»   » പഴശ്ശിരാജയുടെ പ്രസക്തി

പഴശ്ശിരാജയുടെ പ്രസക്തി

By: <b>വിജേഷ് കൃഷ്ണ</b>
Subscribe to Filmibeat Malayalam
Sharat Kumar
അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജയുടെ ചരിത്രം അഭ്രപാളികളിലേക്ക്‌ പകര്‍ത്തുന്നതിലൂടെ സിനിമയെന്ന മാധ്യമത്തിന്റെ സാമൂഹ്യപ്രതിബദ്ധതകള്‍ കൂടിയാണ്‌ നിര്‍വഹിയ്‌ക്കപ്പെടുന്നത്‌.

വൈദേശികശക്തികളില്‍ നിന്ന്‌ രാജ്യത്തെ തിരിച്ചുപിടിച്ചത്‌ അനേകായിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചാണ്‌. പുതിയ കാലത്തില്‍ ആയുധങ്ങളുടെ പിന്‍ബലമില്ലാതെ അധിനിവേശ ശക്തികള്‍ രാജ്യത്തിന്‌ മേല്‍ വീണ്ടും പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പഴശ്ശിരാജ പോലുള്ള ചിത്രങ്ങളുടെ പ്രസക്തി ഏറുകയാണ്‌. നാടിനെ വിറ്റുമുടിയ്‌ക്കുന്ന കരാറുകളിലൂടെയും സ്വാതന്ത്ര്യമെന്നാല്‍ തദ്ദേശീയരായ വെള്ളക്കാരുടെയും ഭരണമായി മാറുമ്പോള്‍ ഇത്തരം സിനിമകള്‍ നമുക്കത്യാവശ്യമാണ്‌.

ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും വേലിക്കെട്ടുകളില്‍ നിന്ന്‌ ഇപ്പോഴും മുക്തരാകാത്ത ജനതയ്‌ക്ക്‌ പഴശ്ശിയുടെ ചരിത്രം ഒരു അദ്‌ഭുതകഥ തന്നെയാണ്‌. ആദിവാസികളാണെന്ന പേരില്‍ പരിഷ്‌കൃത സമൂഹം ഇപ്പോഴും അകറ്റിനിര്‍ത്തുന്ന ആദിവാസി സമൂഹത്തിനൊപ്പം ഒരു നാട്ടുരാജാവ്‌ പടനയിച്ചതിന്റെ ചരിത്രം ഇന്നത്തെ സാമൂഹ്യവ്യവസ്ഥകളിലും ഏറെ പ്രധാന്യമര്‍ഹിയ്‌ക്കുന്നൂ.

പഴശ്ശിരാജയെ ഒരിന്ത്യന്‍ ചിത്രമെന്നല്ല, ഒരു അന്താരാഷ്ട്ര ചിത്രമായാണ്‌ അതിന്റെ അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിയ്‌ക്കുന്നത്‌. അതില്‍ യാതൊരു അതിശയോക്തയുമില്ല. ഇത്തരമൊരു മികച്ച സിനിമ കലാസൃഷ്ടി നമുക്ക്‌ സമ്മാനിച്ച അണിയറപ്രവര്‍ത്തകരെ അകമഴഞ്ഞ്‌ അഭിനന്ദിച്ചേ മതിയാകൂ. എംടി-ഹരിഹരന്‍-മമ്മൂട്ടി കൂട്ടുകെട്ട്‌ ഒരിയ്‌ക്കല്‍ കൂടി ചരിത്രമാവുകയാണ്‌. അതേ ചരിത്രം വീണ്ടും ചരിത്രമെഴുതുന്നു.


ആദ്യ പേജ്
പഴശ്ശിരാജ - അഭ്രപാളികളിലെ ഇതിഹാസം

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam