»   » മാസ്‌റ്റേഴ്‌സ് സസ്‌പെന്‍സ് ത്രില്ലര്‍

മാസ്‌റ്റേഴ്‌സ് സസ്‌പെന്‍സ് ത്രില്ലര്‍

Posted By: വിജേഷ് കൃഷ്ണ
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/3-30-movie-masters-review-prithviraj-johny-antony-part2-aid0032.html">Next »</a></li></ul>
Prithviraj in Movie Masters
പതിഞ്ഞ തുടക്കം, ത്രില്ലടിപ്പിയ്ക്കുന്ന രണ്ടാംപകുതി, സസ്‌പെന്‍സ് ‌നിറയുന്ന ക്ലൈമാക്‌സ്.... സംവിധായകന്‍ ജോണി ആന്റണിയുടെ പുതിയ ചിത്രം മാസ്റ്റേഴ്‌സിനെ ഒറ്റനോട്ടത്തില്‍ ഇങ്ങനെ വിലയിരുത്താം. ഒരു സൂപ്പര്‍ സിനിമയെന്ന് വിശേഷിപ്പിയ്ക്കാനാവില്ലെങ്കിലും മാസ്റ്റേഴ്സിനെ ഒരു തവണ മുഷിപ്പില്ലാതെ കാണാവുന്ന ചിത്രങ്ങളുടെ ഗണത്തില്‍പ്പെടുത്താം. (മാസ്റ്റേഴ്സ് ചിത്രങ്ങള്‍ കാണൂ)

കോമഡി സിനിമകളിലൂടെ ഹിറ്റുകള്‍ സൃഷ്ടിച്ച ജോണി സൈക്കിളിലൂടെ ചുവടൊന്നു മാറ്റിചവിട്ടി തന്റെ മികവ് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയിരുന്നു ഇപ്പോള്‍ മാസ്‌റ്റേഴ്‌സിലൂടെ ആക്ഷന്‍ ത്രില്ലര്‍ സിനിമകള്‍ ഒരുക്കുന്നതിലും തനിയ്ക്ക് വൈഭവമുണ്ടെന്ന് തെളിയിക്കുകയാണ് ഈ യുവ സംവിധായകന്‍.

ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയുള്ള ചേരുവകളെല്ലാം ഒരുക്കിത്തന്നെയാണ് ജോണി ആന്റണി മാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്. ആദ്യപകുതിയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മുമ്പിലേക്ക് വരുന്നത് സിനിമയുടെ വേഗതയെ വല്ലാതെ ബാധിയ്ക്കുന്നുണ്ട്. ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട പിരിമുറുക്കം സൃഷ്ടിയ്ക്കുന്നതില്‍ മാസ്റ്റേഴ്‌സിന്റെ ആദ്യപകുതി പരാജയപ്പെടുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ സംവിധായകന്‍ ഈ പാളിച്ചയെ വിദഗ്ധമായി മറികടക്കുന്നു. അവസാന അരമണിക്കൂര്‍ ട്വിസ്റ്റുകളിലൂടെ പ്രേക്ഷകനില്‍ ആകംക്ഷ ജനിപ്പിയ്ക്കാനും മാസ്റ്റേഴ്സിന് കഴിയുന്നുണ്ട്.

തിരക്കഥാ രചനയില്‍ ജിനു എബ്രഹാം അല്‍പം കൂടി ശ്രമിച്ചിരുന്നെങ്കില്‍ ഈ ചിത്രം ഉജ്ജ്വലമായി മാറിയേനെ. എന്നാലും മോളിവുഡിലെ യുവതിരക്കഥാക്കൃത്തുക്കളില്‍ പ്രതീക്ഷ നല്‍കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍.

കോട്ടയം നഗരത്തെ ഞെട്ടിയ്ക്കുന്ന ചില ഇരട്ട മരണങ്ങള്‍. ഇരയും വേട്ടക്കാരനും ഇവിടെ മരണത്തിന് കീഴടങ്ങുകയാണ്. ഈ കേസുകളുടെയെല്ലാം അന്വേഷണചുമതല ഏറ്റെടുക്കുന്നത് എഎസ്പി ശ്രീരാമകൃഷ്ണന്‍. തീര്‍ത്തും ദുരൂഹമായ സംഭവങ്ങളെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സുഹൃത്തായ മിലന്‍ പോളിന്റെ സഹായവും ശ്രീരാമകൃഷ്ണന് ലഭിയ്ക്കുന്നു

അടുത്ത പേജില്‍
എന്തിന് കൊല്ലുന്നു? എന്തിന് മരിയ്ക്കുന്നു?

<ul id="pagination-digg"><li class="next"><a href="/reviews/3-30-movie-masters-review-prithviraj-johny-antony-part2-aid0032.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X