twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാറിയ സിനിമ, പുതിയ കാഴ്ചയുടെ വിളയാട്ടമാവുമ്പോള്‍, അരുവി ഒരു നോവാണ്; സിനിമയ്ക്ക് വേറിട്ടൊരു റിവ്യൂ...

    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    Rating:
    4.0/5
    Star Cast: Aditi Balan, Anjali Varadhan, Lakshmi Gopalaswamy
    Director: Arun Prabu Purushothaman

    മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ ട്രെന്‍ഡ് വരുന്നതിന് മുന്‍പ് നമുക്ക് ഈ വഴിയിലേക്ക് വഴി കാട്ടിയായി നിന്നത് തമിഴ് സിനിമയായിരുന്നു. എന്നാല്‍ ഇടക്കാലത്തുണ്ടായ മലയാളത്തിലെ ന്യൂ ജനറേഷന്‍ മൂവ്‌മെന്റ് ഇക്കാര്യത്തില്‍ തമിഴിനേയും കടത്തിവെട്ടി ഏറെ മുന്നോട്ട പോകുകയായിരുന്നു.

    മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നു! ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണി അത്ഭുതമാവും!മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നു! ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണി അത്ഭുതമാവും!

    വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെ നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും അതിനെ മറികടക്കുവാനുള്ള തമിഴ് സിനിമയുടെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിലൊന്നാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ അരുവി എന്നു പറഞ്ഞാല്‍ അതിശയോക്തിപരമാകില്ല. ചടുലതയില്‍ തുടങ്ങി സിനിമയുടെ അവസാനത്തില്‍ ഒരു ഇളംതെന്നല്‍ തൊട്ടു തലോടി കടന്നു പോയതുപോലെ, വലിയൊരു സന്ദേശം പ്രേക്ഷകന്റെ മനസ്സിലേക്ക് പകര്‍ന്നുകൊണ്ടാണ് സിനിമ തീയേറ്ററില്‍ നിന്ന് വിട വാങ്ങുന്നത്.

    വലിയൊരു സന്ദേശവുമായി അരുവി

    വലിയൊരു സന്ദേശവുമായി അരുവി

    ഒരു തീയേറ്റര്‍ സിനിമയുടെ ചടുലതയില്‍ തുടങ്ങി സിനിമയുടെ അവസാനത്തില്‍ ഒരു ഇളംതെന്നല്‍ തൊട്ടു തലോടി കടന്നു പോയതുപോലെ, വലിയൊരു സന്ദേശം പ്രേക്ഷകന്റെ മനസ്സിലേക്ക് പകര്‍ന്നു നല്കുന്ന ഗാംഭീര്യം ഉള്‍ക്കൊണ്ടു കൊണ്ടാണ് സിനിമ തീയേറ്ററില്‍ നിന്ന് വിട വാങ്ങുന്നത്. നയന്‍താരയും ശ്രുതി ഹസ്സനുമടക്കമുള്ളവര്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ കഥാപാത്രമാണ് പുതുമുഖമായ ഇതിലെ നായിക ഏറെ മനോഹരമാക്കിയിരിക്കുന്നത്.

