For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മസിലുപിടുത്തമില്ലാതെ ആളെ ചിരിപ്പിച്ച് അങ്കരാജ്യത്തെ ജിമ്മന്‍മാര്‍, പ്രേക്ഷകപ്രതികരണം വായിക്കാം!

  |

  സിനിമാമോഹവുമായി നടക്കുന്നവരുടെ കഥ പല തവണ സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ അത്തരം സിനിമകളുമായി പ്രകടമായി സാദ്യശ്യമൊന്നുമില്ലാത്ത ഒരു സിനിമ ഇന്ന്(16-02-2018) തിയേറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്. പേരില്‍ തന്നെ ആ വ്യത്യസ്തത തുടങ്ങുകയാണ്. അങ്കരാജ്യത്തെ ജിമ്മന്‍മാരുടെ കാര്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രവീണ്‍ നായര്‍ സംവിധാനം ചെയ്ത സിനിമ ഇനി പ്രേക്ഷകരുടേതാണ്.

  പ്രദര്‍ശനത്തില്‍ പതിനായിരവും കടന്ന് ആദി കുതിക്കുന്നു, ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക്!

  സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ ടീസറും ട്രെയിലറും പ്രമോ ഗാനവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍ പ്രകാരം സിനിമയ്ക്ക് രണ്ട് സ്റ്റാറാണ് നല്‍കിയിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും അത് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തിയിട്ടുണ്ട്.

   പേരില്‍ തന്നെ വ്യത്യസ്തത

  പേരില്‍ തന്നെ വ്യത്യസ്തത

  ഇതുവരെ കേള്‍ക്കാത്തൊരു പേരുമായാണ് പ്രവീണ്‍ നായരും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. റിലീസിന് മുന്‍പേ തന്നെ സിനിമ ശ്രദ്ധിക്കപ്പെട്ടതിന് പിന്നിലെ പ്രധാന കാരണം ഈയൊരു പേര് തന്നെയാണെന്ന് നിസംശയം പറയാം.

  യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനം

  യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനം

  യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. പേര് കേട്ടാല്‍ അതിശയോക്തി തോന്നുമെങ്കിലും കഥ അറിയുമ്പോള്‍ അത് മാറിക്കോളും.

  പ്രേക്ഷകര്‍ സ്വീകരിച്ചോ?

  പ്രേക്ഷകര്‍ സ്വീകരിച്ചോ?

  നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  ബോറടിപ്പിക്കില്ലെന്ന വാക്ക് പാലിച്ചോ?

  ബോറടിപ്പിക്കില്ലെന്ന വാക്ക് പാലിച്ചോ?

  പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലേക്ക് സിനിമ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്ക് എവിടെയോ വെച്ച് പ്രേക്ഷകര്‍ വഴിമാറി സഞ്ചരിക്കുന്ന അവസ്ഥയാണ്.

  പ്രമേയത്തിലെ വ്യത്യസ്തത

  പ്രമേയത്തിലെ വ്യത്യസ്തത

  വര്‍ഷങ്ങള്‍ക്ക് മുന്നേ കൊച്ചിയില്‍ നടന്ന സെവന്‍സ് ഫുട്‌ബോള്‍ മാച്ചിനിടയിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. അവിടെ വെച്ച് കണ്ടുമുട്ടുന്ന നാല് വ്യക്തികള്‍, അവരെങ്ങെ പരസ്പരം ബന്ധപ്പെടുന്നു, അതറിയണമെങ്കില്‍ സിനിമ കാണണം.

  കേന്ദ്ര കഥാപാത്രമായി രൂപേഷ് പീതാംബരന്‍

  കേന്ദ്ര കഥാപാത്രമായി രൂപേഷ് പീതാംബരന്‍

  സ്ഫടികത്തിലെ ആടുതോമയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നില്ലേ, ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം പിന്നീട് പ്രത്യക്ഷപ്പെട്ടത് ഒു മെക്‌സിക്കന്‍ അപാരതയിലാണ്. ടൊവിനോയുടെ എതിരാളിയായെത്തിയ കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

  സംവിധാനത്തില്‍ കഴിവ് തെളിയിച്ചു

  സംവിധാനത്തില്‍ കഴിവ് തെളിയിച്ചു

  ആടുതോമയായി അഭിനയിച്ചുവെങ്കിലും സംവിധായക മോഹം രൂപേഷിനൊപ്പമുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയൊരുക്കിയ തീവ്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. പിന്നീട് യൂ റ്റൂ ബ്രൂട്ടസ് എന്ന സിനിമയും ഒരുക്കിയിരുന്നു.

  ജിമ്മന്‍മാരായി എത്തുന്നത്

  ജിമ്മന്‍മാരായി എത്തുന്നത്

  രൂപേഷ് പീതാംബരനൊപ്പം രാജീവ് പിള്ളയും സുദേവ് നായരും റോണി ഡേവിഡുമാണ് ജിമ്മന്‍മാരായി എത്തുന്നത്. ഹരീഷ് കണാരന്‍, ബിജുക്കുട്ടന്‍, മെറീന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  വിനീത് കോശിയും ഒപ്പമുണ്ട്

  വിനീത് കോശിയും ഒപ്പമുണ്ട്

  ആനന്ദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലാലി മിസ്സിനെ ഓര്‍ക്കുന്നില്ലേ, അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ക്കൊപ്പം ലാലി മിസ്സും എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളിലെല്ലാം താരം പങ്കെടുത്തിരുന്നതിനാല്‍ത്തന്നെ വിനീതയെ കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  വൈറലായ പ്രമോ സോങ്

  വൈറലായ പ്രമോ സോങ്

  സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രമോ സോങ് വൈറലായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഒഎസ് ഉണ്ണിക്കൃഷ്ണനാണ് വരികളൊരുക്കിയത്. ഗിരീഷ് നാരായണനാണ് ഈണമിട്ടത്. ഇന്ത്യന്‍ ഐഡിയല്‍ റിയാലിറ്റി ഷോയിലൂടെ ആരാധക മനം കവര്‍ന്ന വൈഷ്ണവ് ഗിരീഷായിരുന്നു പ്രമോ ഗാനം ആലപിച്ചത്.

  ടീസറിനും മികച്ച പ്രതികരണം

  ടീസറിനും മികച്ച പ്രതികരണം

  നേരത്തെ പുറത്തുവിട്ട ടീസറുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ടീസറിനെ ട്രോളര്‍മാരും ഏറ്റെടുത്തിരുന്നു.

  വീണ്ടും ആടുതോമയെ അവതരിപ്പിച്ചു

  വീണ്ടും ആടുതോമയെ അവതരിപ്പിച്ചു

  മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. അന്ന് ആ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സിനിമയിലും അതേ പേരിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് താരം.

  ടീസറിലെ പ്രകടനം

  ടീസറിലെ പ്രകടനം

  സ്ഫടികത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന അതേ പ്രകടനമായിരുന്നു ടീസറില്‍ കണ്ടത്. അതേ ഗെറ്റപ്പിലാണ് രൂപേഷ് എത്തിയത്. ആടുതോമയുടെ രംഗങ്ങള്‍ ഓര്‍ത്തിരിക്കുന്ന പ്രേക്ഷകന് മുന്നില്‍ വീണ്ടും ആ രംഗവുമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു.

  English summary
  Angarajyathe Jimmanmar audience review.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X