»   » പൃഥ്വി ഇനിയും കാത്തിരിയ്‌ക്കണം

പൃഥ്വി ഇനിയും കാത്തിരിയ്‌ക്കണം

Posted By:
Subscribe to Filmibeat Malayalam
Narein
പുതിയ മുഖത്തിന്റെ സൂപ്പര്‍ വിജയത്തിന്‌ പിന്നാലെ റോബിന്‍ഹുഡും തിയറ്ററുകളിലെത്തിയാല്‍ പൃഥ്വി സൂപ്പര്‍ സ്റ്റാറുകളെ കടത്തിവെട്ടുമെന്ന്‌ പ്രവചിച്ചവര്‍ ഏറെ പേരുണ്ട്‌. പൃഥ്വിയുടെ ആരാധകരും അത്‌ തന്നെയാണ്‌ പ്രതീക്ഷിച്ചത്‌. ഒരു ശരാശരി സിനിമയായിരുന്നിട്ടും പുതിയ മുഖം നേടിയ സൂപ്പര്‍ വിജയമാണ്‌ ഇത്തരത്തിലൊരു പ്രവചനത്തിന്‌ പിന്നില്‍.

എന്നാല്‍ റോബിന്‍ഹുഡ്‌ എന്ന ചിത്രം പൃഥ്വിയുടെ കരിയറില്‍ അത്ര വലിയൊരു നേട്ടമൊന്നുമല്ലെന്ന്‌ അടിപൊളി വേഷങ്ങളിലും അപ്പിയറന്‍സിലും മാത്രമാണ്‌ വെങ്കിക്ക്‌ പുതുമ കൊണ്ടുവരാന്‍ കഴിയുന്നത്‌. മറ്റൊരു ആക്ഷന്‍ കഥാപാത്രം എന്നതിനുമപ്പുറം മറ്റെന്തെങ്കിലും നേട്ടം പൃഥ്വിരാജിന്‌ വെങ്കിടേഷ്‌ അയ്യര്‍ എന്ന കഥാപാത്രം നേടിത്തരുമെന്ന്‌ പ്രതീക്ഷിയ്‌ക്കാനാവില്ല.

അതേ സമയം നരേന്‍ അവതരിപ്പിച്ച അലക്‌സാണ്ടര്‍ ഫെലിക്‌സിന്‌ ചിത്രത്തില്‍ നന്നായി സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌. പ്രൈവറ്റ്‌ ഡിറ്റക്ടീവിന്റെ കഥാപാത്രം നരേന്റെ കൈകളില്‍ തീര്‍ത്തും സുരക്ഷിതമാണെന്ന്‌ ആര്‍ക്കും ബോധ്യപ്പെടും. ഫെലിക്‌സ്‌ പൃഥ്വിയുടെ വെങ്കിടിയെ കടത്തിവെട്ടിയെന്ന്‌ പറഞ്ഞാലും ആരും കുറ്റപ്പെടുത്തുമെന്ന്‌ തോന്നുന്നില്ല.

ദാറ്റ്‍സ്‍മലയാളം സിനിമാ ഗാലറി കാണാം

രണ്ട്‌ നായകന്‍മാര്‍ക്കിടയില്‍ അകപ്പെട്ടു പോകുന്ന രൂപയായി ഭാവന തന്റെ സാന്നിധ്യം അറിയിക്കുമ്പോള്‍ സംവൃതയുടെ അഭിരാമി പാട്ടിനും റൊമാന്‍സിനും വേണ്ടിയുള്ള ഒന്നായി മാറിപ്പോയി. ഐബിഐ ബാങ്കിന്റെ ഉന്നതോദ്യഗസ്ഥനായെത്തുന്ന ബിജു മേനോന്റെ പ്രകടനവും എടുത്തുപറയത്തക്കതാണ്‌. വില്ലത്തരങ്ങള്‍ പുതുമയോടെ തന്നെ അവതരിപ്പിച്ച്‌ ഫലിപ്പിയ്‌ക്കാന്‍ ബിജുവിന്‌ കഴിഞ്ഞു.

ജോഷി-പൃഥ്വി കൂട്ടുകെട്ടില്‍ ഒരു അടിപൊളി ചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ നിരാശപ്പെടുത്തുകയാണ്‌ റോബിന്‍ഹുഡ്‌. ഇത്രയും പറഞ്ഞതിലൂടെ റോബിന്‍ഹുഡ്‌ കാണാതിരിയ്‌ക്കേണ്ട സിനിമയാണെന്നതിന്‌ അര്‍ത്ഥമില്ല. പക്ഷേ അമിത പ്രതീക്ഷകളുമായി തിയറ്ററുകളിലേക്ക്‌ പോകരുതെന്ന്‌ മാത്രം.

മുന്‍ പേജില്‍
റോബിന്‍ ഹുഡ് ത്രസിപ്പിക്കുന്നില്ല

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam