»   » തിരക്കഥയുടെ ദൗര്‍ബല്യം മറയ്ക്കുന്ന സംവിധാനം

തിരക്കഥയുടെ ദൗര്‍ബല്യം മറയ്ക്കുന്ന സംവിധാനം

Posted By:
Subscribe to Filmibeat Malayalam
Daddy Cool
വലിയ കെട്ടുപാടുകളില്ലാത്ത കഥ വളരെ ലളിതമായി പറഞ്ഞവസാനിപ്പിയ്‌ക്കാന്‍ കഴിഞ്ഞതാണ്‌ ഡാഡി കൂളിന്റെ സംവിധായകന്‍ ആഷിക്കിന്റെ നേട്ടം. ആദ്യ പകുതിയില്‍ കുടുംബ കാര്യങ്ങള്‍ കരിയറിനെ എങ്ങനെ ബാധിയ്‌ക്കുന്നുവെന്നും രണ്ടാം പകുതിയില്‍ കരിയറിലെ കുഴപ്പങ്ങള്‍ കുടുംബത്തെ എങ്ങനെ ബാധിയ്‌ക്കുന്നുവെന്നും ഭംഗിയായി അവതരിപ്പിയ്‌ക്കാന്‍ ആഷിഖിന്‌ കഴിഞ്ഞിരിയ്‌ക്കുന്നു.

ഒരു കുടുംബ ചിത്രമായി തുടങ്ങുന്ന ഡാഡി കൂള്‍ സ്വഭാവികത കൈവിടാതെ സസ്‌പെന്‍സ്‌ ത്രില്ലറാക്കി മാറ്റാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. ഇത്തരങ്ങള്‍ക്ക്‌ ചിത്രങ്ങള്‍ക്ക്‌ വേണ്ട അത്യാവശ്യം വേണ്ട കോമഡി, സെന്റിമെന്റ്‌സ്‌, ആക്ഷന്‍, സ്‌റ്റൈല്‍ ഇവയെല്ലാം ക്യത്യമായ ചേര്‍ക്കാന്‍ ചിത്രത്തിന്റെ തിരക്കഥാക്കൃത്ത്‌ കൂടിയായ ആഷിക്‌ അബു ശ്രദ്ധിച്ചിട്ടുണ്ട്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ഇതൊക്കെ കൊണ്ടു തന്നെ മമ്മൂട്ടിയുടെ ആരാധകര്‍ക്ക്‌ മാത്രമല്ല മറ്റുള്ള പ്രേക്ഷകര്‍ക്കും ഡാഡി കൂളിനെ ആസ്വാദ്യകരമാക്കി തീര്‍ക്കും. മമ്മൂട്ടിയെന്ന തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിയ്‌ക്കാനും ആഷിക്കിന്‌ കഴിഞ്ഞുവെന്ന്‌ ഉറപ്പിയ്‌ക്കാം.

'ബിഗ്‌ ബി'യിലൂടെ മലയാളിയ്‌ക്ക്‌ പുതിയ ദൃശ്യാനുഭവം സമ്മാനിച്ച സമീര്‍ താഹിര്‍ ഡാഡി കൂളിലും തന്റെ മികവ്‌ ആവര്‍ത്തിയ്‌ക്കുന്നു. രാജീവ്‌ ഗോപാലിന്റെ ഗ്രാഫിക്‌സ്‌ വര്‍ക്കുകളും അഭിനന്ദനമര്‍ഹിയ്‌ക്കുന്നുണ്ട്‌. ടൈറ്റില്‍ ഗ്രാഫിക്‌സുകളില്‍ ഒരു പുതമ കൊണ്ടുവരാന്‍ രാജീവിന്‌ സാധിച്ചിട്ടുണ്ട്‌. പാസ്‌ മാര്‍ക്ക്‌ നല്‌കാന്‍ കഴിയുന്ന ബിജി ബാലിന്റെ ഗാനങ്ങള്‍ ദൃശ്യഭംഗിയോടെ അവതരിപ്പിയ്‌ക്കാന്‍ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുണ്ട്‌.

അടുത്ത പേജില്‍
കൂള്‍+ഗ്ലാമര്‍= ഡാഡി കൂള്‍

മുന്‍ പേജില്‍
ഡാഡി കൂള്‍- അടിപൊളി ഫാമിലി ത്രില്ലര്‍

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam