»   » യുക്തി കീശയിലിട്ട് കാണാം സകുടുംബം ശ്യാമള

യുക്തി കീശയിലിട്ട് കാണാം സകുടുംബം ശ്യാമള

Posted By:
Subscribe to Filmibeat Malayalam
Sakudumbam Shyamala
പ്രേക്ഷകരെ വല്ലാതെ ആശിപ്പിച്ചുകൊണ്ടാണ് രാധാകൃഷ്ണന്‍ മംഗലത്തിന്റെ സകുടുംബം ശ്യാമള എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. സാമൂഹിക പ്രശ്‌നങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ പ്രതീക്ഷിച്ച് തിയേറ്ററില്‍പ്പോയ പ്രേക്ഷകര്‍ക്ക് പക്ഷേ കോമണ്‍ സെന്‍സ് കീശയിലിട്ട് രണ്ട് മണിക്കൂര്‍ സഹിച്ചിരിക്കേണ്ടിവന്നു എന്നതാണ് സത്യം.

സീരിയല്‍ സംവിധായകനായ രാധാകൃഷ്ണന്‍ മംഗലത്തിന്റെ ഒരു സാഹസം മാത്രമായി ഈ ശ്യാമള ഒതുങ്ങിപ്പോയി. ഉര്‍വ്വശിയില്‍ നിന്നും മികച്ച ഒരു കഥാപാത്രത്തെ പ്രതീക്ഷിച്ചവര്‍ക്കും നിരാശയാണ് ഫലം, ഓവര്‍ ആക്ടിങ് ഉര്‍വ്വശിയുടെ ശ്യാമളെ കൊന്നുകയ്യില്‍കൊടുത്തിരിക്കുന്നു.

ശ്യാമളയും (ഉര്‍വശി) ഭര്‍ത്താവ് വാസുദേവനും (സായ്കുമാര്‍) മകന്‍ ആകാശും (കുഞ്ചാക്കോ ബോബന്‍) ചേരുന്നതാണ് ശ്യാമളയുടെ കുടുംബം. ശ്യാമളയുടെ ശത്രുവും അയല്‍വാസിയും സഹോദരനുമായ ശേഖരന്‍ (നെടുമുടി വേണു) ആകാശിന്റെ കാമുകി നന്ദന (ഭാമ), ശേഖരന്റെ അസിസ്റ്റന്റും (ജഗദീഷ്) സുരാജ് വെഞ്ഞാറമൂടും ഒത്തുചേരുന്നതാണ് സിനിമയിലെ വേഷക്കാര്‍.

എല്ലാവരും പ്രേക്ഷകനെ ബോറടിപ്പിക്കാന്‍ മത്സരിച്ചഭിനയിക്കുകയാണെന്ന് തോന്നും പടം കണ്ടിരിക്കുന്നവര്‍ക്ക്.

അക്ഷരാഭ്യാസമില്ലാത്ത വീട്ടമ്മയാണ് ഉര്‍വ്വശി അവരുടെ മകന്‍ ആകാശ് ഒരു ചാനലിലെ ന്യൂസ് എഡിറ്ററാണ് അതേ ചാനലിലെ റിപ്പോര്‍ട്ടറാണ് അവന്റെ കാമുകി നന്ദന. സഹദേവന്‍ എന്ന യു ഡി ക്ലര്‍ക്കിനെ ശ്യാമള പ്രേമിച്ച് വിവാഹം കഴിച്ചതാണ്.

വിവാഹത്തിന്റെ അന്നുമുതല്‍ സഹോദരനായ ശേഖരനുമായി ശ്യാമള ശത്രുതയിലായി. പിന്നീട് അവിശ്വസനീയതകളുടെ പെരുമഴയാണ്, ശ്യാമള കേരള നാടിന്റെ റെവന്യൂ മന്ത്രിയാകുന്നു. അതും മന്ത്രിസഭയില്‍ ഒറ്റ സീറ്റുള്ള പാര്‍്ട്ടിയുടെ പുതുമുഖ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ട്. മന്ത്രിസ്ഥാനം കയ്യില്‍ കിട്ടിയതോടെ കളക്ടര്‍ കൂടിയായ സഹോദരനെ പാഠം പഠിപ്പിക്കാന്‍ ശ്യാമള ഇറങ്ങിപ്പുറപ്പെടുകയാണ്.

ആകാശിനെ അമേരിക്കയില്‍ വിടുകയും അവിടെയുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്യുകയെന്നതാണ് ശ്യമാളയുടെ ആഗ്രഹം, ആഗ്രഹം എന്ന് പറഞ്ഞാല്‍പോരാ ശേഖരനോട് മത്സരിക്കാനുള്ള ഒരു ആയൂധം എന്ന് പറയുന്നതാവും ശരി. എന്നാല്‍ കഥ മുന്നോട്ടുപോകുന്നതിനിടെ ആകാശ് നന്ദനയെ പ്രണയിച്ച് വിവാഹം ചെയ്യുന്നുണ്ട്.

ഇതിനോട് ശ്യാമളക്ക് എതിര്‍പ്പാണ്. ഇതിനിടെ രാഷ്ട്രീയക്കളികള്‍ക്കിടയില്‍ ശ്യാമളക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നു. പിന്നെയുണ്ടാകുന്ന പ്രശ്‌നങ്ങളെ ശ്യാമള നേരിടുന്നത് മരുമകള്‍ നന്ദനയുടെ സഹായത്തോടെയാണ്. ശരിയ്ക്കും പറഞ്ഞാല്‍ ചലച്ചിത്രകാരന്‍ ചിത്രം ഒരു വിധം അവസാനിപ്പിയ്ക്കുന്നു. രണ്ട് മണിക്കൂര്‍ നഷ്ടപ്പെടുത്തിയല്ലോയെന്ന കുറ്റബോധത്തെ വലിയൊരു കോ്ട്ടുവായില്‍ അലിയിച്ച് പ്ര്ക്ഷകര്‍ തിയേറ്റര്‍ വിടുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam