»   » ആന്‍ മരിയ കലിപ്പിലാണ് ആദ്യ പകുതി അറിയണ്ടേ?

ആന്‍ മരിയ കലിപ്പിലാണ് ആദ്യ പകുതി അറിയണ്ടേ?

Posted By: Sanviya
Subscribe to Filmibeat Malayalam

ആടിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്. ബേബി സാറ, സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ചിത്രം. എന്നാല്‍ കുട്ടികളെ പോലെ മുതിര്‍ന്നവരും ചിത്രം ആസ്വദിച്ചു പോകും. ബേബി സാറ അവതരിപ്പിക്കുന്ന ആന്‍ മരിയ എന്ന കഥാപാത്രവും സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന ഗിരീഷ് എന്ന കഥാപാത്രവും തമ്മിലുള്ള അസാധരണ ബന്ധത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ആന്‍ മരിയയുടെയും ഗിരീഷിന്റെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രംഗങ്ങളുമാണ് ഇതുവരെ കാണാന്‍ കഴിയുന്നത്. ആട് ഒരു ഭീകര ജീവിക്ക് ശേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ രണ്ടാമത്തെ ചിത്രവും കിടുക്കുമെന്ന് തീര്‍ച്ച.

മിഥുന്‍ മാനുവല്‍ തോമസും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ആടിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്

ആട് ഒരു ഭീകര ജീവിയാണ് ചിത്രത്തിന്റെ വിജയത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്.

സണ്ണി വെയ്നും ബേബി സാറയും

സണ്ണി വെയ്ന്‍, ബേബി സാറയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, സിദ്ദിഖ്, സൈജു കുറിപ്പ്, ഷൈന്‍ ടോം ചാക്കോ, ധര്‍മജന്‍ ബോള്‍ഗാട്ടി, അഞ്ജലി അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.

സംഗീത സംവിധാനം

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

English summary
Ann Maria Kalippilanu review.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam