»   » സാഗറിന്റെ രണ്ടാം വരവ് നിരാശപ്പെടുത്തുന്നു

സാഗറിന്റെ രണ്ടാം വരവ് നിരാശപ്പെടുത്തുന്നു

Posted By:
Subscribe to Filmibeat Malayalam

എതിരാളികളുടെ മേല്‍ വിജയം മാത്രം നേടുന്ന സാഹസികനായ അധോലോക നായകന്‍. അതായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ്‌ ജാക്കി. പോലീസിനെ കബളിപ്പിച്ച്‌ വന്‍ കള്ളക്കടത്തുകള്‍ നടത്തുന്ന ബുദ്ധിരാക്ഷസന്‍. ഏറെ മാനറിസങ്ങളുള്ള സാഗറിന്‌ മോഹന്‍ലാല്‍ അവതരിപ്പിച്ചപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച അധോലോക കഥാപാത്രങ്ങളിലൊന്നായി അത്‌ മാറി. എന്നാല്‍ 22 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇരുപതാം നൂറ്റാണ്ട്‌ ഉയര്‍ത്തിവിട്ട ആവേശമൊന്നും സാഗറിന്റെ രണ്ടാം വരവില്‍ കാണാനാവില്ല.

സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ ഒരുക്കുമ്പോള്‍ അമല്‍ തന്റെ ഗുരു രാമുവിനെയും ഹോളിവുഡ്‌ ആക്ഷന്‍ ചിത്രങ്ങളുടെ തമ്പുരാന്‍ ജോണ്‍ വൂവിനെയും മനസില്‍ കൊണ്ടു നടന്നോയെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു.

എലിയെ പുലിയാക്കുന്ന ഹൈ ആംഗിള്‍ ക്യാമറ ഷോട്ടുകളും സെഫിയാ ടോണ്‍ ഫോട്ടോഗ്രാഫിയും കണ്ണു ചിമിപ്പിയ്‌ക്കുന്ന ആഡംബരങ്ങളും ഒക്കെ കാണിച്ചാല്‍ പ്രേക്ഷകന്‍ കഥയെ പറ്റി ഗൗനിയ്‌ക്കില്ലായെന്നാണോ അമലും കൂട്ടരും കരുതിയത്‌. സാഗറിന്റെ രണ്ടാം വരവിനെ പറ്റിയുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ മൊട്ടു സൂചിയാഘാതമേറ്റിട്ടെന്ന പോലെ ഇവിടെ പൊട്ടിത്തകരുകയാണ്‌.

ഇരുപതാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ സാഗര്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാള്‍ വിട പറഞ്ഞു കഴിഞ്ഞു. കോടികള്‍ മറിയുന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍വേള്‍ഡ്‌ ഗ്യാങ്ങിന്റെ ഡോണ്‍ ആണ്‌ ഇന്ന്‌ സാഗര്‍.

എന്തായാലും സിനിമയുടെ കഥ ഇന്റര്‍നാഷണല്‍ ലെവലില്‍ പോകേണ്ടെന്നു കരുതി സാഗറിനെ കേരളത്തിലെത്തിയ്‌ക്കാന്‍ തിരക്കഥാകൃത്ത്‌ എസ്‌എന്‍ സ്വാമി കണ്ടെത്തിയത്‌ ഡോണിന്റെ ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ (മനോജ്‌ കെ ജയന്‍). കേരള മുഖ്യമന്ത്രി(നെടുമുടി വേണു)യുടെ മരുമകനായ മനുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നു.

തന്റെ സഹോദരന്‍ ഹരിയോട്‌ (ഗണേഷ്‌)യോട്‌ കൂറുള്ള കേരള പോലീസ്‌ അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന്‌ കണ്ട്‌ മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യര്‍ത്ഥിയ്‌ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ സാഗര്‍ തന്റെ സ്വന്തം വിമാനത്തില്‍ നാല്‌ ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്‌.

ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗര്‍ മനുവിനെ മോചിപ്പിയ്‌ക്കുന്നു. സംഭവം അവിടെ തീര്‍ന്നാല്‍ ഇത്രയേ ഉള്ളോ എന്ന്‌ പ്രേക്ഷകര്‍ ചോദിച്ചേക്കും എന്ന്‌ കരുതി എന്തോ, മനുവിനെ രക്ഷിച്ചെടുക്കുന്നതിന്‌ പിന്നാലെ മറ്റൊരു വില്ലന്‍ കൂട്ടവും സാഗറിനെ നോട്ടമിടുന്നു.

ഒടുവില്‍ ഒരു റിസോര്‍ട്ടിനുള്ളില്‍ വെടിയും പുകയും ഒക്കെയായി സാഗര്‍ ഏലിയാസ്‌ ജാക്കി തീരുന്നു. ഒരു അധോലോക സിനിമയൊരുക്കുമ്പോള്‍ നായികയും കുറച്ച്‌ റൊമാന്‍സുമില്ലെങ്കില്‍ ഒരു രസമില്ല. ഇതിനായാണ്‌ ഭാവനയവതരിപ്പിയ്‌ക്കുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ആരതി മേനോനന്‍ രംഗത്തെത്തുന്നത്‌. സാഗറിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനെത്തുന്ന ആരതി നായകനുമായി സ്‌നേഹത്തിലാകുന്നത്‌. സ്വഭാവികം.

പ്രണയം വഴിഞ്ഞൊഴുകി ആടിപ്പാടുമ്പോള്‍ സാഗര്‍ മസില്‌ വിടണമെന്ന്‌ ആരതിക്കൊപ്പം പ്രേക്ഷകനും ആഗ്രഹിയ്‌ക്കുന്നുണ്ട്‌. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ബിഗ്‌ ബിയുടെ ഹാങ്‌ഓവറുണ്ടെന്ന്‌ പറഞ്ഞാല്‍ ആരും എതിര്‌ നില്‌ക്കുമെന്ന്‌ തോന്നുന്നില്ല.

അടുത്ത പേജില്‍
അമല്‍ ഇത് വേണമായിരുന്നോ?

മുന്‍ പേജില്‍
ക്യാമറ കസര്‍ത്തല്ല സിനിമ

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam