For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്.... നിരൂപണം

  By Soorya Chandran
  |

  മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ജയസൂര്യയുടെ കിടിലന്‍ ഗെറ്റപ്പ്, മികച്ച താരസാന്നിധ്യം... അതിലെല്ലാം ഉപരി ' ആട്' മുഖ്യ കഥാപാത്രമാകുന്ന സിനിമ...

  'ആട് ഒരു ഭീകര ജീവിയാണ്' തീയേറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒരുപാട് പ്രതീക്ഷകളാണ്. ഓം ശാന്തി ഓശാനക്ക് കഥയും തിരക്കഥയും ഒരുക്കിയ മിഥുന്‍ എന്തായിരിക്കും താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടാവുക...?

  ഒരുപാട് പ്രതീക്ഷകളുമായി ആടിനെ കാണാന്‍ പോയാല്‍ ചിലപ്പോള്‍ നിരാശയായിരിക്കും ഫലം. എന്നാല്‍ ഒരു വ്യത്യസ്ത എന്റര്‍ടെയ്‌നര്‍ എന്ന രീതിയില്‍ സമീപിച്ചാല്‍ 'ആട്' ശരാശരിക്കും മേലെയാണ്. രണ്ടര മണിക്കൂര്‍ തീയേറ്ററില്‍ ഇരുന്ന് മതിമറന്ന് ചിരിക്കാം. എന്നാല്‍ തിരിച്ചുപോരുമ്പോള്‍ മനസ്സില്‍ എന്തെങ്കിലും ഈ ചിത്രം അവശേഷിപ്പിക്കും എന്ന് പ്രതീക്ഷിക്കുകയേ വേണ്ട.

  പട്ടിത്താനം കൊച്ചേട്ടന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരത്തില്‍ സമ്മാനമായി കിട്ടുന്ന ആട് ഷാജി പാപ്പനും കൂട്ടര്‍ക്കും സൃഷ്ടിക്കുന്ന വയ്യാവേലികളാണ് സിനിമയുടെ ഇതിവൃത്തം.

   ഭീകരമല്ല, കോമഡി

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  ഏവര്‍ക്കും രസിക്കാവുന്ന ഹാസ്യമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അഭിനേതാക്കളെ തിരഞ്ഞെടുത്തതില്‍ സംവിധായകന്‍ കാണിച്ച കണിശത അഭിനന്ദനം അര്‍ഹിക്കുന്നു.

  അഭിനേതാക്കളുടെ സിനിമ

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  സംവിധായകന്റെ സിനിമ എന്നതിനപ്പുറം, അഭിനേതാക്കളുടെ സിനിമ എന്ന വിശേഷണം ആയിരിക്കും ആടിന് കൂടുതല്‍ ചേരുക.

  ഷാജി പാപ്പന്‍

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  ഏത് കഥാപാത്രത്തെ നല്‍കിയാലും അത് തന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുമെന്ന് ജയസൂര്യ ഒരിക്കല്‍ കൂട പ്രഖ്യാപിക്കുകയാണ് ഷാജി പാപ്പനിലൂടെ(ചിലപ്പോഴൊക്കെ യഥാര്‍ത്ഥ ജയസൂര്യ തന്നെ സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്നുണ്ടെങ്കിലും)

  ഞെട്ടിക്കുന്ന ഗെറ്റപ്പുകള്‍

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  താരങ്ങളെ നാം ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. വിജയ് ബാബുവിന്റെ സര്‍ബത്ത് ഷെമീറും സണ്ണി വെയിനിന്റെ സാത്താനും, ചെമ്പന്റെ ഹക്കീമും, ഇന്ദ്രന്‍സിന്റെ ശശിയും, സൈജു കുറുപ്പിന്റെ അബുവും ഒക്കെ ഇതിന് ഉദാഹരണം.

  സര്‍ബത്ത് ഷെമീര്‍

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  എസ്‌ഐ സര്‍ബത്ത് ഷെമീര്‍ ആയി സ്‌ക്രീനിലെത്തുന്നത് നിര്‍മാതാവ് കൂടിയായ വിജയ് ബാബു ആണ്. സല്‍മാന്‍ഖാന്‍ സ്റ്റൈല്‍ മീശയുമായി വിജയ് ബാബുവിന്റെ കോമഡി ശരിക്കും ചിരിപ്പിക്കും.

  പാപ്പന്‍ ഒന്നാമന്‍

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  ഷാജി പാപ്പന്റെ ചേട്ടന്‍ പാപ്പനായാണ് രഞ്ജി പണിക്കര്‍ എത്തുന്നത്. കോമഡിയും തനിക്ക് നന്നായി ചേരുമെന്ന് രഞ്ജി പണിക്കര്‍ തെളിയിച്ചു.

  പിങ്കിയാണ് താരം

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  സിനിമയുടെ കേന്ദ്ര കഥാപാത്രം ആട് ആണല്ലോ. വെള്ള ആടാണെങ്കിലും പിങ്കി എന്നാണ് ഇവളെ വിളിക്കുന്നത്. ആടും നന്നായി അഭിനയിച്ചിട്ടുണ്ട്.

  മണിയാശാനിട്ട് പണി

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  ഇടുക്കിയിലാണ് കഥ നടക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയെ ഓര്‍മിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചിട്ടുള്ളത്. പിപി ശശി എന്നാണ് പേര്.

  വിനായകന്‍

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  അധോലോക നായകനായിട്ടാണ് വിനായകന്‍ എത്തുന്നത്. വിനായകന്റെ ഗെറ്റപ്പും കിടിലന്‍.

  സണ്ണി വെയ്ന്‍

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  ഒരു ഇടവേളക്ക് ശേഷം സണ്ണി വെയിന്‍ എത്തുകയാണ് ാടിലൂടെ. വേഷം ചെറുതെങ്കിലും സണ്ണി മികച്ച പ്രകടനം കാഴ്ചവച്ചു.

  ക്യാരക്ടര്‍ സോങ്

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  ഓരോ പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കുന്നത് ചെറിയ ഗാനശകലങ്ങള്‍ ഉപയോഗിച്ചിച്ചുകൊണ്ടുള്ള സംവിധാ.കന്റെ പരീക്ഷണം രസകരമാണ്.

  നായികമാരില്ലാ ചിത്രം

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  നായികമാര്‍ക്ക് ഒരു പ്രധാനാവ്യവും ഇല്ലാത്ത ചിത്രം എന്ന് വേണമെങ്കില്‍ ആടിനെ വിശേഷിപ്പിക്കാം. ഒരു പണ്ണാട് മാത്രമാണ് വേറിട്ട് നില്‍ക്കുന്നത്!.

  കാണാം ചിരിക്കാം

  ആട് ഒരു ഭീകര ജീവിയല്ല, ഒരു 'കോമഡി' ജീവിയാണ്

  കുറച്ച സമയം സിനിമ കണ്ട് ചിരിച്ചുല്ലസിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ആടിനെ കാണാം. അല്ലെങ്കില്‍ ആവഴി പോകാതിരിക്കുന്നതാണ് നല്ലത്.

  English summary
  Aadu Oru Bheegara Jeevi Aanu Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X