twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എക്‌സ്ട്രീമോ: സ്പാനിഷ് ജോൺവിക്ക്, ബാഴ്‌സലോണൻ അധോലോകം; ആക്ഷൻ വെടിക്കെട്ട് — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Oscar Jaenada, Sergio Peris-Mencheta, Oscar Casas
    Director: Daniel Benmayor

    സ്ക്രീനിലെ അധോലോകം എന്നു പറഞ്ഞാൽ ലോകത്തെവിടെയും പൊതുവെ ഒരു പോലെയാണ്. രീതികൾ വിചിത്രമാണെങ്കിലും അത് എങ്ങനെയൊക്കെ പുരോഗമിക്കും എന്നതിനെ കുറിച്ച് പത്തുനാല്പത് കൊല്ലം വിവിധഭാഷകളിലെ സിനിമകൾ കണ്ടും കേട്ടും നമ്മൾക്ക് കൃത്യമായ ധാരണയും മുൻവിധിയും ഉണ്ടാവും. അതുകൊണ്ടുതന്നെ ലോകത്തെവിടെ ഇറങ്ങിയ അണ്ടർവേൾഡ് ക്രൈം മൂവികൾ കാണുമ്പോഴും നമ്മൾക്ക് ഒരു അപരിചിതത്വവും തോന്നില്ല. ഇന്നലെ റിലീസ് ചെയ്ത സ്പാനിഷ് മൂവി "എക്സ്ട്രീമോ" (ഇംഗ്ലീഷ് ടൈറ്റിൽ Xtreme) യുടെ കാര്യവും അങ്ങനെ തന്നെ.

    ചതിയും പകയും പ്രതികാരവും തന്നെയാണ് എക്സ്‌ട്രീമോയുടെയും ആകെത്തുക. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ എല്ലാം അതിന്റെ എക്സ്ട്രീമിൽ ആവിഷ്‌കരിക്കാൻ ആണ് ഡയറക്ടർ ഡാനിയൽ ബെൻമേയറുടെ ശ്രമം. അതുകൊണ്ട് തന്നെ ആക്ഷൻ- ക്രൈംഴോണർ സിനിമകളുടെ ആരാധകർക്ക് ഒരു വിരുന്ന് തന്നെ എക്‌സ്ട്രീമോ. ഗ്ലാഡിയേറ്റർക്ക് John Wickൽ ഉണ്ടായ പ്രോഡക്റ്റ് എന്ന് സിനിമയെ വിശേഷിപ്പിക്കാം.

    എക്‌സ്ട്രീമോ

    സ്‌പെയിനിലെ ബാഴ്‌സലോണ നഗരം ആണ് പശ്ചാത്തലം. വൃദ്ധനും മാന്യനുമായ മാഫിയാഡോൺ.. രണ്ട് മക്കൾ.. ലുസേറോയും മാക്സിമോയും.. ലുസേറോ നെറികെട്ടവൻ ആയതുകൊണ്ട്, ഡീസന്റ് ആയ മാക്സിമോയെ ആണ് അപ്പന് താല്പര്യം. അത് അയാളുടെ ഉള്ളിൽ പക വളർത്തുന്നു. നേർസഹോദരൻ അല്ല എന്നതും അയാൾക്ക് മാക്സിമോയോടുള്ള കലിപ്പിന് കാരണം. ലുസേറോ ഒരുക്കിയ ഒരു ട്രാപ്പിൽ, ഇതൊന്നും അറിയാതെ തലവച്ച അപ്പനെയും മാക്സിമോയെയും മാക്സിമോയുടെ മകൻ ടൈഗറിനെയും അയാൾ ക്രൂരമായി കൊലചെയ്യുന്നു. ഇതാണ് എക്സ്ട്രീമോയുടെ അടിത്തറ.

    എക്‌സ്ട്രീമോ

    സിനിമയല്ലേ പുള്ളേ.. രണ്ടുകൊല്ലം കഴിഞ്ഞ് എന്നു എഴുതിക്കാണിക്കുമ്പോൾ , പണ്ട് ബോംബെറിഞ്ഞ് തകർത്ത് തരിപ്പണമാക്കി ചുട്ടുകരിച്ച കെട്ടിടത്തിന്റെ ഉള്ളിൽ വെടിയേറ്റ് കിടന്നിരുന്ന, ചാമ്പലായിപ്പോയി എന്നു നമ്മൾ കരുതിയിരുന്ന, മാക്സിമോ താടിയും മീശയും ഒക്കെ വച്ച് വൻലുക്കിൽ ജീവിച്ചിരിക്കുന്നതായാണ് കാണുന്നത്.. പഴുതടച്ച പ്രതികാരം പ്ലാൻ ചെയ്ത് അങ്ങേര് ഹെവി പ്രാക്ടീസിംഗിൽ ആണ്. ഒപ്പം മരിയയും ഉണ്ട്.. ലുസേറോയുടെ ടീമിൽപെട്ട ഒരുവനാൽ കുടുംബം തകർക്കപ്പെട്ട ലിയോ എന്നൊരു പയ്യനെ സംരക്ഷിക്കുന്നുമുണ്ട് മാക്സിമോ..

