»   » റോബിന്‍ ഹുഡ് ത്രസിപ്പിക്കുന്നില്ല

റോബിന്‍ ഹുഡ് ത്രസിപ്പിക്കുന്നില്ല

Posted By:
Subscribe to Filmibeat Malayalam
Prithvi And Bhavana
നല്ലൊരു ഉഗ്രന്‍ സിനിമയ്ക്ക് വേണ്ടിയുള്ള വിഭവങ്ങളെല്ലാം ഉള്ള സിനിമ തന്നെയാണ്‌ റോബിന്‍ഹുഡ്‌. പക്ഷേ 'എല്ലാം പാകത്തിന്‌ ചേര്‍ന്നാലല്ലേ നല്ല വിഭവമുണ്ടാകൂ' എന്ന്‌ പറയുന്നത്‌ പോലെയാണ്‌ ഈ സിനിമയുടെ കാര്യം.

ചോക്ലേറ്റ്‌ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വരവറിയിച്ച സച്ചി-സേതു ടീം ഒരുക്കിയ തിരക്കഥയ്‌ക്ക്‌ വേണ്ടത്ര ഒഴുക്കില്ലാത്തതാണ്‌ റോബിന്‍ഹുഡിന്റെ പ്രധാന ദൗര്‍ബല്യം. സിനിമയുടെ പ്രധാന തീം മോഷണമാണെങ്കിലും അതൊരു വിശ്വസനീയമായ രീതിയില്‍ പറഞ്ഞു ഫലിപ്പിയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല.

ദാറ്റ്‍സ്‍മലയാളം സിനിമാ ഗാലറി കാണാം

നല്ല ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ വേണ്ട എടിഎം മോഷണ സീനുകള്‍ എല്ലാം തന്നെ ഒരു ഒഴുക്കന്‍ മട്ടിലാണ്‌ സംവിധായകന്‍ പറഞ്ഞു പോകുന്നത്‌. സിനിമയുടെ രണ്ടാം പകുതി കൂടുതല്‍ ചടുലമാക്കാനുള്ള ശ്രമം പലപ്പോഴും പാളിപ്പോകുന്നുമുണ്ട്‌. വേണ്ടതൊക്കെ വിളമ്പിയെങ്കിലും പ്രേക്ഷകനെ തൃപ്‌തരാക്കുന്നതില്‍ സംവിധായകനും തിരക്കഥാക്കൃത്തുക്കളും വേണ്ടത്ര വിജയിക്കുന്നില്ല.

ക്യാമറ കൈകാര്യം ചെയ്‌ത ഷാജി തന്റെ ജോലി മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. സിനിമയെ കുറച്ചെങ്കിലും ആവേശകരമാക്കി തീര്‍ത്തതില്‍ ഛായാഗ്രാഹകന്‍ ഏറെ പ്രശംസയര്‍ഹിയ്‌ക്കുന്നുണ്ട്‌. ഒരു ആക്ഷന്‍ ത്രില്ലറിന്റെ മൂഡ്‌ നിലനിര്‍ത്തുന്ന രീതിയില്‍ തന്നെയാണ്‌ രഞ്‌ജന്‍ എബ്രഹാം എഡിറ്റിങ്‌ നിര്‍വഹിച്ചിരിയ്‌ക്കുന്നത്‌.

ചിത്രത്തിലെ ഗാനങ്ങള്‍ പൊതുവെ കേട്ടിരിയ്‌ക്കാവുന്നവയാണെങ്കിലും ചിത്രീകരണം അത്ര മികച്ചതല്ല. ചടുലമായ കഥ പറഞ്ഞു പോകുന്ന വേളയില്‍ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെ വന്നെത്തുന്ന ഗാനങ്ങള്‍ പലപ്പോഴും കല്ലുകടിയാവുണ്ട്.

അടുത്ത പേജില്‍
പൃഥ്വി ഇനിയും കാത്തിരിയ്‌ക്കണം

മുന്‍ പേജില്‍
നിരാശ സമ്മാനിയ്‌ക്കുന്ന കള്ളന്‍

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam