twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലവേദന സമ്മാനിക്കുന്ന പ്രിയദര്‍ശന്‍

    By Nirmal Balakrishnan
    |

    ആദ്യം ഒരു ഹോളിവുഡ് സിനിമ കാണുക, പിന്നീടത് മലയാളത്തില്‍ ചെയ്യുക, പിന്നീടത് വീണ്ടും ഹിന്ദിയില്‍ ചെയ്യുക. ഇതായിരുന്നു പ്രിയദര്‍ശന്‍ എന്ന വിഖ്യാത സംവിധായകന്റെ രീതി. എന്നാല്‍ പുതിയ ചിത്രമായ ആമയും മുയലും ആ രീതി തെറ്റിച്ചു. വേക്കിങ് നഡ് എന്ന ഇംഗ്ലിഷ് ചിത്രം ആദ്യം കണ്ടു, എന്നാല്‍ അത് രണ്ടാമതൊരുക്കിയത് ഹിന്ദിയിലായിരുന്നു. മലാമല്‍ വീക്കിലി എന്ന പേരില്‍. അവിടെ ഹിറ്റാകാതിരുന്നപ്പോള്‍ എട്ടുവര്‍ഷ ശേഷം മലയാളത്തില്‍ ആമയും മുയലും എന്ന പേരില്‍ ചിത്രമാക്കി.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    പേരുപോലെ തന്നെയാണു സിനിമയും. ആദ്യപകുതിയില്‍ ആമയെ പോലെ ഇഴഞ്ഞും രണ്ടാംപാതിയില്‍ മുയലിനെ പോലും ഓടിയും. ഈ സിനിമ കണ്ടുകഴിഞ്ഞിറങ്ങുന്ന പ്രേക്ഷകര്‍ക്കു മുന്‍പിലേക്ക് സംവിധായകന്‍ എത്തിയാല്‍ പിന്നെയവിടെ നടക്കാന്‍ പോകുന്നത് ഐവി ശശി സിനിമകളിലെപോലെയുള്ള അടിപൂരമായിരിക്കും. ഇനിയൊരിക്കലും മലയാളത്തില്‍ സിനിമ ചെയ്യാന്‍ പൂതി വരാത്തവിധം പ്രേക്ഷകര്‍ സംവിധായകനെ സ്‌നേഹിക്കുമെന്നുറപ്പാണ്.

    aamayum-muyalum

    തേന്‍മാവിന്‍കൊമ്പത്തിലേതുപോലെയൊരു സ്വപ്‌നലോകമുണ്ടാക്കി അവിടെയൊരു ലോട്ടറികഥയും സൃഷ്ടിച്ചിരിക്കുകയാണ്.

    മുഖ്യതാരങ്ങളായ നെടുമുടി, ഇന്നസെന്റ്, ജയസൂര്യ, നന്ദു, കൊച്ചുപ്രേമന്‍ എന്നിവരെയെല്ലാം കെട്ടഴിച്ചുവിട്ടിരിക്കുയാണ്. നെടുമുടിയോടും ഇന്നസെന്റിനോടുമുള്ള സകല സ്‌നേഹവും ഇതോടെ ഇല്ലാതായി എന്നുറപ്പാണ്. നെടുമുടിയുടെ ലോട്ടറിക്കാരന്‍ കാശി, അയാളില്‍ നിന്നു ലോട്ടറി വാങ്ങിയ നന്ദുവിന്റെ അന്തോണി, ഇന്നെസന്റിന്റെ നല്ലവന്‍, ജയസൂര്യയുടെ കല്ലു എന്നുവേണ്ട ഈ സംവിധായകന്‍ ഏതു ലോകത്താണ് ജീവിക്കുന്നത്. തേന്‍മാവിന്‍കൊമ്പത്ത് ഒരു ക്ലാസ് സിനിമയായിരുന്നു. അതു കോപ്പിയടിച്ച് വീണ്ടും പരിഹാസ്യനാകേണ്ടവ ല്ലകാര്യവുമുണ്ടായിരുന്നോ.

    അനൂപ് മേനോന്‍ മാത്രമേ ഈ സിനിമയില്‍ ഭേദപ്പെട്ടൊരു പ്രകടനം കാഴ്ചവച്ചിട്ടുള്ളൂ. അദ്ദേഹത്തിനു സ്തുതി.

    ആമയും മുയലും കണ്ടവരാരും ഈ ചിത്രം നല്ലൊരു സിനിമയാണെന്നു പറയില്ല. സിനിമയുടെ ഒടുക്കം പ്രിയന്റെ പഴയകാല സിനിമയായ ഓടരുതമ്മാവ ആളറിയും ഓര്‍മിപ്പിക്കുന്ന കൂട്ടയോട്ടമാണ്. ആരൊക്കെയോ ഓടുന്നു എന്തൊക്കയോ സംവഭിക്കുന്നു.

    പ്രിയദര്‍ശന്‍ എന്ന സംവിധായകനോടുള്ള സകല ബഹുമാനവും നിര്‍ത്തികൊണ്ടുപറയുകയാണ് ദയവുചെയ്ത് ഇനി മലയാള സിനിമ ചെയ്യരുത്. അതിനു വേണ്ടി എന്തും തരാന്‍ മലയാളി പ്രേക്ഷകര്‍ തയാറാണ്.

    English summary
    Amayum Muyalum Movie Review Directed By Priyadarshan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X