»   » ലക്ഷണമൊത്തൊരു ഹൊറര്‍ സിനിമ! മാലാഖയല്ല യക്ഷിയായി അനുഷ്‌ക, അഭിമാനം തോന്നുന്നുവെന്ന് വിരാട് കോലി!

ലക്ഷണമൊത്തൊരു ഹൊറര്‍ സിനിമ! മാലാഖയല്ല യക്ഷിയായി അനുഷ്‌ക, അഭിമാനം തോന്നുന്നുവെന്ന് വിരാട് കോലി!

Written By:
Subscribe to Filmibeat Malayalam

വിവാഹശേഷം നടി അനുഷ്‌ക ശര്‍മ്മ നായികയായി അഭിനയിക്കുന്ന സിനിമയാണ് പരി. സിനിമ ഇന്ന് മുതല്‍ തിയറ്ററുകളിലേക്ക് റിലീസിനെത്തിയിരിക്കുകയാണ്. ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റി വെച്ചിരുന്നു. മാലാഖ എന്നര്‍ത്ഥം വരുന്ന പരി എന്നാണ് സിനിമയുടെ പേര് എങ്കിലും സിനിമയൊരു ഹൊറര്‍ മൂവിയാണ്.

പ്രോസിറ്റ് റോയി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ക്ലീന്‍ സ്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ അനുഷ്‌ക തന്നെയാണ് നിര്‍മ്മിക്കുന്നത്. അനുഷ്‌കയുടെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമയാണ് പരി. സിനിമയുടെ ആദ്യദിനം മോശമില്ലാതെ തുടങ്ങിയിരിക്കുകയാണ്.


പരി

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒരു കിടിലന്‍ ഹൊറര്‍ സിനിമയാണ് പരി. ഇന്ന് മുതല്‍ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. നവാഗതനായ പ്രോസിറ്റ് റോയി തിരക്കഥയെഴുതിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.


മാലാഖ അല്ല

സിനിമയുടെ പേരായ പരി മലയാളത്തില്‍ മാലാഖ എന്നാണ് അര്‍ത്ഥം. എന്നാല്‍ പേര് സൂചിപ്പിക്കുന്ന പോലെ ഇവിടെ മാലാഖ മാത്രമല്ല പ്രേതവുമാണ്. നല്ല കിണ്ണം കാച്ചിയൊരു ഹൊറര്‍ സിനിമയാണ് പരി. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകള്‍ ഞെട്ടിച്ചിരുന്നു..


അനുഷ്‌കയുടെ സിനിമ

ക്രിക്കറ്റ് താരം വീരാട് കോലിയുമായുള്ള വിവാഹത്തിന് ശേഷം അനുഷ്‌ക ശര്‍മ്മ നായികയായി അഭിനയിക്കുന്ന സിനിമയാണ് പരി. സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ സിനിമ എന്ന ഗണത്തിലാണ് പരിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


പ്രധാന കഥാപാത്രങ്ങള്‍

അനുഷ്‌ക നായികയാവുമ്പോള്‍, പരംബ്രത ചാറ്റര്‍ജി, രജത് ചാറ്റര്‍ജി, റിതബാരി ചക്രബര്‍ത്തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുഷ്‌കയുടെ പ്രൊഡക്ഷന്‍ ഹൗസായ ക്ലീന്‍ സ്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ അനുഷ്‌ക തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്.


കിടിലന്‍ ഹൊറര്‍ സിനിമ

അനുഷ്‌കയുടെ ഹൊറര്‍ സിനിമയായ പരി ശരിക്കും പേടിപ്പിക്കുമെന്നാണ് ഒരു ആരാധിക പറയുന്നത്. രജത്തിന്റെ അഭിനയവും അതിമനോഹരമായിരുന്നെന്ന് പറയുന്നു. ബോളിവുഡില്‍ നിന്നും ഇതുപോലൊരു സിനിമ ആരും ഇതുവരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.


ഹോളി ആഘോഷം

ഹോളി ആഘോഷത്തിന് മുന്നോടിയായിട്ടാണ് പരി തിയറ്ററുകളിലേക്ക് എത്തിയത്. എല്ലാവര്‍ക്കും പേടിയുള്ളൊരു ഹോളിയായിരിക്കും ഇത്തവണ.


നിഗൂഢതകളുമായൊരു സിനിമ

ഹൊറര്‍ സിനിമ എന്ന് പറയുമ്പോള്‍ അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ആദ്യം വരുന്ന പ്രതികരണങ്ങളില്‍ പറയുന്നത്. പേടിയുണര്‍ത്തുന്ന സിനിമ എന്നതിലുപരി പരി ഒരു റോമന്റിക് സിനിമ കൂടിയാണ്.


മികച്ച സിനിമ

വിവാഹം കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ സിനിമയായതിനാല്‍ അനുഷ്‌കയ്ക്കും വിരാടിനും പരി വളരെ പ്രധാനപ്പട്ട സിനിമയായിരുന്നു. തന്റെ ഭാര്യയായ അനുഷ്‌കയുടെ മികച്ച സിനിമകളില്‍ ഒന്ന് ഇതാണെന്നാണ് വിരാട് പറയുന്നത്. മാത്രമല്ല അനുഷ്‌കയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും വിരാട് പറയുന്നു.

കബാലിയല്ല കാലയാണ്! പ്രായം 67, സിംപിള്‍ സീന്‍ വരെ കൊലമാസ് ആക്കി രജനികാന്ത്! ട്രോളാന്‍ തോന്നുമോ?


ആരാധകരുടെ തള്ള് വരുത്തിയ വിന, മോഹന്‍ലാല്‍ തള്ള് നടന്‍! ഇക്ക ബോക്‌സോഫീസ് കിംഗ്, ട്രോളി കൊന്നു...!


ശ്രീദേവിയ്ക്ക് വേണ്ടി ബോളിവുഡിന് ഇതല്ലേ ചെയ്യാന്‍ പറ്റു! മകള്‍ ജാന്‍വിയും അത് തന്നെ ചെയ്തു...

English summary
Anushka Sharma's Pari movie audience review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam