twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒത്തിരി ചിരിയും ഇത്തിരി കാര്യവുമായി അരങ്ങ് തകര്‍ത്ത് ആനക്കള്ളന്‍! റിവ്യു

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5
    Star Cast: Biju Menon, Siddique, Suraaj Venjarammoodu
    Director: Suresh Divakar

    ഇവന്‍ മര്യാദരാമന് ശേഷം സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത സിനിമയാണ് ആനക്കള്ളന്‍. പുലിമുരുകന്റെ ഗംഭീര വിജയത്തോടെ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന താരമൂല്യമുള്ള തിരക്കഥാകൃത്തായി മാറിയ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഉദയകൃഷ്ണ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേരുംപടി ചേര്‍ത്തു തയാറാക്കിയ ആനക്കള്ളന്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഫാമിലി എന്റര്‍ടെയിനറാണെന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു. ആ പ്രതീക്ഷയ്ക്ക്് മങ്ങലേല്‍പ്പിക്കുന്നില്ല രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം.

    <strong>അമ്മയെ നാല് കഷ്ണമാക്കി!! ഡബ്ല്യൂസിസിയുടേത് ഗുഢ അജണ്ട, വനിത സംഘടനമയ്ക്കെതിരെ ആഞ്ഞടിച്ച് താരങ്ങൾ</strong>അമ്മയെ നാല് കഷ്ണമാക്കി!! ഡബ്ല്യൂസിസിയുടേത് ഗുഢ അജണ്ട, വനിത സംഘടനമയ്ക്കെതിരെ ആഞ്ഞടിച്ച് താരങ്ങൾ

    ആന എസ്തപ്പാന്‍

    ആന എസ്തപ്പാന്‍ എന്ന് വിളിക്കുന്ന ഡിവൈഎസ്പി എസ്തപ്പാനും (സിദ്ധിഖ്) കള്ളന്‍ പവിത്രനുമാണ് (ബിജു മേനോന്‍) ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പത്ത് വര്‍ഷത്തോളമായി പൂട്ടിക്കിടക്കുന്ന ആനന്തപുരം കൊട്ടാരം തുറക്കാന്‍ കോടതി വിധിയാകുന്നു. കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് കരാറെടുത്തിരിക്കുന്ന കോണ്‍ട്രാക്ടറും തൊഴിലാളികളും കൊട്ടാരത്തിന്റെ നിലവറയില്‍ നിന്നും ഒരു അസ്ഥികൂടം കണ്ടെത്തുന്നു. ഫോറന്‍സിക് പരിശോധനയില്‍ അതൊരു പുരുഷന്റേതാണെന്നും അതിന് മൂന്ന് കൊല്ലം പഴക്കമുണ്ടെന്നും തിരിച്ചറിയുന്നു. കേസിന്റെ അന്വേഷണ ചുമതല ലഭിക്കുന്നത് എസ്തപ്പാനാണ്. മൂന്ന് വര്‍ഷം മുമ്പ് കൊട്ടാരത്തിലെ മോഷണ ശ്രമത്തിന് അറസ്റ്റിലായ പവിത്രന് ഈ കേസില്‍ പോലീസിനെ സഹായിക്കാന്‍ സാധിക്കും എന്ന നിഗമനത്തിലേക്ക് എസ്തപ്പാന്‍ എത്തിച്ചേരുന്നു.

    50 ദിവസത്തെ

    50 ദിവസത്തെ പരോളില്‍ എസ്തപ്പാന്‍ കള്ളന്‍ പവിത്രനെ ജയിലില്‍ നിന്നും ഇറക്കുന്നു. താന്‍ മോഷ്ടിക്കാന്‍ കേറിയ രാത്രിയില്‍ കൊട്ടരത്തിനുള്ളിലെ ഒരു മുറിയില്‍ നിന്നും കൊല്ലരുതേ എന്ന കരച്ചില്‍ കേട്ടിരുന്നു. ചെന്ന് നോക്കുമ്പോള്‍ ഒരാള്‍ നിലത്ത് കിടക്കുന്ന മറ്റൊരാളെ കാലില്‍ പിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് കണ്ടെന്നും ആ രൂപം ഇപ്പോഴും തന്റെ മനസില്‍ ഉണ്ടെന്നും പവിത്രന്‍ പറയുന്നു. കൊല്ലപ്പെട്ടത് ആര്, കൊലയാളി ആര് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പവിത്രനിലൂടെ കണ്ടെത്താനുള്ള എസ്തപ്പാന്റെ ശ്രമമാണ് ചിത്രം. അന്വോഷണം അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ അപ്രതീക്ഷിതങ്ങളായ കണ്ടത്തലുകളിലേക്കാണ് എസ്തപ്പാന്‍ ചെന്നെത്തുന്നത്.

    ഹാസ്യത്തിന്

    ആദിയോടന്തം ഹാസ്യത്തിന് പ്രാധാന്യം നല്‍കി മുന്നോട്ട് പോകുന്ന അവതരണമാണ് ചിത്രത്തിന്റേത്. ഉദയകൃഷണ ചിത്രങ്ങളിലെ പതിവ് രചന ശൈലി തന്നെയാണ് ആനക്കള്ളനും. ആക്ഷനേയും ഹീറോയിസത്തേക്കാളും ഹാസ്യം മുന്നിട്ടു നില്‍ക്കുന്നു. പരസ്യ വാചകം പോലെ ഒത്തിരി ചിരിയും ഇത്തിരി കാര്യവുമുള്ള ഒരു ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം. മൂന്ന് ഗാനങ്ങളുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് നാദിര്‍ഷയാണ്. രണ്ടാം പാതിയില്‍ അല്പം നിഗൂഢത നിലനിര്‍ത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് കൂടുതല്‍ ആസ്വാദ്യത നല്‍കുന്നത്. ജോണ്‍കുട്ടിയുടെ എഡിറ്റിംഗും ആല്‍ബിയുടെ ഛായാഗ്രഹണവും മികച്ച് നില്‍ക്കുന്നു.

    അനുശ്രീ, ഷംന കാസിം

    അനുശ്രീ, ഷംന കാസിം എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ സരയു മികച്ച കഥാപാത്രമായി എത്തുന്നു. ഹരീഷ് കണാരന്‍, സായ്കുമാര്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കൈലാഷ്, ബാല, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണ ഫ്‌ളേവറില്‍ ഫാമിലി എന്റര്‍ടെയിനര്‍ പ്രതീക്ഷിച്ച് തിയറ്ററിലെത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രമാണ് ആനക്കള്ളന്‍.

    ചുരുക്കം: ബിജു മേനോന്‍ മുന്നില്‍ നിന്ന് നയിക്കുന്ന ഒരു ഉദയകൃഷ്ണ വിരുന്നാണ് ആനക്കള്ളന്‍.

    English summary
    Aanakkallan movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X