»   » പ്രേത ബംഗ്ലാവിലെ നിഗൂഢത

പ്രേത ബംഗ്ലാവിലെ നിഗൂഢത

Posted By:
Subscribe to Filmibeat Malayalam
In Ghost House Inn
അടിച്ചുപൊളിച്ച് താമസം തുടങ്ങിയ കൂട്ടുകാര്‍ക്ക് അവിടെ എന്തോ കുഴപ്പമുണ്ടെന്ന് പതിയെ മനസ്സിലാകുന്നു. ഒരു പ്രേതാലയമാണ് അതെന്നറിയുമ്പോള്‍ പുറത്തുചാടാന്‍ ശ്രമിയ്ക്കുന്നുണ്ടെങ്കിലും തോമസുകുട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ബാക്കിയുള്ളവരും അവിടെ തങ്ങുകയാണ്.

ബംഗ്ലാവ് ഒരു റിസോര്‍ട്ടാക്കി മാറ്റണമെന്നാണ് തോമസുകുട്ടിയുടെ ആഗഹ്രം. കൂട്ടുകാരനൊപ്പം റിസോര്‍ട്ടില്‍ തങ്ങാനുള്ള മറ്റുള്ളവരുടെ തീരുമാനം ഒട്ടും (അ)പ്രതീഷിയ്ക്കാത്ത സംഭവവികാസങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്.

ഡൊറോത്തിയുടെ പ്രേതചരിത്രം പറഞ്ഞു കൊണ്ടാണ് ഗോസ്റ്റ് ഹൗസ് ആരംഭിയ്ക്കുന്നത്. രണ്ടാം ചിത്രത്തില്‍ അവംലബിച്ച അതേ തന്ത്രം തന്നെയാണ് ലാല്‍ മൂന്നാം ഭാഗത്തിലും പയറ്റുന്നത്. പ്രേക്ഷകരെ സിനിമയുടെ ഹൊറര്‍ മൂഡിലേക്ക് എത്തിയ്ക്കാനും ക്ലൈമാക്‌സ് വരെ അത് തുടര്‍ന്നു കൊണ്ടുപോകാനും ഈ രംഗങ്ങള്‍ സഹായിക്കുന്നുണ്ട്.

പലയിടത്തും പ്രേക്ഷകരുടെ ലോജിക്കിനെ ചോദ്യം ചെയ്യുന്നൊരു കഥയെ കയ്യടക്കത്തോടെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതില്‍ സംവിധായകനെന്ന നിലയില്‍ ലാലിന് തീര്‍ച്ചയായും അഭിമാനിയ്ക്കാം. എത്ര മോശം ചരക്കായാലും അതിന്റെ പാക്കിങ് നന്നായാല്‍ ചെലവാകും. ലാല്‍ എന്ന സംവിധായകന്‍ മികവ് പ്രകടിപ്പിയ്ക്കുന്നതും ഇവിടെയാണ്.

ഹൊറര്‍ കോമഡി- ഭയത്തില്‍ രസം കണ്ടെത്തുക ഈയൊരു സമവാക്യമാണ് ലാല്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. പ്രേക്ഷകരെ കോമഡിയില്‍ നിന്നും ഹൊററിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും അവിടെയെത്താന്‍ പറ്റിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്.
അടുത്ത പേജില്‍
അപ്പുക്കുട്ടന്റെ നമ്പറുകള്‍ ഏശുന്നില്ല

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam