For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതെ, ഇത് അമല പോളിന്റെ ആടൈ തന്നെ, സദീം മുഹമ്മദിന്റെ റിവ്യൂ

  |

  സദീം മുഹമ്മദ്

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  Rating:
  3.5/5
  Star Cast: Amala Paul, Ramya Subramanian, Vivek Prasanna
  Director: Rathna Kumar

  ആടൈ കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകന്റെയും മനസ്സിൽ ആദ്യം ഉയരുന്ന ചോദ്യങ്ങളിലൊന്ന് , എന്തിനായിരുന്നു ഈ സിനിമയുടെ പേരിൽ ഇത്രകോലാഹലങ്ങൾ എന്നതാണ്. അതിനു മാത്രം എന്താണ് ഈ ചലച്ചിത്രത്തിലുള്ളത്. അമല പോൾ പൂർണനഗ്നയായി പ്രത്യക്ഷപ്പെടുന്നതാണോ, ഇത്ര വലിയ കാര്യം (സിനിമയുടെയും മാറിയ കാലത്തെയും സാങ്കേതികതയും മറ്റും വികസിച്ചതിനെക്കുറിച്ചറിയാത്ത ഒരു മന്ദബുദ്ധിയാണ് എന്തായാലും ഈ വിവാദത്തിന്റെ പിന്നിൽ) - അമലാ പോളിന്റെ തൊലിയുടെ നിറത്തെക്കുറിച്ചല്ല മറിച്ച് അമലയുടെ കഥാപാത്രം മുന്നോട്ടു വെക്കുന്ന ആശയങ്ങളാണ് പ്രേക്ഷകന്റെ മനസ്സിലേക്ക് തീയേറ്റർ വിട്ടുവരുമ്പോൾ കടന്നു വരുന്നത്. സാങ്കേതികമായി നോക്കുകയാണെങ്കിൽ കൂടി ശരീരം പൂർണമായി കവർ ചെയ്തിട്ടുള്ള ബോഡി കളറിലുള്ള ഒരു വസ്ത്രം അമല ധരിച്ചിട്ടുമുണ്ട്.

  ഈ മോഡേൺ യുഗത്തിലും വസ്ത്രമടക്കമുള്ള സംഗതികൾ ഒരു സ്ത്രീക്ക് ഉണ്ടാക്കുന്ന സാമൂഹികമായ കെട്ടുപാടുകളെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളാണ് ആദ്യം സിനിമ നമ്മോട് സംവദിക്കുന്നതെന്ന് തോന്നുമെങ്കിലും സ്ത്രീയുടെ നൈതികത എന്ത് എന്ന ചോദ്യമാണ് അടിസ്ഥാനപരമായി സിനിമ ഉന്നയിക്കുന്ന പ്രധാന വിഷയം.

  ജനങ്ങളെ വിഡ്ഢികളാക്കുന്ന തമിഴ് ചാനലിലെ പരിപാടിയായ തൊപ്പി തൊപ്പിയിലെ അഭിനേതാവും പ്രൊഡ്യൂസർമാരിൽ ഒരാളുമാണ് കാമിനി (അമലാ പോൾ ), പുതിയ യുഗത്തിലെ മോഡേൺ പെൺകുട്ടിയായ കാമിനി, ബൈക്കോട്ടത്തിൽ യുവാക്കളെ വരെ പരാജയപ്പെടുത്തുവാൻ പ്രാപ്തയാണ്. ഇങ്ങനെ നമ്മുടെ സമൂഹമുണ്ടാക്കിവെച്ച പെൺകുട്ടികളെക്കുറിച്ചുള്ള എല്ലാ മുൻ ധാരണകൾക്കും നേരെ വിപരീതമായി സഞ്ചരിക്കുന്നവളാണ്. ഇവരുടെ ചാനലിന്റെ ഓഫീസ് മറ്റൊരിടത്തേക്ക് മാറുകയാണ്. അവസാന ദിവസം സാധനങ്ങളെല്ലാം എടുത്തു കഴിയുമ്പോൾ , സന്ധ്യയാകുന്നു. എന്ത് കൊണ്ട് കാമിനിയുടെ പിറന്നാൾ തങ്ങളുടെ പഴയ ഓർമകൾ ഉറങ്ങുന്ന പഴയ ഓഫീസിൽ വെച്ച് ആഘോഷിച്ച് കൂടായെന്ന് ഇവരുടെ ആറംഗ സംഘം തീരുമാനിക്കുന്നു. ബിയറടക്കമുള്ളവ വാങ്ങി ഇവർ ഒത്തുകൂടുന്നു. ഇതിനിടക്ക് വീട്ടിൽ നിന്ന് വരുന്ന അമ്മയുടെ ഫോൺ കോൾ അറ്റന്റ് ചെയ്യുന്ന കാമിനിയോട് മദ്യപിച്ചുണ്ടോയെന്ന് ചോദിക്കുന്ന അമ്മ ശകാരിക്കുന്നു. ഇതിൽ ദേഷ്യപ്പെട്ട് ഇനി ഞാൻ വീട്ടിലേക്ക് വരുന്നില്ലെന്ന് ദേഷ്യപ്പെട്ട് പറയുന്നു. ഇതിന് ശേഷം കാമിനി അവിടെ വീണു കിടന്നുറങ്ങുകയുമാണ്. കൂട്ടുകാരെല്ലാം രാത്രി തിരിച്ചുപോരുമ്പോൾ അവരെ അമിതമായി മദ്യപിച്ചതിനാൽ പോലീസ് പിടിയിലാകുന്നു.

