»   » പ്രതീക്ഷ തെറ്റിച്ചില്ല വിനീത് ശ്രീനിവാസൻ! ആന അലറലോടലറൽ ഓഡിയൻസ് റിവ്യു!

പ്രതീക്ഷ തെറ്റിച്ചില്ല വിനീത് ശ്രീനിവാസൻ! ആന അലറലോടലറൽ ഓഡിയൻസ് റിവ്യു!

Posted By:
Subscribe to Filmibeat Malayalam

ഗായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേകതാവ്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള വിനീത് ശ്രീനിവാസന്‍ തന്നെയായിരുന്നു ആന അലറലോടലറല്‍ എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. പ്രേക്ഷക പ്രതീക്ഷയ്ക്ക് ഇക്കുറിയും വിനീത് മങ്ങലേല്‍പിച്ചില്ല.

പേരിലെ കൗതുകം മാത്രമല്ല, വിനീത് ശ്രീനിവാസന്റെ ആന അലറലോടറല്‍ കാണാന്‍ കാരണങ്ങളേറെ!

ക്ലീന്‍ ഫാമിലി എന്റര്‍ടെയിനര്‍ എന്ന വിശേഷണം അന്വര്‍ത്ഥമാക്കിയ ചിത്രം പ്രേക്ഷകരുടെ കൈയടി നേടുന്നു. ഹാസ്യത്തിന്റെ അകമ്പടിയില്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് മുഖം തിരിക്കുന്ന ചിത്രം ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്ത മതങ്ങളില്‍പെട്ട നായിക നായകന്മാരുടെ പ്രണയവും ചിത്രത്തിന് വിഷയമാകുന്നു.

അന്ധവിശ്വാസങ്ങളും മിണ്ടാപ്രാണിയും

വൈകുണ്ഠപുരം എന്ന ദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടുത്തെ ജാതിപ്പോരും അന്ധവിശ്വാസങ്ങളുടേയും വിശ്വാസങ്ങളുടേയും പേരിലുള്ള വാശിയും വാശിയും തര്‍ക്കങ്ങളും ഒരു മിണ്ടാപ്രാണിയെ എങ്ങനെ ബാധിക്കുന്നു എന്നത് നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ആന അലറലോടലറല്‍.

പ്രമേയം തന്നെ താരം

ചിത്രത്തിനായി സംവിധായകന്‍ സ്വീകരിച്ച പ്രമേയം കൈയടി അര്‍ഹിക്കുന്നു. നിലവിലെ സാമൂഹ്യാവസ്ഥയെ വലിച്ച് കീറി ഒട്ടിക്കുന്ന സംവിധായന്റെ മികവ് തന്നെയാണ് ഈ ആനക്കഥയെ പ്രേക്ഷകര്‍ക്ക് സ്വീകാര്യമാക്കി തീര്‍ക്കുന്നത്.

ചിരി മാത്രമല്ല ഗൗരവമുള്ള ചോദ്യങ്ങളും

ഹാസ്യത്തിന്റെ പിന്‍ബലത്തിലാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നതെങ്കിലും ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമായ ചില ചോദ്യങ്ങളും ചിത്രം ഉയര്‍ത്തുന്നു. ജാതിപ്പോരും അന്ധവിശ്വാസങ്ങളുടെ കുത്തൊഴുക്കും ഒരു മിണ്ടാപ്രാണിയെ എത്രമേല്‍ ബാധിക്കുന്നുവെന്നും അപ്പോള്‍ മനുഷ്യരുടെ അവസ്ഥ എന്തായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

വിനീത് ശ്രീനിവാസനും അനു സിത്താരയും

വിനീത് ശ്രീനിവാസനും അനു സിത്താരയും ആദ്യമായി നായിക നായകന്മാരായി എത്തിയ ചിത്രമാണ് ആന അലറലോടലറല്‍. ഇരുവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. കേന്ദ്രകഥാപാത്രമായ ആനയും ഗംഭീരപ്രകടനം കാഴ്ചവച്ചു.

നിരാശപ്പെടുത്തില്ല

രണ്ടാം പാതിയിലെ ഗാന രംഗത്തിലെ വിഷ്വല്‍ എഫ്ക്‌സ് രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ചിത്രം സാങ്കേതികമായും നിലവാരം പുലര്‍ത്തി. ക്രിസ്തുമസ് അവധിക്കാലും എല്ലാം മറന്ന് ചിരിക്കാനും അല്പം ചിന്തിക്കാനും ആഗ്രഹിക്കുന്നവര്‍ക്കം സധൈര്യം ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് ആന അലറലോടലറല്‍.

English summary
Aana Alaralodalaral audience review.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X