»   » 101 വെഡ്ഡിങ്‌സ്, ഒരു പതിവ് തട്ടിപ്പ് നാടകം

101 വെഡ്ഡിങ്‌സ്, ഒരു പതിവ് തട്ടിപ്പ് നാടകം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/101-weddings-nothing-new-review-2-106229.html">Next »</a></li></ul>

ഇത്രയധികം തട്ടിപ്പുകാര്‍ കേരളത്തില്‍ ഉണ്ടോ? മലയാള സിനിമ കാണുമ്പോള്‍ ആരുമൊന്നു സംശയിച്ചു പോകും. തട്ടിപ്പും ആള്‍മാറാട്ടവും ഒടുവില്‍ അതില്‍ നിന്ന് ഊരാനുള്ള പെടാപാടും എത്രയോ തവണ മലയാള സംവിധായകര്‍ പറഞ്ഞു കഴിഞ്ഞു. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ ആദ്യം ചര്‍ദ്ദിച്ചതെടുത്ത് പിന്നെയും ചര്‍ദിക്കുന്നു. ഷാഫിയുടെ 101 വെഡിംഗ്‌സ് എന്ന പുതിയ ചിത്രം കണ്ടപ്പോള്‍ ഒരുകാര്യം ഉറപ്പായി. ഈ സംവിധായകന്‍ ഇനിയും ചര്‍ദിച്ചതുതന്നെ ചര്‍ദിക്കുമെന്ന്.

101 Weddings

മലയാളത്തില്‍ കഴിവുള്ള പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും ധാരാളം വരുന്നുണ്ട്. അവര്‍ ഒരുക്കുന്ന ചിത്രമൊക്കെ കാണാന്‍ ഇവര്‍ തയ്യാറായിരുന്നെങ്കില്‍ 101 വെഡിംഗ്‌സ് എന്ന ചിത്രം ഉണ്ടാകുമായിരുന്നില്ല. എത്ര കാലമായി ആള്‍മാറാട്ടത്തിന്റെ വിഷയവുമായി ഇവര്‍ കെട്ടിയിട്ട കയറില്‍ കിടന്നു തിരിയുന്നു. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഹോളിവുഡ് ചിത്രങ്ങള്‍ കണ്ട് മൊഴിമാറ്റി കൊണ്ടുവന്ന ആള്‍മാറാട്ട സംസ്‌കാരം ഇപ്പോഴും ഇവിടെ പുതിയ കാര്യമായി ചിലര്‍ ആവിഷ്‌ക്കരിക്കുന്നു.

വെനീസിലെ വ്യാപാരി എന്ന ചിത്രം പരാജയപ്പെട്ടപ്പോഴെങ്കിലും ഷാഫി ഒരു പുനര്‍ചിന്തയ്ക്കു തയ്യാറാകണമായിരുന്നു. അതിനു മുമ്പ് റിലീസ് ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ മമ്മൂട്ടി അഭിനയിച്ച വെനീസിലെ വ്യാപാരി എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന്. എങ്കില്‍ ഇങ്ങനെയൊരു പ്രമേയം കൈകാര്യം ചെയ്യുമായിരുന്നില്ല. ഷാഫിയുടെ പല സിനിമയിലും പറഞ്ഞ വിഷയം തന്നെയാണിത്. മേക്കപ്പ് മാനില്‍ വരെ ആള്‍മാറാട്ടമായിരുന്നു വിഷയം. വിവാഹം കഴിച്ച പെണ്‍കുട്ടി അവിവാഹിതയാണെന്നു പറഞ്ഞ് സംവിധായകനെ പറ്റിക്കുന്നതും അവള്‍ അറിയപ്പെടുന്ന നടിയാകുന്നതും പിന്നീട് വിവാഹിതയാണെന്നു തെളിയിക്കാന്‍ പ്രയാസപ്പെടുന്നതൊക്കെ.

കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതിയ 101 വെഡിംഗ്‌സില്‍ എല്ലാം ആള്‍മാറാട്ടം തന്നെ. ഗാന്ധിയനായ അച്ഛനെ പറ്റിക്കാന്‍ തട്ടിപ്പുകാരനായ മകന്‍ സമൂഹവിവാഹത്തില്‍ നിന്നു രക്ഷപ്പെടാന്‍ മറ്റൊരുത്തനെ തന്റെ പേരില്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ മുമ്പില്‍ കൊണ്ടുവരുന്നതും ഒടുവില്‍ അതില്‍ നിന്നൂരിയെടുക്കാന്‍ അവന്‍ പ്രയാസപ്പെടുന്നതും കള്ളനായിചിത്രീകരിക്കപ്പെടുന്നതും ഒടുവില്‍ എല്ലാം ശുഭമായി സംഭവിക്കുന്നതുമാണ് കഥ. ഒരു കാര്യം ഉറപ്പിച്ചു പറയാം- സ്വന്തം എന്ന ലേഖകന്‍ എന്ന ചിത്രത്തിലൂടെ കലവൂര്‍ തെളിയിച്ചതാണ് തനിക്കു പറ്റിയ പണിയല്ല തിരക്കഥാരചനയെന്ന്. പിന്നീട് ഫാദേഴ്‌സ് ഡെ എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ സംവിധായകന്റെ തൊപ്പിയും തനിക്കു ചേര്‍ന്നതല്ല എന്നും തെളിയിച്ചു.

കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ കൂട്ടുകെട്ട് ഇപ്പോള്‍മലയാളത്തില്‍ വന്‍ വിജയസാധ്യതയുള്ളതാണ്. അതിനെ മുതലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ചിത്രമെടുത്തത്. പക്ഷേ തറ കോമഡി കൂട്ടിവച്ചാല്‍ സിനിമയാകില്ലല്ലോ. അത് തിയറ്ററിലെ കൂക്കിവിളിയില്‍ നിന്നു സംവിധായകനു ബോധ്യമായി കാണും.

അടുത്ത പേജില്‍
പുതുമയൊന്നുമില്ലാത്ത ഒരു കല്യാണക്കഥ

<ul id="pagination-digg"><li class="next"><a href="/reviews/101-weddings-nothing-new-review-2-106229.html">Next »</a></li></ul>
English summary
'101 Weddings' is a film that has left the Recycle mode turned on. Everything in it, be it the vast array of characters, the story situations or the events , seem like a rehash of people and incidents that you have seen several times before',

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam