»   » നായകന്‍ സംവിധായകന്റെ സിനിമ

നായകന്‍ സംവിധായകന്റെ സിനിമ

Posted By:
Subscribe to Filmibeat Malayalam
Nayakan
ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു മുഴുനീള ആക്ഷന്‍ സിനിമ മലയാളത്തില്‍ അവതരിച്ചിരിയ്ക്കുന്നു. ഇന്ദ്രജിത്തിനെ നായകനാക്കി നവാഗത സംവിധായകന്‍ ലിജോ പല്ലിശേരി ഒരുക്കിയ നായകന്‍ ഒരു ധീരമായ പരീക്ഷണം തന്നെയെന്ന കാര്യത്തില്‍ സംശയം വേണ്ട. വളിപ്പ് തമാശകള്‍ക്കും സൂപ്പറുകളുടെ താരത്തിളക്കവും തേടി അലയുന്ന ന്യൂജനറേഷന്‍ സംവിധായകരില്‍ നിന്നും മാറിനല്‍ക്കാന്‍ ശ്രമിയ്ക്കുകയാണ്് ലിജോ.

പറഞ്ഞുവരുന്നത് നായകന്‍ ഒരു മികച്ച സിനിമയാണെന്നല്ല, അതേസമയം ധൈര്യപൂര്‍വം പുതുമുഖങ്ങളെ അവതരിപ്പിയ്ക്കുകയും നിലവിലെ താരസമവാക്യങ്ങള്‍ മാറ്റിയെഴുതുകയും ചെയ്യാന്‍ ശ്രമിയ്ക്കുന്ന സംവിധായകന്‍ തന്നെയാണ് ഈ സിനിമയിലെ യഥാര്‍ത്ഥ നായകന്‍.

കൊച്ചിയുടെ അധോലോകം പശ്ചാത്തലമാക്കി ഒരു പ്രതികാര കഥപറയാനാണ് ലിജോ പല്ലിശേരി ശ്രമിയ്ക്കുന്നത്. വരദനുണ്ണി (ഇന്ദ്രജിത്ത്) എന്ന കഥകളി കലാകാരന്‍ അധോലോക തലവന്‍മാരുമായി ഏറ്റുമുട്ടുന്നു. ഇതിന് അയാളെ സഹായിക്കുന്നത് മറ്റൊരു അധോലോക രാജാവായ വിന്‍സെന്റ് കാരണവരും (തിലകന്‍) മകള്‍ മരിയ(ധന്യ മേരി വര്‍ഗ്ഗീസ്)യുമാണ്. പ്രതികാരത്തിനൊരുങ്ങുന്ന നായകന് പതിവ് പോലെ ചില ന്യായങ്ങള്‍ പറയാനുണ്ട്.
അടുത്ത പേജില്‍
നായകന്റെ വില്ലനാവുന്നത് തിരക്കഥ

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam