»   » നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

Written By:
Subscribe to Filmibeat Malayalam
Rating:
3.0/5

ആകാശവാണി എന്ന അഖിലേന്ത്യ റേഡിയോയുമായി ഇനി പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു തര ബന്ധവുമില്ല എന്ന് ആദ്യമേ പറഞ്ഞേക്കട്ടെ. ഇത് ആകാശ്, വാണീ എന്നീ ദമ്പതികളുടെ കഥയാണ്. പുതു തലമുറയ്ക്ക് നല്ലൊരു സന്ദേശം നല്‍കികൊണ്ടുള്ള, അല്പം ജീവിതവും ചെറിയ തമാശകളും നിറഞ്ഞ ഖായിസ് മിലന്‍ എന്ന നവാഗത സംവിധായകന്റെ ആദ്യത്തെ സിനിമ.

ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കിലേ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ കഴിയൂ എന്നാണ് പറയുന്നത്. പക്ഷെ ജീവിതത്തെ മറന്നുകൊണ്ടുള്ള ഓട്ടപ്പാച്ചിലാണ് മിക്ക ദാമ്പത്യത്തിലും ഇന്ന് കാണുന്നത്. ജോലി തിരക്കിലും മറ്റും നെട്ടോട്ടമോടുമ്പോള്‍ വിലപ്പെട്ടത് ചിലത നഷ്ടപ്പെടുന്നുണ്ട് എന്ന് ഇന്നത്തെ തലമുറ ഓര്‍ക്കുന്നില്ല. ആകാശും വാണിയും അവരുടെ പ്രതിനിധികളാണ്.


കേരളത്തിലെ അറിയപ്പെടുന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയാണ് ആകാശ്. പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയാണ് വാണി. ഇവരുടെ തിരക്കുകള്‍ കാരണം മകനെ നോക്കാന്‍ സമയമില്ല. അതുകൊണ്ട് ആറ് വയസ്സുകാരനായ മകനെ കൊടൈക്കനാലില്‍ ഹോസ്റ്റില്‍ നിര്‍ത്തിയാണ് പഠിപ്പിയ്ക്കുന്നത്. പരസ്പരം തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ആകാശിന്റെയും വാണിയുടെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ് പിന്നെ കഥ. ചിത്രം ഏകദേശം വ്യക്തമായി കാണുമല്ലോ.


ഏതൊരു ദാമ്പത്യത്തിലും എന്നും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരു അപൂര്‍വ്വ സംഭവമുണ്ടാവും. ഒരു പക്ഷെ ആ ഒരു നിമിഷം അവര്‍ പരസ്പരം മനസ്സിലാക്കി ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചേക്കാം. ആകാശിന്റെയും വാണിയുടെയും ജീവിതത്തില്‍ അങ്ങനെ ഒന്ന് നടന്നിരിക്കാം. അവര്‍ പുതിയ ജീവിതം തുടങ്ങിയിരിക്കാം. പക്ഷെ അതുവരെയുള്ള യാത്രയിലാണ് ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ട ചില സന്ദേശങ്ങളുള്ളത്.


നീന എന്ന ചിത്രത്തിന് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി എത്തിയിരിക്കുകയാണ് വിജയ് ബാബു. മലയാളത്തിന്റെ നായക നിരയില്‍ ഇനി ധൈര്യമായി വിജയ്ക്കും ഇരിക്കാം. വാണി എന്ന ഭാര്യാ വേഷത്തെ കാവ്യ മാധവനും ഭംഗിയാക്കി. പക്ഷെ ചാനല്‍ ഹെഡ്ഡ് എന്ന നിലയില്‍ എത്തുമ്പോള്‍ കഥാപാത്രത്തെ താങ്ങാന്‍ നടിയ്ക്ക് കഴിയുന്നുണ്ടോ എന്ന സംശയം തോന്നിപ്പിച്ചു.


ദാമ്പത്യ കഥ ആയതുകൊണ്ട് തന്നെ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തില്‍ വന്നു പോകുന്നുള്ളൂ. അതില്‍ തന്നെ വളരെ കുറച്ച് കഥാപാത്രങ്ങള്‍ക്ക് മാത്രമേ സംവിധായകന്‍ ഐഡന്റിറ്റ നല്‍കിയിട്ടുള്ളൂ. സാന്ദ്ര തോമസ്, ലിജോ ജോസ് പെല്ലിശ്ശേരി, ലാലു അലക്‌സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്