     അരുവി പറയുന്ന കഥ

    അരുവി പറയുന്ന കഥ

    എയിഡ്‌സും എയിഡ്‌സ് രോഗികളുമെല്ലാം എന്നും സിനിമക്കാര്‍ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍ എയിഡ്‌സ് രോഗി അഥവാ എച്ച്‌ഐവി പോസറ്റീവായ ഒരു രോഗി സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ത്, അവര്‍ക്ക് ആവശ്യപ്പെടാനുള്ളതെന്ത് എന്നതാണ് ഇതിലെ നായികയായ അരുവി എന്ന കഥാപാത്രം നമ്മോട് പറയുന്നത്. ഏതൊരു കുടുംബത്തിന്റെയും പ്രതീക്ഷയാണ് പെണ്‍കുട്ടികള്‍. കാല്‍ വളരുന്നോ കൈ വളരുന്നോ എന്നു പ്രതീക്ഷിച്ചു കൊണ്ട് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെയും ഭാവിയെയും എത്രത്തോളമാണ് ഒരു പെണ്‍കുട്ടി സ്വാധീനിക്കുന്നതെന്ന് തുടക്കത്തിലെ സീനുകളിലുടെ പ്രേക്ഷകരില്‍ ഊട്ടിയുറപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൗമാരം പിന്നിട്ട് യൗവനത്തിലേക്കെത്തുമ്പോഴാണ്, അരുവി അവളറിയാതെ ലൈംഗിക പീഡനത്തിനിരയാകുന്നത് ഇക്കാര്യം അവള്‍ തന്നെ അറിയുന്നത് യാദൃച്ഛികമായാണ്. അങ്ങനെ വെറുക്കപ്പെട്ടവളായ അവള്‍ എച്ച്‌ഐവി പോസറ്റീവായതോടെ കുടുംബത്തില്‍ നിന്ന് പുറത്താകുന്നു. ശേഷം ഇവള്‍ എച്ച്‌ഐവി പോസറ്റീവ് തന്നെ ആയ ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ സംരക്ഷണത്തിലാകുന്നു. പ്രതീക്ഷയറ്റ അവളുടെ ജീവിതത്തിന് വീണ്ടും ചിറക് മുളക്കുന്നത് ട്രാന്‍സ് ജെന്‍ഡറായ കൂട്ടുകാരിയുമായുള്ള സഹവര്‍ത്തിത്വത്തിലൂടെയാണ്.

    റിയാലിറ്റി ഷോയിലൂടെ...

    റിയാലിറ്റി ഷോയിലൂടെ...

    നിര്‍ബന്ധിത സാഹചര്യങ്ങളില്‍ തന്റെ മാനം കവര്‍ന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കുകയെന്നുള്ള വാശിയില്‍ എത്തുന്ന അരുവി ഇതിനായി ഒരു ടിവി റിയാലിറ്റി ഷോയുടെ സഹായം തേടുന്നു. തന്റെ മാനം കവര്‍ന്ന മൂന്നു പേരും ഷോയില്‍ വരുന്നതോടെ താന്‍ ഒരു എച്ച്‌ഐവി പോസിറ്റീവാണെന്ന കാര്യം ഇവിടെ വെച്ച് പരസ്യമായി പ്രഖ്യാപിക്കുന്നു. ഇതോടെ ഷോയുടെ അവതാരകയായ പ്രമുഖ തമിഴ് നടി (ലക്ഷ്മി ഗോപാല സ്വാമി)അടക്കമുള്ളവര്‍ ഞെട്ടുന്നു!. എച്ച്‌ഐവി പോസറ്റീവായ ഒരാളോടൊപ്പം ഷോ തുടര്‍ന്ന് അവതരിപ്പിക്കുന്നതിനെക്കുറിച്ച് പോലും അവര്‍ വീണ്ടും ആലോചിക്കുന്നു. എന്നാല്‍ ടിവി പ്രൊഡ്യൂസറടക്കമുള്ളവര്‍ ഈയൊരു വഴിത്തിരിവിനെ സമര്‍ഥമായി നല്ലൊരു വില്പന ചരക്കാക്കുവാനാണ് ശ്രമിക്കുന്നത്. ഇതില്‍ മനം മടുത്ത അരുവി തുപ്പാക്കിയെടുത്ത് പൊഡ്യൂസറുടെ കൈക്ക് വെടിവെയ്ക്കുന്നു. എല്ലാവരുടെയും മൊബൈല്‍ വാങ്ങി ഏവരെയും ബന്ദികളാക്കുന്നു. വലിയ വെടി ശബ്ദം പുറമേ കേള്‍ക്കുന്നതോടെ നാട്ടുകാരുടെ ശ്രദ്ധയും സ്റ്റുഡിയോയിലേക്കെത്തുന്നു. ഇതോടെ വിഷയം പോലീസിലും മാധ്യമങ്ങളിലുമെല്ലാമെത്തുന്നു. തമിഴ്‌നാടൊന്നാകെ ഇത് ചര്‍ച്ചാ വിഷയമാകുന്നു. കൂടാതെ ഇതിന് മറ്റൊരു നക്‌സലൈറ്റ് മാനവും കൈവരികയാണ്.

