twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകന്റെ വില്ലനാവുന്നത് തിരക്കഥ

    By Ajith Babu
    |

    Nayakan
    കഥകളിയുടെ കടുത്ത ചായക്കൂട്ടുകള്‍ ബുദ്ധിപൂര്‍വം സിനിമയുമായി സംയോജിപ്പിയ്ക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വരദനുണ്ണി അണിയുന്ന കഥകളിയുടെ ചമയങ്ങള്‍ വേറിട്ടൊരു അനുഭവം തന്നെയാണ് പ്രേക്ഷകന് സമ്മാനിയ്ക്കുന്നത്.

    ഇതുമാത്രമല്ല, കഥകളിയിലെ വിവിധ ചടങ്ങുകളെ ഓര്‍മ്മിപ്പിയ്ക്കും വിധം പല ഭാഗങ്ങളായി സിനിമയെ വേര്‍തിരിച്ചിരിയ്ക്കുന്നു. കഥകളിയിലെ നായികാനായകന്മാരുടെ രംഗപ്രവേശമായ പുറപ്പാട്, ആട്ടം തുടങ്ങി എന്നറിയിക്കുന്ന കേളിക്കൈ, തോടയം, കലാശം, എന്നിങ്ങനെ വിവിധ ഭാഗങ്ങളായാണ് സിനിമ അവതരിപ്പിയ്ക്കുന്നത്. അന്യഭാഷ സിനിമകളില്‍ ഈ ശൈലി നേരത്തെ നിലവിലുള്ളതാണെങ്കിലും മലയാളിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുത്തന്‍ ഫോര്‍മാറ്റ് തന്നെയാണ്.

    140 മിനിറ്റ് ദൈര്‍ഘ്യം വരുന്ന സിനിമയില്‍ സംവിധായകന്റെ മികവ് ഉടനീളം കാണാമെങ്കിലും നല്ലൊരു തിരക്കഥയുടെ അഭാവം മുഴച്ചുനില്‍ക്കുന്നു. ആര്‍ക്കും പ്രവചിയ്ക്കാവുന്ന കഥാഗതിയും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ചില രംഗങ്ങളും ആണ് പിഎസ് റഫീക്കിന്റെ തിരക്കഥയിലെ പ്രധാന പാളിച്ചകള്‍. ആക്ഷന്‍ മൂവിയ്ക്ക് ആവശ്യമായ ത്രില്ലിങ് സിനിമയുടെ രണ്ടാം പകുതിയില്‍ കൈമോശം വരുന്നതോടെ നായകന്‍ പ്രേക്ഷകരെ പലപ്പോഴും വിരസതയിലേക്ക് തള്ളിവിടുന്നു. കഥയിലും തിരക്കഥയിലും ലേശം ശ്രദ്ധ പുലര്‍ത്തിയിരിന്നുവെങ്കില്‍ നായകന്‍ ഒരു പുതിയ അനുഭവമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

    ഇന്ദ്രജിത്തിനെ സംബന്ധിച്ചിടത്തോളം നടന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. കഥാപാത്രമായി മാറാന്‍ ഇന്ദ്രന്‍ കുറച്ചൊന്നുമല്ല തയാറെടുപ്പകള്‍ നടത്തിയതെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാവും. അഭിനയ ജീവിതത്തിലെ ഒരു ടേണിങ് പോയിന്റ് സിനിമയെന്ന് പറയാനാവില്ലെങ്കിലും വരദനുണ്ണി ഇന്ദ്രജിത്തിന് കൂടുതല്‍ പുതിയ അവസരങ്ങള്‍ നല്‍കുമെന്ന കാര്യമുറപ്പാണ്. തിലകന്‍ എന്നൊരു നടന്‍ മാറ്റിനിര്‍ത്താനാവില്ല എന്നതിന് തെളിവാണ് നായകനിലെ വിന്‍സെന്റ് കാരണവര്‍ എന്ന കഥാപാത്രം. വില്ലന്‍ വേഷങ്ങളില്‍ ഉജ്ജ്വപ്രകടനം കാഴ്ചവെയ്ക്കാറുള്ള സിദ്ദിഖ് പതിവ് പോലെ തന്റെ റോള്‍ മികച്ചതാക്കിയിട്ടുണ്ട്. എന്നാല്‍ കഥാപാത്രം ദുര്‍ബലമായത് പെര്‍ഫോമന്‍സിനെ ഏറെ ബാധിയ്ക്കുന്നു. മികച്ച വേഷമാണ് ലഭിച്ചെതങ്കിലും ധന്യ മേരി വര്‍ഗ്ഗീസിന് നായകനൊത്ത നായികയാവാന്‍ കഴിഞ്ഞിട്ടില്ല.

    മനോജ് പരമഹംസയുടെ ക്യാമറയും പ്രശാന്ത് പിള്ളയുടെ സംഗീതവും നായകന് മുതല്‍ക്കൂട്ടാവുന്നുണ്ട്. പ്രശാന്തിന്റെ പശ്ചാത്തലസംഗീതം ആക്ഷന്‍ മൂവിയുടെ മൂഡിന് ചേര്‍ന്നു പോകുന്നതാണ്.

    സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെങ്കിലും തീര്‍ച്ചയായും കണ്ടിരിയ്‌ക്കേണ്ട സിനിമയെന്ന ഗണത്തില്‍പ്പെടാന്‍ നായകന് കഴിഞ്ഞിട്ടില്ല. അതേ സമയം ഈ സിനിമയ്ക്ക് വേണ്ടിയുള്ള അണിയറപ്രവര്‍ത്തകരുടെ പ്രയത്‌നം അഭിനന്ദിയ്ക്കപ്പെടേണ്ടതാണ്. സൂപ്പര്‍താരങ്ങളുടെ പ്രഭാവലയത്തില്‍ നിന്നും തെന്നിമാറാന്‍ ശ്രമിയ്ക്കുന്ന മലയാള സിനിമയ്ക്ക് പുതിയൊരു ഊര്‍ജ്ജം പകരാന്‍ ഒരുപക്ഷേ നായകന് സാധിച്ചേക്കും.
    മുന്‍ പേജില്‍
    നായകന്‍ സംവിധായകന്റെ സിനിമ

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X