»   » സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ഭ്രമരം

സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ഭ്രമരം

Subscribe to Filmibeat Malayalam
Mohanlal
പകയുടെ നീറുന്ന കനലുകള്‍ നെഞ്ചിലേറ്റുന്ന പച്ച മനുഷ്യരുടെ കഥകള്‍ മലയാളിയ്‌ക്ക്‌ പുതുമയൊന്നുമല്ല. ഭരതനും പത്മരാജനും ലോഹിയുമൊക്കെ അത്തരം കഥകള്‍ നമ്മോട്‌ പറഞ്ഞിട്ടുണ്ട്‌. അവരുടെ മാസ്റ്റര്‍ പീസുകള്‍ക്കൊപ്പം ചേര്‍ത്തുവെയ്‌ക്കാന്‍ കഴിയില്ലെങ്കിലും അതിലേക്കുയരാന്‍ കഴിവിന്റെ പരമാവധി ബ്ലെസിയിലെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെന്ന്‌ ഭ്രമരം കണ്ടുകഴിയുമ്പോള്‍ നമുക്കുറപ്പിയ്‌ക്കാം.

ഭ്രമരം ഗമിയ്‌ക്കുന്നത്‌ തിരക്കിന്റെ ലോകത്തല്ല, തിരക്കൊഴിഞ്ഞ പാതകളിലൂടെയാണ്‌. എന്തൊക്കെയോ ദുരൂഹതകള്‍ ചൂഴ്‌ന്നു നില്‌ക്കുന്ന കഥാപാത്രമായാണ്‌ മോഹന്‍ലാല്‍ അവതരിപ്പിയ്‌ക്കുന്ന കഥാപാത്രം സിനിമയുടെ ഇടവേള വരെ മുന്നോട്ടുപോകുന്നത്‌. പഴയ സഹപാഠിയായ ഉണ്ണിയെ തേടി നഗരത്തിലെത്തുകയാണ്‌ അയാള്‍. എന്നാല്‍ പരുക്കന്‍ മുഖഭാവങ്ങളോടെയെത്തിയ സഹപാഠിയെ ഉണ്ണിയ്‌ക്ക്‌ തിരിച്ചറിയാനാവുന്നില്ല. ഉണ്ണിയ്‌ക്കും കുടുംബത്തിനും മുന്നില്‍ ജോസെന്ന പേരില്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ കഥാപാത്രത്തിന്റെ ദുരൂഹതകള്‍ക്ക്‌ കനം വെയ്‌ക്കുന്നു.

ഇരുവരുടെയും സുഹൃത്താണ്‌ അലക്‌സ്‌. ഇവര്‍ മൂന്നു പേരും ഒരേ സ്‌കൂളില്‍ പഠിച്ചിരുന്നവരാണ്‌. ജോസ്‌ തടിയെത്തുന്ന ഉണ്ണിയും അലക്‌സും ഇന്ന്‌ നല്ലനിലയില്‍ ജീവിയ്‌ക്കുന്നവരാണ്‌. ഉണ്ണി ഷെയര്‍ ബ്രോക്കറും അലക്‌സ്‌ ഒരു ഡോക്ടറുമാണ്‌. പിന്നീട്‌ തങ്ങളെ തേടിയെത്തിയ ജോസെന്ന ജീപ്പ്‌ ഡ്രൈവറുടെ യഥാര്‍ത്ഥ വ്യക്തിത്വം തിരിച്ചറിയുന്നതോടെ ഇരുവര്‍ക്കുമൊപ്പം ഭ്രമരം പ്രേക്ഷകരിലും പിരിമുറുക്കം സൃഷ്ടിയ്‌ക്കുന്നു.

ഭൂതകാലത്തില്‍ സംഭവിച്ച ഒരു ദുരന്തത്തില്‍ ഭാഗഭാക്കാണവര്‍. ആ ദുരന്തം സൃഷ്ടിച്ച പകയുടെ നീറുന്ന കനലുകള്‍ ഉള്ളിലൊളിപ്പിച്ചാണ്‌ ആ ജീപ്പ്‌ ഡ്രൈവര്‍ ഇരുവരെയും അന്വേഷിച്ചെത്തിയത്‌. അയാളുടെ ലക്ഷ്യം വെളിപ്പെടുന്നതോടെ ഭ്രമരം അന്ത്യത്തോട്‌ അടുക്കുന്നു.

അടുത്ത പേജില്‍
തിരക്കഥാകൃത്ത് ലക്ഷ്യം കണ്ടില്ല

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam