twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥാപാത്രങ്ങള്‍ക്കു ചേരുന്ന താരങ്ങള്‍

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/2013/amen-fahad-lijo-jose-movie-review-3-108155.html">« Previous</a>

    Rating:
    3.5/5
    ഒരു സിനിമയിലെ കഥാപാത്രങ്ങള്‍ക്കു പറ്റിയ ആളുകളെ കൊണ്ടുവരികയെന്നതാണ് സംവിധായകന്റെ മിടുക്ക്. ആമേന്‍ എന്ന ചിത്രത്തിലെ കുമരങ്കരി ഗ്രാമത്തിലേക്കു വേണ്ട ആളുകളെ തിരഞ്ഞെടുത്തതില്‍ സംവിധായകന്‍ നൂറുശതമാനവും വിജയിച്ചിരിക്കുന്നു. തനി ഗ്രാമീണരാണ് കുമരങ്കരിക്കാര്‍. സോളമന്‍ എന്ന കപ്യാരെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ തന്നെ കയ്യടി നേടുന്നതില്‍ മുന്‍പന്‍. കപ്യാരുടെ വേഷത്തില്‍ മലയാളത്തില്‍ വേറെ നായകരൊന്നുമുണ്ടായിട്ടില്ല.

    ആത്മവിശ്വാസം ചോര്‍ന്നുപോകുന്ന, തല്ലിയാല്‍ തിരിച്ചുതല്ലാത്ത കപ്യാരെ ഫഹദ് നന്നായി അവതരിപ്പിച്ചു. കഥാപാത്രത്തെ ശരിക്കും ഉള്‍ക്കൊള്ളാനുള്ള നടന്റെ കഴിവാണ് ഫഹദ് വെളിവാക്കിയിരിക്കുന്നത്. ഫാ. വട്ടോളിയെ അവതരിപ്പിച്ച ഇന്ദ്രജിത്തും നല്ലൊരു മടങ്ങിവരവാണുണ്ടാക്കിയിരിക്കുന്നത്. ലിജോയുടെ ആദ്യചിത്രത്തിലെ നായകനും ഇന്ദ്രജിത്തായിരുന്നു. അടുത്തകാലത്തായി നല്ല കഥാപാത്രങ്ങളെയൊന്നും അവതരിപ്പിക്കാന്‍ ഈ യുവതാരത്തിനു സാധിച്ചിരുന്നില്ല. ഇന്ദ്രജിത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ആമേന്‍.

    പള്ളീലച്ചനെ അവതരിപ്പിച്ച ജോയ്മാത്യുവിന്റെ വ്യത്യസ്തമായൊരു രീതിയാണ് നാം കണ്ടത്. ഷട്ടര്‍ എന്ന ചിത്രം സംവിധാനം കയ്യടി നേടിയിരുന്ന അദ്ദേഹം അഭിനയമികവിലൂടെയും നമ്മെ കീഴടക്കിയിരിക്കുന്നു. പള്ളീലച്ചന്റെ അടക്കിപ്പിടിച്ച സംസാരവും വില്ലത്തരവുമെല്ലാം ആ മുഖത്ത് വ്യക്തമായി നിഴലിക്കുന്നുണ്ട്.

    ലൂയിപ്പാപ്പനെ അവതരിപ്പിച്ച കലാഭവന്‍ മണിയെ മേക്കപ്പ് മോശമാക്കിയെങ്കിലും മിതത്വം പാലിക്കാന്‍ മണിക്കു സാധിച്ചു. എടുത്തുപറയേണ്ട മറ്റൊരു നടന്‍ സുനില്‍ സുഗതയാണ്. അദ്ദേഹത്തിന്റെ വില്ലനായ കപ്യാരരാണ് ശരിക്കും കയ്യടി നേടുന്നത്. നാട്ടിന്‍പുറത്തുകാരനായ കപ്യാര്‍ ഇങ്ങനെ തന്നെയാണ്. നായികയായ സ്വാതിയും നായകന്റെ സഹോദരിയുടെ വേഷം ചെയ്ത രചനയും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ബാന്‍ഡ് സംഘക്കാരെ അവതരിപ്പിച്ചിരിക്കുന്നതെല്ലാം നാടക നടന്‍മാരാണ്. ആരും അയ്യേ പറയിപ്പിക്കാതെ ആമേനെ മുന്നോട്ടു നയിച്ചു.

    ആദ്യ പേജിൽ
    ആമേന്‍ നല്ലൊരു മ്യൂസിക്കല്‍ കോമഡി

    <ul id="pagination-digg"><li class="previous"><a href="/movies/review/2013/amen-fahad-lijo-jose-movie-review-3-108155.html">« Previous</a>

    English summary
    Amen is a good film directed by Lijo Jose Pellissery. He made a beautiful film that has an intelligent story,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X