  എന്നാൽ പിറ്റേന്ന് രാവിലെ ഉണരുന്ന കാമിനി കാണുന്നത് ദേഹത്ത് ഒരു വസ്ത്രവുമില്ലാതെ പൂർണ നഗ്നയായാണ് താൻ കിടക്കുന്നതെന്നാണ്. ഇവിടെ മുതലാണ് സിനിമയുടെ സംഭ്രമജനകമായ രംഗങ്ങൾക്ക് തുടക്കമാകുന്നത്. ഹൊറർ, പ്രേതസിനിമകൾ ഈയടുത്ത കാലം വരെ ഒരു ട്രെൻഡായി നിന്ന തമിഴിൽ അത്തരമൊരു പ്രേതബാധയുടെ ഭീകരത യഥാർത്ഥമായ ചുറ്റുപാടിൽ നിന്നു തന്നെ ഉണ്ടാക്കിയെടുക്കുവാനുള്ള റിയാലിറ്റിയിൽ നിന്നു കൊണ്ടുള്ള പരിശ്രമമാണ് പുതിയകാല തമിഴ് സിനിമയിൽ ആടൈയെ വേറിട്ടടയാളപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

  ഒരു സസ്പെൻസ് ത്രില്ലർ എന്ന നിലക്ക് പ്രേക്ഷകന്റെ ആകാംക്ഷയെ സിനിമയുടെ അവസാനം വരെ പിടിച്ചു നിർത്തുവാൻ സാധിച്ചിട്ടുണ്ടെന്നുള്ളതാണ് തീയേറ്റർ കാഴ്ചയിൽ ഈ തമിഴ് സിനിമ നല്കുന്ന കാഴ്ചാ സുഖം. പ്രത്യേകിച്ച് വലിയ ബഹളങ്ങളൊന്നുമില്ലാതെ പ്രത്യക്ഷപ്പെടുന്ന വില്ലൻ കഥാപാത്രമായ യുവതി.

  സിനിമയുടെ സാങ്കേതികതയുടെ എല്ലാ സാധ്യത കളെയും ഉപയോഗപ്പെടുത്തി ഒരു എന്റർടെയിനിന്റെ സാധ്യത കാഴ്ചയിൽ നിലനിർത്തുമ്പോൾ തന്നെ ശക്തമായ സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു വലിയ വിഷയത്തെ ഉള്ളിലൂടെ ചർച്ച ചെയ്യുവാൻ കൂടി ശ്രമിക്കുന്നുവെന്നത് കൊണ്ട് ഒരു ഗൗരവ കാഴ്ചക്ക് കൂടി സാധ്യതകൾ തുറക്കുകയാണ് ആടൈ. ഇതിനെല്ലാമപ്പുറം അമല പോൾ എന്ന അഭിനേത്രതിയെ ഇന്ത്യൻ സിനിമാലോകം വരുംകാലത്ത് വിലയിരുത്തുമ്പോൾ ആദ്യം മുന്നിൽ വരുന്ന കഥാപാത്രം കാമിനിയായിരിക്കും. കൂട്ടത്തിൽ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ മനോഹരമായി വേറിട്ട കാഴ്ചകളും തന്റെ ക്യാമറയിലൂടെ ഒരുക്കിയ ക്യാമറാമാൻ വിജയ് കാർത്തി കണ്ണനെയും സംവിധായകനും തിരക്കഥാകൃത്തുമായ രത്നകുമാറിനെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ.

  English summary
  aadai movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X