For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞുങ്ങളുടെ മനസുമായി കണ്ടിരിക്കാം; മനസ് നിറഞ്ഞ് കണ്ടിറങ്ങാം, അമ്പിളി ഗംഭീരം. ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  4.0/5
  Star Cast: Soubin Shahir, Naveen Nazim, Tanvi Ram
  Director: Johnpaul George

  കുട്ടികളുടെ മനസിലെ നിഷ്കളങ്കതകൾ മാത്രമല്ല കാപട്യങ്ങളും തനിക്ക് കൈകാര്യം ചെയ്യാനാവുമെന്ന് ഗപ്പി എന്ന ആദ്യ സിനിമയിലൂടെ തെളിയിച്ച സംവിധായകൻ ആണ് ജോൺ പോൾ ജോർജ്. തന്റെ രണ്ടാമത്തെ ചിത്രത്തിൽ ജോൺ പോൾ ജോർജ് പരിചയപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ മനസുള്ള ഒരു നായകകഥാപാത്രത്തെ ആണ്. നായകന്റെ പേര് തന്നെ സിനിമയ്ക്കും.. അമ്പിളി.

  അർഹിക്കുന്ന തിയേറ്റർ വിജയവും അംഗീകാരവും ഗപ്പിയ്ക്ക് കൊടുത്തില്ല എന്നൊരു കുമ്പസാരവും വിലാപവും ആ സിനിമയുടെ ഡിവിഡി പ്രിന്റ് ഇറങ്ങി ടോറന്റിൽ ലഭ്യമായി തുടങ്ങിയ കാലത്ത് ഓണ്‍ലൈന്‍ സിനിമാ ഗ്രൂപ്പുകളിൽ പ്രേക്ഷകരുടേതായി ഉണ്ടായിരുന്നു. ഗപ്പിയിൽ നായകനാര് വില്ലനാര് എന്നൊക്കെയുള്ള കണ്‍ഫ്യൂഷന്‍ ആദ്യ ദിനങ്ങളിൽ തിയേറ്ററിലെത്തിയ പരമ്പരാഗത പ്രേക്ഷകന് ഉണ്ടായി എന്നതും ആ സിനിമയുടെ പെട്ടെന്നുള്ള ഹോൾഡ് ഓവറിന് കാരണമായിരുന്നിരിക്കാം. ഇത്തവണ ഏതായാലും അത്തരത്തിൽ ഉള്ള ചിന്താകുഴപ്പങ്ങളെല്ലാം ഒഴിവാക്കാം. എല്ലാ ഫ്രയിമുകളും നിറഞ്ഞ് നിൽക്കുന്ന ഒരു അമ്പിളിയെ ആണ് ജോൺ പോൾ ജോർജ് വരച്ചിടുന്നത്. അമ്പിളിയാകുന്നതാവട്ടെ ജനപ്രിയനായ സൗബിനും.

  സുഡാനി ഫ്രം നൈജീരിയയ്ക്കും കുമ്പളങ്ങി നൈറ്റ്‌സിനും സ്റ്റേറ്റ് അവാർഡിനും ശേഷം അനിഷേധ്യനായി മൂന്നാം വരവിനെത്തിയ സൗബിൻ അമ്പിളിയായങ്ങോട്ട് തകർത്ത് വാരുകയാണ് . അതുകൊണ്ട് തന്നെ ഗപ്പിയുടെ വിധി ആവില്ല എന്നതുറപ്പ്. കമലഹാസനും മമ്മുട്ടിയും മോഹൻലാലും മുതൽ ഒരുവിധം നായകന്മാരൊക്കെ മാനസിക വളർച്ച കുറവുള്ള കേന്ദ്രകഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ആയതിനാൽ അതൊരു വലിയ സംഭവമൊന്നുമല്ല. പക്ഷെ അമ്പിളിയ്ക്ക് തന്റേതായ ഒരു സിഗ്നേച്ചർ ചാർത്തി കൊടുക്കാൻ സ്ക്രീനിലുള്ള ഓരോ നിമിഷവും സൗബിൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമ്പിളി വായ് തുറന്ന് എന്ത് പറഞ്ഞാലും തിയേറ്ററിൽ നിറയെ ചിരിയാണ്. അമ്പിളി വായ തുറക്കാത്ത ഫ്രയിമുകൾ വളരെ കുറവാണ് താനും..

  എന്നുവച്ച് വെറും വെർബൽ കോമഡിയുടെ ആസ്വാദ്യത മാത്രമാണ് അമ്പിളിയ്ക്ക് എന്നു കരുതരുത്. സിനിമ തുടങ്ങുന്നത് തന്നെ കാശ്മീരിന്റെ ലൊക്കേഷനിൽ ഷൂട്ട് ചെയ്ത മനോഹരമായ ഒരു പാട്ട് സീനോടെ ആണ്. ക്യാമറാ വർക്ക് ആരെന്ന് അപ്പോൾ തന്നെ മനസിൽ കൗതുകപ്പെടും . അതിന് ശേഷമാണ് ശരണ് വേലായുധൻ എന്ന സിനിമാറ്റൊഗ്രാഫറുടെ പേര് ടൈറ്റിൽ ക്രെഡിറ്റ്സിൽ എഴുതി വരിക. പട്ടാളക്കാരനായ ഗണപതിയുടെ മകനായ അമ്പിളിയുടെ കുട്ടിക്കാലമാണ് കാശ്മീരിൽ കാണിക്കുന്നത്. മറ്റൊരു പട്ടാളക്കാരനായ കുര്യച്ചന്റെ മക്കളായ ടീനയും ബോബിയും അമ്പിളിയുടെ കളിക്കൂട്ടുകാർ ആണ്.

  ടൈറ്റിൽസ് കഴിയുമ്പോഴേക്കും സിനിമ ഹൈറേഞ്ചിലേക്കും യുവാവായ അമ്പിളിയിലേക്കും കട്ട് ചെയ്യും. പലകാര്യത്തിലും നല്ല കാര്യ പ്രാപ്തി ഉള്ള , എന്നാൽ കുട്ടിത്തം ഒട്ടും വിട്ടുപോയിട്ടില്ലാത്ത ഒരു പ്രത്യേകതരം റിറ്റാര്‍ഡഡ്‌ കേസ് ആണ് അമ്പിളി. ടീന ഡൽഹിയിൽ വർക്ക് ചെയ്യുന്നു. ബോബിയാകട്ടെ നാഷണൽ സൈക്ലിംഗ് ചാംപ്യനും. അമ്പിളിയും ടീനയും തമ്മിലുള്ള പ്രണയത്തിന്റെ മധുരം എന്ന് സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. എന്നാൽ അമ്പിളി വെറുമൊരു ലവ് സ്റ്റോറി അല്ല താനും.

  വീണ്ടും പ്രളയ ദുരന്തത്തില്‍ കേരളം! സഹായത്തിന് വേണ്ടി ഒത്തൊരുമയോടെ മലയാള സിനിമാലോകവും!

  സാധാരണ ഇത്തരം നായകന്മാർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകളിൽ നായികയ്ക്ക് അവരോടുള്ള ബന്ധം എന്താണെന്നതിനെ കുറിച്ച് അവൾക്കോ സംവിധായകനോ പ്രത്യേകിച്ചു ഒരു ധാരണയും ഉണ്ടാവാറില്ല. എന്നാൽ ലാപ്പ് തുറന്ന് വച്ച് ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അമ്പിളിയോട് വീഡിയോ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ടീനയ്ക്ക് അമ്പിളിയോടുള്ള പ്രണയത്തെ കുറിച്ച് ഒരു ഘട്ടത്തിലും യാതൊരു സംശയങ്ങളുമില്ല. ആശങ്ക പ്രകടിപ്പിക്കുന്ന കൂട്ടുകാരികളോട്, തങ്ങളുടെ പ്രണയത്തെ കൃത്യമായി നിർവചിക്കാനും അവൾക്ക് സാധിക്കുന്നുണ്ട്.

  രജനിയെ കാണണം! തലൈവരോട് ജീവന്‍ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് ദേവദൂതനിലെ നടി

  ഇത്രമേൽ മധുരതരമായ ഒരു പ്രണയകഥയെ ഇടവേളയ്ക്ക് ശേഷം നായികയെ കാര്യമായി കാണിക്കുക പോലും ചെയ്യാത്ത ട്രാവൽ മൂവി ആക്കി മാറ്റിയത് സംവിധായകന്റെ ബ്രില്യൻസ്. ഇന്റർവെൽ പഞ്ചിൽ അമ്പിളിയുടെ മൂക്കിനിട്ട് പഞ്ച് ചെയ്ത് വില്ലൻ ഇമേജിൽ നിന്ന ബോബിയും അമ്പിളിയും മാത്രമേ ഉള്ളൂ സെക്കന്റ് ഹാഫ് നിറയെ. ഹൈറേഞ്ച് മുതൽ കാശ്മീർ വരെയുള്ള ഒരു തകർപ്പൻ ട്രാവൽ മൂവിയായ് അമ്പിളി അതോടെ മാറുന്നു. പറയാനുള്ളതല്ല , കാണാനുള്ളതാണ് തുടർന്നങ്ങോട്ടുള്ള വിശേഷങ്ങൾ.. ദൃശ്യമനോഹരം വശ്യസുന്ദരം.

  മുംബൈയിലെ ജുഹുവില്‍ താരമായി നിത്യ മേനോനും! വൈറലായി പുതിയ വീഡിയോ

  അമ്പിളി സിനിമയുടെ പ്രേക്ഷക പ്രതികരണം ഇങ്ങനെ | FilmiBeat Malayalam

  സൗബിനൊപ്പമെത്താൻ സ്വാഭാവികമായും കഴിയില്ല എങ്കിലും നായിക ടീനയായി തന്വി റാമും ബോബിയായി നവീൻ നസീമും കുറ്റം പറയാനൊന്നുമില്ലാത്ത വിധം നന്നായി ചെയ്തു. പേര് സൂചിപ്പിക്കുമ്പോലെ നസ്രിയ നസീമിന്റെ സഹോദരൻ ആണ് നവീൻ. വെട്ടുകിളി പ്രകാശ്, ജാഫർ ഇടുക്കി, സൂരജ്, നീന കുറുപ്പ്, ശ്രീലത എന്നിവരൊക്കെയാണ് അമ്പിളിക്കൊപ്പം ലൈവായി നിൽക്കുന്ന അഭിനേതാക്കൾ. മ്യുസിക് ചെയ്ത വിഷ്ണു വിജയും പൊളിച്ചിട്ടുണ്ട്. ആദിമധ്യാന്തം മ്യൂസിക്കൽ ആണ് സിനിമ.

  സംവിധായകന്റെയും നായകന്റെയും കയ്യൊപ്പുള്ള ഒരൊന്നൊന്നര ദൃശ്യാനുഭവം എന്ന് അടിവര.

  English summary
  Ambili Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X