മിക്കച്ചൊരു പ്രമേയമാണ് ഖായിസ് മിലന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. വിനോദ് ആന്റ് വിനോദ് ടീമിന്റെ തിരക്കഥ അതിന് സഹായിച്ചു. അവതരണ മികവുകൊണ്ടും ചിത്രം വ്യത്യസ്തമാണെന്ന് പറയാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന്റെ ക്രഡിറ്റ് ഛായാഗ്രാഹകന്‍ ഇന്ദ്രജിത്തിനും കൂടെ അവകാശപ്പെട്ടതാണ്. ലിജോ പോളിന്റെ ചിത്രസംയോജനവും പ്രശംസ അര്‍ഹിക്കുന്നു. രാഹുല്‍ സുബ്രഹ്മണ്യന്റെ പശ്ചാത്തല സംഗീതം മികച്ചു നിന്നെങ്കിലും അനില്‍ ഗോപാലന്റെ പാട്ടുകള്‍ക്ക് നിലനില്‍പുണ്ടാവുമോ എന്ന് പറയാന്‍ കഴിയില്ല.


നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

ഒത്തിരി ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത പരിചയവുമായാണ് ഖായി മിലന്‍ തന്റെ ആദ്യ ഫിച്ചര്‍ സിനിമ സംവിധാനം ചെയ്യാനിറങ്ങിയത്. പുതുമയുള്ളൊരു പ്രമേയം പങ്കുവച്ചുകൊണ്ട് ആ എന്‍ട്രി ഖായിസ് ഭംഗിയാക്കി


നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

നീന എന്ന ചിത്രത്തിന് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി എത്തിയിരിക്കുകയാണ് വിജയ് ബാബു. മലയാളത്തിന്റെ നായക നിരയില്‍ ഇനി ധൈര്യമായി വിജയ്ക്കും ഇരിക്കാം.


നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കാവ്യ വീണ്ടുമെത്തുന്നത്. വാണി എന്ന ഭാര്യാ വേഷത്തെ കാവ്യ മാധവനും ഭംഗിയാക്കി. പക്ഷെ ചാനല്‍ ഹെഡ്ഡ് എന്ന നിലയില്‍ എത്തുമ്പോള്‍ കഥാപാത്രത്തെ താങ്ങാന്‍ നടിയ്ക്ക് കഴിയുന്നുണ്ടോ എന്ന സംശയം തോന്നിപ്പിച്ചു.


നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

ആകാശ് - വാണി ദമ്പതികളുടെ കുടുംബസുഹൃത്താണ് തോമസ്-മറിയ ദമ്പതികള്‍. പരസ്പരം തോറ്റുകൊടുക്കാന്‍ തയാറാകാതെ വാശിപിടിക്കുന്ന ആകാശിന്റെയും വാണിയുടേയും ജീവിതത്തില്‍ ഇവര്‍ക്ക് വലിയൊരു സ്വാധീനമുണ്ട്. തോമസായി ലിജോ ജോസും മറിയായി സാന്ദ്ര തോമസും എത്തുന്നു


നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

രാഷ്ട്രീയക്കാരനും പിടിവാശിക്കാരനുമായ മാളിയേക്കല്‍ പ്രഭാകരനാണ് വാണിയുടെ അച്ഛന്‍. ലാലു അലക്‌സാണ് ഈ കഥാപാത്രം ചെയ്യുന്നത്.


നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

അവതരണ മികവുകൊണ്ടും ചിത്രം വ്യത്യസ്തമാണെന്ന് പറയാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന്റെ ക്രഡിറ്റ് ഛായാഗ്രാഹകന്‍ ഇന്ദ്രജിത്തിനും കൂടെ അവകാശപ്പെട്ടതാണ്. ലിജോ പോളിന്റെ ചിത്രസംയോജനവും പ്രശംസ അര്‍ഹിക്കുന്നു.


നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

രാഹുല്‍ സുബ്രഹ്മണ്യന്റെ പശ്ചാത്തല സംഗീതം മികച്ചു നിന്നെങ്കിലും അനില്‍ ഗോപാലന്റെ പാട്ടുകള്‍ക്ക് നിലനില്‍പുണ്ടാവുമോ എന്ന് പറയാന്‍ കഴിയില്ല.


നിരൂപണം: 'ആകാശവാണി'യില്‍ ഇനി ഒരു ദാമ്പത്യ ജീവിതം

കുടുംബവുമൊത്ത് കാണേണ്ട മികച്ചൊരു ചിത്രമാണ് ആകാശവാണി. തിരക്കുകള്‍ക്ക് പിന്നാലെ തിരക്കിട്ടോടുന്ന ഇന്നത്തെ തലമുറ അല്പം സമയം മാറ്റിവച്ച് ആകാശവാണി കണ്ടിരിക്കേണ്ടതാണ്.


English summary
Akashvani is an interesting title to have for a movie.It instantly connects with the audience. After all which Malayali is not familiar with the name.But Khais Millen's directorial debut is about Akash and Vani and their union is Akashvani.It is a take on the ups and downs in marital life of a couple.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam