»   »  കൂവി തോല്‍പ്പിച്ചെങ്കിലും ഇത്തവണ ഷാജി പാപ്പനും പിള്ളേരും തകര്‍ക്കും! ഓഡിയന്‍സ് റിവ്യൂ വായിക്കാം!!

കൂവി തോല്‍പ്പിച്ചെങ്കിലും ഇത്തവണ ഷാജി പാപ്പനും പിള്ളേരും തകര്‍ക്കും! ഓഡിയന്‍സ് റിവ്യൂ വായിക്കാം!!

Posted By:
Subscribe to Filmibeat Malayalam
ആട് 2, പ്രേക്ഷക പ്രതികരണം | filmibeat Malayalam

ഇന്ന് മുതല്‍ തിയറ്ററുകളില്‍ ഷാജി പാപ്പന്റെ പിള്ളേരുടെയും തരംഗമാണ്. ജയസൂര്യയെ നായകനാക്കി നവാഗതനായ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട് 2 എന്ന പേരില്‍ വീണ്ടും തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ആട് 2 കാണാന്‍ ഒരു ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ വരണേ എന്നും എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്ന് വിശ്വസിക്കുന്നതായും ജയസൂര്യ പറയുന്നു.

ആട് 2


ആദ്യഭാഗം കൂവി തോല്‍പ്പിച്ചിരുന്നെങ്കിലും വന്‍ വെല്ലുവിളിയോട് കൂടിയാണ് ഷാജി പാപ്പനും പിള്ളേരും ഇന്ന് തിയറ്ററുകളിലേക്ക് എത്തിയത്. ഒപ്പമിറങ്ങുന്ന മറ്റ് സിനിമകളില്‍ നിന്നും ആടിനെ വ്യത്യസ്തമാക്കുന്നത് സിനിമ വലിയ ലോജിക്കൊന്നും നോക്കാതെ നിര്‍മ്മിച്ചതാണെന്നുള്ളതാണ്.

ആവേശം ചോരില്ല


രണ്ടാം ഭാഗത്തില്‍ ആവേശം ഒട്ടും ചോരാതിരിക്കാനുള്ള എല്ലാ ഘടകങ്ങളും അണിയറ പ്രവര്‍ത്തകര്‍ ചേര്‍ത്തിട്ടുണ്ട്. ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ പോലെ ചിരിക്കാന്‍ വേണ്ടി മാത്രം സിനിമ കാണാന്‍ വന്നാല്‍ മതിയെന്നായിരുന്നു ജയസൂര്യ പറഞ്ഞിരുന്നത്. കാരണം ഒരു വിനേദത്തിന് വേണ്ടി മാത്രമാണ് ഇത്തവണ ആട് വന്നിരിക്കുന്നത്.

ഹിറ്റായ വടം വലിപ്പാട്ട്


കൊടിയിറങ്ങണ കാലമായി എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ആടിലെ ഏറ്റവും ഹിറ്റായിരുന്ന പാട്ട്. ആരാധകര്‍ക്ക് ആവേശം കൂട്ടാന്‍ ആട് 2 വിലും വടം വലിപ്പാട്ട് ഉണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റാവുകയായിരുന്നു.

പ്രധാന കഥാപാത്രങ്ങള്‍

ഷാജി പാപ്പന്‍, ക്ലീറ്റസ്, അറക്കല്‍ അബു, സര്‍ബത്ത് ഷമീര്‍, സാത്താന്‍ സേവ്യര്‍, എന്നിങ്ങനെയാണ് സിനിമയിലെ കഥാപാത്രങ്ങളുടെ പേര്. ജയസൂര്യ, സണ്ണി വെയിന്‍, വിജയ് ബാബു, സാജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമ

മിഥുന്‍ മാനുവല്‍ തോമസിന്റെ കന്നി സംവിധാനമായിരുന്നു ആട്. ന്യൂജനറേഷന്‍ ഡയലോഗുകളും വ്യത്യസ്ത സ്‌റ്റൈയിലും പരീക്ഷിച്ചെത്തിയ സിനിമ തിയറ്ററുകളില്‍ പരാജയമായിരുന്നു. ശേഷം ടോറന്റ് സൈറ്റുകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് സിനിമയെ സ്വീകരിച്ചത്. വീണ്ടും സിനിമ പ്രേക്ഷകരിലേക്കെത്തുമ്പോള്‍ വിജയമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
Aadu 2 movie audience reiew

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X