    അരുവി കീഴടങ്ങുകയാണ്

    അരുവി കീഴടങ്ങുകയാണ്


    ഒരു നക്‌സലൈറ്റ് ഗ്രൂപ്പിന്റെ ആസൂത്രീത ഓപറേഷനായി ഇത് ദൃശ്യ മാധ്യമങ്ങളടക്കം അവതരിപ്പിക്കുന്നു. ഇതോടെ കേന്ദ്രത്തില്‍ നിന്നടക്കം കമാന്‍ഡോകള്‍ ബന്ദികളെ രക്ഷിക്കുവാനായി എത്തുകയാണ്. ടിവി സ്റ്റുഡിയോക്ക് പുറത്ത് ഇത് വലിയൊരു ക്രമസമാധാന പ്രശ്‌നമാകുമ്പോള്‍ സ്റ്റുഡിയോക്കുള്ളില്‍ ആദ്യം അരുവിയുടെ തോക്കുകൊണ്ടുള്ള പ്രകടനം കൊണ്ട് ഭയവിഹ്വലരായവരെല്ലാം പരസ്പരം ഏറ്റവും അടുത്തവരായി മാറുന്നു. പുതിയ കാലത്തിന്റെ സ്‌നേഹപ്രകടനത്തിന്റെ വലിയ പ്രകടനമായ സെല്‍ഫി എടുക്കുന്നതില്‍ വരെ അത് എത്തുന്നു. അവസാനം അരുവി കീഴടങ്ങുകയാണ്.

     കലര്‍പ്പില്ലാതെ കാഴ്ചയായി ഒരാളുടെ വേദന

    കലര്‍പ്പില്ലാതെ കാഴ്ചയായി ഒരാളുടെ വേദന


    കോടതി അവരെ എയ്ഡ്‌സ് രോഗികള്‍ക്കായുള്ള ചികിത്സാ കേന്ദ്രത്തിലേക്കയക്കുന്നു. അരുവി എന്ന സിനിമയെ ഏറ്റവും മനോഹരമാക്കുന്ന സീനുകളാണ് പിന്നീട് കടന്നു വരുന്നത്. രോഗികള്‍ക്കായുള്ള കേന്ദ്രത്തില്‍ നിന്ന് ഒരിക്കല്‍ രക്ഷപ്പെട്ടുന്ന അരുവി. മറ്റെങ്ങോട്ടോ ഓടി പോകുന്നു. തന്റെ ചുറ്റുപാടില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്തെന്ന് ഒരു ദിവസം ഫെയ്‌സ്ബുക്കിലൂടെ ഇവള്‍ പിന്നീട് പ്രഖ്യാപിക്കുകയാണ്. മിനിറ്റുകള്‍ നീണ്ട ഈ വീഡിയോയിലൂടെ ഒരു എച്ച്‌ഐവി പോസറ്റീവായി മരണത്തെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന ഒരാളുടെ വേദനയാണ് കലര്‍പ്പില്ലാതെ കാഴ്ചക്കാരനു മുന്നിലെത്തുന്നത്.

    വിളയാടമ..

    വിളയാടമ..

    അങ്ങനെ അരുവിയെ അടുത്തറിയാന്‍ അവസരം ലഭിച്ചവരെല്ലാം അവളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവള്‍ ഏകാന്തവാസം കിടക്കുന്ന കുന്നിലെത്തുകയാണ്. ഇതോടെ തന്നെ തന്റെ ചുറ്റുപാട് തിരിച്ചറിഞ്ഞുവെന്ന അരുവിയുടെ സന്തോഷത്തില്‍ സിനിമക്ക് അവസാനമാകുകയാണ്. അരുവിയുടെ പോസ്റ്ററിലുള്ളത് വിളയാടമ എന്നാണ്. അതെ ഇത് തമിഴില്‍ ഒരു വിളയാട്ടമാണ്. മാറിയ സിനിമയുടെ പുതിയ കാഴ്ചയുടെ വിളയാട്ടം. അതോടൊപ്പം നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മുന്നിലും ഇത്തരം പാതയിലേക്ക് സഞ്ചരിക്കുവാനുള്ള ഒരു പ്രേരകമാകുക കൂടിയാണ് എന്നതാണ് കേരളത്തിലെ ഈ സിനിമ നല്കുന്ന വലിയൊരു ദൗത്യവും.

    English summary
    Aruvi movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X