്ടിരുന്ന വിശേഷങ്ങളിലൊന്നായിരുന്നു അത്‌. ഈയൊരു വിശേഷണത്തിനോട്‌ നീതി പുലര്‍ത്തിക്കൊണ്ടാണ്‌ ആഷിക്‌ അബു ഡാഡി കൂള്‍ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിച്ചിരിയ്‌ക്കുന്നത്‌.

മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്ന ക്രൈംബ്രാഞ്ച്‌ സിഐ ആന്റണി സൈമണ്‍ അലസനും വലിയ ക്രിക്കറ്റ്‌ ഭ്രാന്തനുമാണ്‌. ബുദ്ധിമാനാണെങ്കിലും ഉത്തരവാദിത്വമില്ലാതെ ആറു വയസ്സുകാരനായ മകന്‍ ആദി(ധനജ്ഞയ്‌‌)യ്‌ക്കൊപ്പം അടിച്ചു പൊളിയ്‌ക്കലാണ്‌ സൈമണിന്റെ പ്രധാന ജോലി. ഡാഡിയുടെയും മകന്റെയും വികൃതികള്‍ സൈമണിന്റെ ഭാര്യ ആനി(റിച്ച പല്ലോട്‌)യെ പലപ്പോഴും ശുണ്‌ഠി പിടിപ്പിയ്‌ക്കാറുണ്ട്‌. ആദിയെ സംബന്ധിച്ചിടത്തോളം അച്ഛനാണ്‌ അവന്റെ ഏറ്റവും വലിയ സൂപ്പര്‍ ഹീറോ.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

പ്രായം മറന്ന് മകനുമൊത്ത്‌ കളിച്ചു നടക്കുന്നതും അലസതയുമെല്ലാം ആന്റണി സൈമണെ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിഹാസ്യനാക്കിയിട്ടുണ്ട്‌. ഇതിന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ പലരും സൈമണെ കണക്കറ്റ്‌ കളിയാക്കാറുമുണ്ട്‌. എന്നാല്‍ ഇതൊന്നും സൈമണ്‌ പ്രശ്‌നമല്ല.

ഒരിയ്‌ക്കല്‍ കൊടും കുറ്റവാളിയായ ഭീബ്‌ ഭായിയെ (ആശിഷ്‌ വിദ്യാര്‍ത്ഥി) വിട്ടുകളഞ്ഞ സംഭവത്തില്‍ സൈമണിന്‌ സസ്‌പെന്‍ഷന്‍ ലഭിയ്‌ക്കുന്നു. സൈമണിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ്‌ തന്നെയായിരുന്നു ഇതിന്‌ കാരണം. എന്നാല്‍ ക്രിക്കറ്റ്‌ താരം ശ്രീകാന്തി(ഗോവിന്ദ്‌ പത്മസൂര്യ)നെ അക്രമിയ്‌ക്കുന്ന വില്ലന്‍മാരെ മകന്റെ സഹായത്താല്‍ കുടുക്കാനായത്‌ ആന്റണിയെ ജോലിയില്‍ തിരിച്ചെത്താന്‍ സഹായിക്കുന്നു.

സര്‍വീസില്‍ വീണ്ടും തിരിച്ചെത്തിയ ആന്റണിയ്‌ക്ക്‌ നിനച്ചിരിയ്‌ക്കാത്ത പല സംഭവങ്ങളും നേരിടേണ്ടി വരികയാണ്‌. ഇതോടെ ഡാഡി കൂള്‍ കുടുംബ ചിത്രത്തില്‍ നിന്നും വഴി മാറി സസ്‌പെന്‍സ്‌ ത്രില്ലറായി പരിണമിയ്‌ക്കുകയാണ്‌.

അടുത്ത പേജില്‍
സംവിധായകന്റെ കൈയ്യടക്കം

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam