»   » പിടിച്ചിരുത്തുന്ന നല്ലൊരു കഥ

പിടിച്ചിരുത്തുന്ന നല്ലൊരു കഥ

Posted By:
Subscribe to Filmibeat Malayalam

Next »

« Previous

Rating:
3.5/5
കുമരങ്കരി ഗ്രാമം. പുണ്യാളന്‍ അനുഗ്രഹം ചൊരിയുന്ന ഇവിടുത്തെ പള്ളിയാണ് നാട്ടുകാരുടെ ജീവന്‍. പള്ളി കഴിഞ്ഞേ അവര്‍ക്ക് എന്തുമുള്ളൂ. പള്ളിയിലെ ചെറിയ കപ്യാരാണ് സോളമന്‍ (ഫഹദ്). നാട്ടിലെ പണക്കാരനായ കോണ്‍ട്രാക്ടര്‍ ഫിലിപ്പോസി(നന്ദു)ന്റെ മകള്‍ ശോശന്ന (സ്വാതി)യുമായി അവന്‍ പ്രണയത്തിലാണ്. കുമരങ്കരിക്കാര്‍ക്ക് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ബാന്‍ഡ് വാദ്യം. സോളമന്റെ അച്ഛനായിരുന്നു ബാന്‍ഡ് സംഘത്തെ നയിച്ചിരുന്ന ക്ലാര്‍നറ്റ് സംഗീതഞ്ജന്‍.

അദ്ദേഹത്തിനു മുന്‍പില്‍ മറ്റു കരക്കാരൊക്കെ തോല്‍ക്കുക പതിവായിരുന്നു. എന്നാല്‍ ഒരിക്കല്‍ തോണി മുങ്ങി അയാള്‍ മരണപ്പെട്ടു. ആ കൂട്ടത്തിലുണ്ടായിരുന്ന ലൂയി പാപ്പന്‍ (കലാഭവന്‍ മണി) ആണ് ഇപ്പോളും ബാന്‍ഡ് സംഘത്തിനായി ജീവിക്കുന്നത്. ഈ സംഘത്തില്‍ ക്ലാര്‍നറ്റ് വായിക്കുകയാണ് സോളമന്റെ ആഗ്രഹം. എന്നാല്‍ പള്ളിയിലെ വികാരി (ജോയ്മാത്യു) അതിനെതിരാണ്. സംഘത്തിനു ചെലവ് കൊടുക്കുന്നത് പള്ളിയായതിനാല്‍ അദ്ദേഹം സോളമനെ എപ്പോഴും മാനസികമായി തളര്‍ത്താന്‍ നോക്കും.

കുമരങ്കരിയിലേക്കു വരുന്ന പുതിയ അച്ചനാണ് വട്ടോളി (ഇന്ദ്രജിത്). വട്ടോളിയുടെ വരവോട് ഇവിടുത്തെ ബാന്‍ഡ് സംഘം വീണ്ടും സജീവമാകുന്നു. പള്ളിയിലെ അച്ഛന്റെയും കപ്യാരുടെയും തട്ടിപ്പിനൊന്നും വട്ടോളി കൂട്ടുനില്‍ക്കില്ല.പള്ളി പൊളിച്ച് പുതിയ പള്ളി പണിയുകയാണ് അച്ചന്റെയും കപ്യാരുടെയും (സുനില്‍ സുഗത) ഉള്ളിലിരുപ്പ്. അതിലൂടെ വന്‍ വെട്ടിപ്പ് നടത്തി പണമുണ്ടാക്കാന്‍ അവര്‍ കണക്കുകൂട്ടുന്നു. ഈ സമയത്ത് കോണ്‍ട്രാക്ടര്‍ തന്റെ മകളെ മറ്റൊരു പണക്കാരനു കെട്ടിക്കൊടുക്കാന്‍ തീരുമാനിക്കുന്നു.

ഇതറിഞ്ഞ് വട്ടോളിയുടെ സഹായത്തോടെ സോളമന്‍ ശോശന്നയെ തട്ടിക്കൊണ്ടുപോകുന്നു. എന്നാല്‍ നാട്ടുകാര്‍ അവരെ പിടികൂടുന്നു. സോളമന്‍ മുന്നില്‍ നിന്ന് ബാന്‍ഡ് സംഘത്തെ നയിച്ച് കപ്പ് നേടിയാല്‍ മകളെ കെട്ടിച്ചുകൊടുക്കുമെന്ന് കോണ്‍ട്രാക്ടര്‍ നാട്ടുകാര്‍ക്കു മുന്‍പില്‍ വച്ച് പറയുന്നു. അതോടെ ലൂയി പാപ്പനും സോളമനുമെല്ലാം കപ്പ് നേടാന്‍ തന്നെ ഇറങ്ങുന്നു. സഹായത്തിന് ഫാ. വട്ടോളിയുമുണ്ട്.

സോളമന്‍ മുന്നില്‍ നിന്നാല്‍ പള്ളി സംഘം ജയിക്കുമെന്ന് ഉറപ്പാണ്. അത് ഇല്ലാതാക്കാന്‍ അച്ചനും കോണ്‍ട്രാക്ടറും കപ്യാരും തീരുമാനിക്കുകയാണ്. ജയിക്കുമെന്ന ആത്മവിശ്വാസം സോളമനുമില്ല. തോറ്റാല്‍ അവന് പെണ്ണിനെ നഷ്ടമാകും. പള്ളി ബാന്‍ഡ് സംഘം പിരിച്ചുവിടുകയും ചെയ്യും. സോളമന്റെ ടീമിനെ നേരിയാന്‍ പ്രഗത്ഭനായ പോത്തച്ചനെ (മകരന്ദ് പാണ്ഡെ)യാണ് എതിര്‍ ടീം ഇറക്കിയിരിക്കുന്നത്. തോല്‍ക്കുമെന്നതിനാല്‍ സോളമന്‍ തലേദിവസം ഒളിച്ചോടാന്‍ തീരുമാനിക്കുകയാണ്. ഇനിയെന്താകുമെന്നറിയാന്‍ അടുത്തുള്ള തിയേറ്ററില്‍ പോകുക.

അടുത്ത പേജിൽ
കരുത്തുള്ള നായിക, പുതുമയുള്ള പാറ്റേണ്‍

Next »

« Previous

English summary
Amen is a good film directed by Lijo Jose Pellissery. He made a beautiful film that has an intelligent story.
Please Wait while comments are loading...

Malayalam Photos

Go to : More Photos