»   » ദൃശ്യ വിസ്മയം-ഏഴാം അറിവ്

ദൃശ്യ വിസ്മയം-ഏഴാം അറിവ്

Posted By: ഷുക്കൂര്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/10-31-7am-arivu-review-cj-shukkur-2-aid0032.html">Next »</a></li></ul>
7am Arivu
പോയ വര്‍ഷം ഹോളിവുഡില്‍ മാത്രമല്ല, ലോകസിനിമയില്‍ തന്നെ വിസ്മയം തീര്‍ത്ത സിനിമകളായിരുന്നു ഇന്‍സെപ്ഷനും അവതാറുമെല്ലാം. ഈ ചിത്രങ്ങളോട് കിടപിടിക്കാന്‍ ഇന്ത്യയില്‍ നിന്നും ഒരു ചിത്രമെങ്കിലും വേണം എന്ന ആഗ്രഹത്തിന് അറുതി വരുത്താന്‍ ബോളിവുഡിലെ 'സ്വയം ബുദ്ധിജീവി ചമഞ്ഞ് നടക്കുന്ന' ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ ഇന്ത്യന്‍ സിനിമയുടെ മാനം കാക്കാന്‍ ഷങ്കര്‍ രജനി കൂട്ടുകെട്ടിന്റെ 'യന്തിരന്‍' വേണ്ടി വന്നു.ഇപ്പോഴിതാ ഗണത്തിലേക്ക് മറ്റൊരു ചിത്രം കൂടി, ഏഴാം അറിവ്. കുറെ കാലത്തിന് ശേഷം ആദ്യദിനം തന്നെ തിയേറ്ററില്‍ പോയി സിനിമ കണ്ടത് വെറിതെയായില്ല.

ഇന്ത്യയില്‍ ഏറ്റവും മികച്ച ചലച്ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഭാഷ തമിഴ് ആണെന്നുള്ളത് സിനിമയെ സ്‌നേഹിക്കുന്ന ആരും സമ്മതിച്ചുതരും. പക്ഷെ ബോളിവുഡിലെ തലതൊട്ടപ്പന്‍മാര്‍ ഇതത്ര പെട്ടെന്ന്‌സമ്മതിക്കില്ല. രജനികാന്തിന്റെ പഴയകാല അമാനുഷിക ചിത്രങ്ങളാണ് തമിഴ് ചിത്രങ്ങള്‍ എന്നാണ് ബോളിവുഡിലുള്ളവര്‍ ഇപ്പോഴും ചിന്തിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് 'ഓം ശാന്തി ഓ'മിലെ 'കള്ള റാസ്‌കലാ' തുടങ്ങിയ സംഭാഷണങ്ങള്‍. ഈ തെറ്റിദ്ധാരണമാറ്റാന്‍ ഒടുവില്‍ 'ഗജിനി' വേണ്ടി വന്നു. ആവര്‍ത്തന വിരസതയുമായി തളര്‍ന്നിരുന്ന ബോളിവുഡില്‍ പുതു വെളിച്ചം നല്‍കിയ 'ഗജിനി' ഒട്ടേറെ റെക്കൊഡുകള്‍ പഴങ്കഥയാക്കി.

മുരുഗദോസ് സംവിധാനം ചെയ്ത തമിഴ്ഹിന്ദി 'ഗജിനി'യില്‍ മികച്ച നടന് ആര് എന്ന ഒരു താരതമ്യ പഠനം നടത്തിയപ്പോള്‍ തമിഴിലെ സൂര്യ തന്നെയാണ് മികച്ചു നിന്നത്. മികച്ച നടനായി പല തവണ കഴിവു തെളിയിച്ച ആമിര്‍ ഖാന്‍ സൂര്യ എന്ന മികച്ച നടന്റെ മുന്നില്‍ നിഷ്പ്രദമായത് ഏവരേയും ആശ്ചര്യപ്പെടുത്തി. അതിനു ശേഷം നിരവധി ചിത്രങ്ങള്‍ തമിഴില്‍ നിന്നും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അതില്‍ നല്ലൊരു പക്ഷവും സൂര്യ തകര്‍ത്തഭിനയിച്ച ചിത്രങ്ങളായിരുന്നു.

അടുത്തപേജില്‍
ഏഴാം അറിവ് കോപ്പിയടിയല്ല

<ul id="pagination-digg"><li class="next"><a href="/reviews/10-31-7am-arivu-review-cj-shukkur-2-aid0032.html">Next »</a></li></ul>
English summary
7aum Arivu’ is lavishly mounted and has an ambitious plot line that interlocks the present with past centuries. It has a brilliant opening, after which the rest lacks focus and coherence.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam