twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭഗവാനും ഡൈ ഹാര്‍ഡും തമ്മില്‍

    By Staff
    |

    എണ്‍പതുകളുടെ ഒടുക്കം ഹോളിവുഡിലിറങ്ങിയ ഡൈ ഹാര്‍ഡ്‌ പരമ്പര ചിത്രങ്ങളില്‍ നിന്നും പ്രചോദിതനായാണ്‌ സംവിധായകന്‍ ഭഗവാനുമായി അവതരിച്ചതെന്ന്‌ കരുതേണ്ടിയിരിക്കുന്നു. ബ്രൂസ്‌ വില്ലീസ്‌ നായകനായ ഡൈ ഹാര്‍ഡുമായി അത്രേയേറെ സാമ്യമുണ്ട്‌ ഭഗവാന്‌.

    "ഒരു കെട്ടിടം-അതില്‍ കുറെ ബന്ദികള്‍-പിന്നെ കൊള്ളക്കാര്‍ ഇവരെ ഒറ്റയ്‌ക്ക്‌ നേരിട്ട്‌ വിജയിക്കുന്ന നായകന്‍" ഇതായിരുന്നു ഡൈ ഹാര്‍ഡിന്റെ പ്രമേയം. ഭഗവാനില്‍ കൊള്ളക്കാരെ ഭീകരരാക്കിയും ഹോട്ടല്‍ ആശുപത്രിയുമക്കെയായി മാറ്റി എന്ന്‌ മാത്രം. എന്നാല്‍ ഗുണനിലവാരത്തില്‍ രണ്ട്‌ പതിറ്റാണ്ട്‌ മുമ്പിറങ്ങിയ ഡൈഹാര്‍ഡിന്റെ ഏഴയലത്ത്‌ പോലും ഭഗവാന്‌ എത്താനാകുന്നില്ല.

    ഇന്റര്‍നെറ്റിലൂടെയും ഡിവിഡിയിലൂടെയുമൊക്കെ ഹോളിവുഡ്‌-ബോളിവുഡ്‌ സിനിമകള്‍ കാണുന്ന പുത്തന്‍ തലമുറയെ സംബന്ധിച്ചിടത്തോളം ഭഗവാന്‍ ചിരിയ്‌ക്കാനുള്ള വകയാണ്‌ ഉണ്ടാക്കി കൊടുക്കുക. സാങ്കേതി വിദ്യയും ശാസ്‌ത്രീയ കാര്യങ്ങളിലുമൊക്കെയുള്ള സംവിധായകന്റെ അവബോധം ദയനീയമെന്ന പറയാനൊക്കൂ.

    ധൃതിയില്‍ ചിത്രീകരിച്ചത്‌ കൊണ്ട്‌. പല രംഗങ്ങളും ഷൂട്ട്‌ ചെയ്യാന്‍ സംവിധായകന്‍ മറന്നു പോയെന്ന്‌ തോന്നിയാല്‍ സംശയിക്കേണ്ട, സിനിമയില്‍ ആവര്‍ത്തിച്ച്‌ കാണിയ്‌ക്കുന്ന രംഗങ്ങള്‍ ഇതിന്‌ തെളിവാണ്‌. ഇത്തരമൊരു ത്രില്ലര്‍ സിനിമയില്‍ പാട്ടുകള്‍ കുത്തിതിരുകിയതെന്തിനെന്ന്‌ ആര്‍ക്കും മനസ്സിലാവില്ല.

    മലയാള സിനിമയായാല്‍ പുട്ടിന്‌ പീരയെന്ന പോലെ പാട്ട്‌ വേണമെന്ന്‌ ഒരുപക്ഷേ സംവിധായകന്‍ ചിന്തിച്ചിട്ടുണ്ടാവണം. യുക്തിയ്‌ക്ക്‌ നിരക്കാത്ത രംഗങ്ങള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍, സംഘട്ടനരംഗങ്ങള്‍ ഇതെല്ലാം ഭഗവാനെ കൂടുതല്‍ അസഹ്യമാക്കുന്നു.

    അടുത്ത പേജില്‍
    ഭഗവാനെ ഇങ്ങനെയും ഒരു സിനിമ!!

    മുന്‍ പേജില്‍

    ഭഗവാനേ ഈ ചതി വേണ്ടായിരുന്നു

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X