For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  By Aswini
  |

  പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ഇന്നലെ (17-07-2015) മമ്മൂട്ടി നായകനായ അച്ചാ ദിന്‍ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച ആദ്യ പ്രേക്ഷകാഭിപ്രായം വരുമ്പോള്‍, മമ്മൂട്ടിയ്ക്ക് ഇത്തവണത്തെ പരുന്നാല്‍ അത്ര നല്ല അച്ചാ ദിന്‍ ആയിരിക്കില്ലെന്നാണ് കേള്‍ക്കുന്നത്.

  ഝാര്‍ഖണ്ഡില്‍ നിന്നും പ്രണയിച്ച് ഒളിച്ചോടി വന്ന ദുര്‍ഖപ്രസാദും ഭാര്യ ശീതളും കഴിഞ്ഞ 20 വര്‍ഷമായി കൊച്ചിയിലാണ് താമസിക്കുന്നത്. ഒരു ഷോപ്പിങ് മാളില്‍ ക്ലീനിങ് ജോലി ചെയ്തുവരികയാണ് ദുര്‍ഖപ്രസാദ്. ദുര്‍ഖപ്രസാദിന് കേരളത്തെ അത്രമാത്രം ഇഷ്ടമുണ്ടായിട്ടും 20 വര്‍ഷമായി കേരളത്തില്‍ ജീവിക്കുയായിരുന്നിട്ടും അദ്ദേഹത്തെയും ഭാര്യയെയും മലയാളികളായി കാണാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

  ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണ് ശീതല്‍ ഗര്‍ഭിണിയായത്. ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിനുള്ള ശ്രമവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്‌ളോട്ട്.

  ദുര്‍ഖപ്രസാദായി മമ്മൂട്ടിയും ശീതളായി മാന്‍സി ശര്‍മയും എത്തിയ ചിത്രത്തില്‍ പദ്മരാജ് രതീഷ്, കിഷോര്‍, രണ്‍ജി പണിക്കര്‍, സുദീര്‍ കരമന, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, പി ബാലചന്ദ്ര തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നെങ്കിലും ചാലഞ്ചിങ്ങായ ഒന്നും കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നില്ല.

  എസി വിജേഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നല്ലൊരു തുടക്കമുണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയിലെത്തിയപ്പോഴേക്കും വീണുപോയി. ചിത്രത്തിലെ പ്രധാന ട്വിസ്റ്റ് സിനിമയ്ക്ക് ഒരു ത്രില്ലര്‍ മൂഡ് നല്‍കുമായിരുന്നെങ്കിലും അപക്വമായ ശ്രമം പരാജയത്തിലെത്തിച്ചു. ചിത്രത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സംവിധായകന്‍ മാര്‍ത്താണ്ഡനും പൂര്‍ണമായി പരാജയപ്പെട്ടു.

  പ്രദീപ് നായരുടെ ഛായാഗ്രഹണം ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റിന്റെ ആംമ്പിയന്‍സ് സൃഷ്ടിച്ചു. എന്നാല്‍ ചിത്രത്തിന്റെ തുടക്കത്തിന്റെ ഫ്‌ളോ നിലനിര്‍ത്താന്‍ കഴിയാത്തത് രതീഷ് രാജിന്റെ എഡിറ്റിങ് വീഴ്ചയാണ്. ബിജിപാലിന്റെ ബാക്ക്ഗ്രൗണ്ട് സംഗീതം ശരാശരിയില്‍ ഒതുങ്ങി. പാട്ട് കുഴപ്പമില്ല എന്നേ പറയാന്‍ സാധിക്കു. ആകമൊത്തും പറഞ്ഞാല്‍ തീര്‍ച്ചയായും ഇതൊരു അച്ച ദിന്‍ അല്ല.

  മമ്മൂട്ടി എന്ന ദുര്‍ഖപ്രസാദ്

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  ഝാര്‍ഖണ്ഡുകാരനായ ദുര്‍ഖപ്രസാദ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നെങ്കിലും ചാലഞ്ചിങ്ങായ ഒന്നും കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നില്ല.

  മാന്‍സി ശര്‍മ

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  ദുര്‍ഖപ്രസാദിന്റെ ഭാര്യയായ ശീതളായിട്ടാണ് മാന്‍സി ശര്‍മ എത്തുന്നത്. മമ്മൂട്ടിയ്ക്ക് യോജിച്ച നായിക. എന്നാല്‍ പ്രകടനം കൊണ്ട് ആസ്വദകരെ കൈയ്യിലെടുക്കാന്‍ നായികയ്ക്ക് കഴിഞ്ഞില്ല. നായികയ്ക്ക് അധികമൊന്നും ചെയ്യാനില്ല എന്നതും വാസ്തവം

  പദ്മരാജ് രതീഷ്

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  ആദ്യകാല നടന്‍ രതീഷിന്റെ മകന്‍ പദ്മരാജ് രതീഷിന് ചിത്രത്തില്‍ ഒരു പ്രധാന റോളുണ്ട്. അച്ഛനെ പോലെ തന്നെ പദ്മരാജിന്റെയും കണ്ണ് ആകര്‍ഷണമാണ്. എന്നാല്‍ ഒരു തുടക്കകാരന്‍ എന്ന നിലയില്‍ പദ്മരാജിന് അഭിനയത്തില്‍ കുറച്ചുകൂടെ ശ്രദ്ധിക്കാം

  തിരക്കഥയും സംഭാഷണവും

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  മമ്മൂട്ടി നായകനായ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തിരക്കഥാകൃത്താണ് എസി വിജേഷ്. മികച്ചൊരു തുടക്കം അച്ചാ ദിനിന് ഉണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയെത്തിയപ്പോഴേക്കും വീണി പോയി.

  സംവിധാനം

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  കഥ അതിന്റെ ത്രില്ലോടെ കൊണ്ടു പോകുന്ന കാര്യത്തില്‍ സംവിധായകന്‍ പൂര്‍ണമായും പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ കൈകള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതുപോലെ തോന്നി. ഒരു സവിധാന മികവ് ചിത്രത്തില്‍ ഇല്ല

  സാങ്കേതിക വശം

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  പ്രദീപ് നായരുടെ ഛായാഗ്രഹണം ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റിന്റെ ആംമ്പിയന്‍സ് സൃഷ്ടിച്ചു. എന്നാല്‍ ചിത്രത്തിന്റെ തുടക്കത്തിന്റെ ഫ്‌ളോ നിലനിര്‍ത്താന്‍ കഴിയാത്തത് രതീഷ് രാജിന്റെ എഡിറ്റിങ് വീഴ്ചയാണ്.

  സംഗീതം

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  ബിജിപാലിന്റെ ബാക്ക്ഗ്രൗണ്ട് സംഗീതം ശരാശരിയില്‍ ഒതുങ്ങി. പാട്ട് കുഴപ്പമില്ല എന്നേ പറയാന്‍ സാധിക്കു.

  പ്രൊഡക്ഷന്‍ ബാനര്‍

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്

  മാര്‍ക്ക് എത്ര

  നിരൂപണം: മമ്മൂട്ടിയുടെ പെരുന്നാള്‍ 'അച്ചാ ദിന്‍' അല്ല

  ശരാശരിയിലും താഴ്ന്ന ഒരു മമ്മൂട്ടി - മാര്‍ത്താണ്ഡന്‍ ചിത്രം. പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിയാത്ത അച്ചാ ദിന്‍. അഞ്ചില്‍ രണ്ട് മാര്‍ക്ക് കൊടുക്കാം

  English summary
  Acha Dhin Movie Review: A total disappointment for the audience and definitely not a 'Acha Dhin'.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X