    എക്‌സ്ട്രീമോ

    തുടർന്നങ്ങോട്ട് നമ്മൾ, പ്രതീക്ഷിക്കുന്ന പാതയിലൂടെ തന്നെ കാര്യങ്ങൾ പോകുന്നു. വെടിക്കെട്ടും പൂരവുമായി.. വിവിധതരം തോക്കുകളും വെടിവെപ്പും കത്തികളും വാളും അടിയും ഇടിയും കൊലപാതകവും ചോരക്കളിയും ആയി.. പ്രതികാരം ചെയ്ത് എതിരാളിയെ എങ്ങനെയെങ്കിലും കൊല്ലാൻ പോകുന്നവരും കൊല്ലാൻ വരുന്നവനെ തട്ടാൻ ഒരുങ്ങിയിരിക്കുന്നവരും പരസ്പരം കാണുമ്പോൾ, കയ്യിലുള്ള തോക്ക് താഴെ വച്ച് പരസ്പരം മുഷ്ടിയുദ്ധം നടത്തുന്നതും വാൾപ്പയറ്റുനടത്തുന്നതും പോലുള്ള, പ്രേക്ഷകർക്ക് പിടികിട്ടാത്ത തരം , ചീപ്പ് നമ്പറുകൾക്ക് സ്‌പെയിൻ ആണെങ്കിലും ഒട്ടും കുറവില്ല.

    എക്‌സ്ട്രീമോ

    നായകകഥാപാത്രം മാക്സിമോ ആയ തിയോ ഗാർസിയ തന്നെ ആണ് സിനിമയുടെ ഗ്രെയ്‌സ്. ലുക്കിലും വർക്കിലും മച്ചാൻ പൊളി. സിനിമയുടെ ബേസിക് സ്റ്റോറിഐഡിയയും തിയോ തന്നെയത്രെ. എന്ത് സ്റ്റോറിലൈൻ.. അടിപ്പടങ്ങൾ സ്ഥിരം കാണുന്ന എൽകെജികാരനോട് പറഞ്ഞാൽ അരമണിക്കൂർ കൊണ്ട് അഞ്ചെണ്ണം ഈ ഐറ്റത്തിൽ പെട്ടത് ഇതിലും പുതുമയോടെ പറഞ്ഞുതരും..

    എക്‌സ്ട്രീമോ

    വില്ലൻ ലുസേറോയും അപ്പനും ടീമും എല്ലാം കൊള്ളാം. മരിയയും ലിയോയുടെ ഗേൾഫ്രണ്ട് ആയ പെണ്ണുമൊക്കെ സുന്ദരികൾ ആണെങ്കിലും ന്യൂഡിറ്റിയോ ലൈംഗികരംഗങ്ങളോ ഒന്നും ചിത്രീകരിക്കാതെ സംവിധായകൻ മാതൃകയാവുന്നുണ്ട്. സദാചാരസമ്പന്നരായ ആർഷഭാരതകുടുംബസ്ഥർക്ക് കൂടി സിനിമ പ്രാപ്യമായിക്കോട്ടെ എന്നുകരുതിക്കാണും അദ്ദ്യേം. ക്രൈമും വയലൻസും കാരണം നെറ്റ്ഫ്ളിക്സ്, 18+ ഒൺലി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നത് വേറെ കാര്യം..

    Recommended Video

    ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam
    എക്‌സ്ട്രീമോ

    തമിഴ്, തെലുങ്ക്, ഹിന്ദി, ഹോളിവുഡ് സിനിമകളിൽ , ഇതിലും റിച്ച് ആയ സെറ്റപ്പിൽ ഒരുപാട് തവണ കണ്ട അതേ ഐറ്റം എന്ന നിലയിൽ കണ്ടാൽ എക്‌സ്ട്രീമോയിൽ ഒരു പുതുമയും കണ്ടെത്താൻ കഴിയില്ല. കഥാഗതിയിൽ ആയാലും ശരി.., ട്രീറ്റ്‌മെന്റിൽ ആയാലും ശരി, കാഴ്ചയിൽ ഉടനീളം ദേജാ വു ജനിപ്പിച്ചുകൊണ്ടേയിരിക്കും സിനിമ. പക്ഷെ, വേറിട്ടൊരു ഇൻഡസ്ട്രി, പുതുമയുള്ള സ്പാനിഷ് താരങ്ങൾ, കളർഫുള്ളായ ബാഴ്‌സലോണൻ ലൊക്കേഷനുകൾ എന്നിങ്ങനെ ഒക്കെയുള്ള കൗതുകവുമായി ഇരുന്നാൽ സംഭവം രസകരമാണ്. പണി അറിയുന്നവനാണ് സംവിധായകൻ എന്നതും പ്രസ്താവ്യമാണ്..

    Read more about: review റിവ്യൂ ott
    English summary
    Crime-Action Thriller Netfilx Movie Xtreme review in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X