twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓ മൈ കടവുളേ: വിജയ് സേതുപതീ, സെമ്മായിറുക്ക് — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Ashok Selvan, Ritika Singh, Vani Bhojan
    Director: Ashwath Marimuthu

    ജീവിതത്തിലെ ഏറ്റവും നിർണായകമായൊരു സന്ദർഭത്തിൽ വെച്ച് ഒന്നോ രണ്ടോ കൊല്ലം 'റീവൈൻഡ്' ചെയ്ത് പുതിയ ജീവിതം തുടങ്ങാൻ ദൈവം നേരിട്ട് ഇറങ്ങിവന്നൊരു സെക്കൻഡ് ചാൻസ് തന്നാൽ എങ്ങനെയിരിക്കും! പൊളിയായിരിക്കും അല്ലേ! അശ്വന്ത് മാരിമുത്തു എന്ന പുതുമുഖ സംവിധായകന്റെ 'ഓ മൈ കടവുളേ' എന്ന സിനിമ നല്ലൊരു എന്റർടൈനറായി മാറുന്നത് മേല്പറഞ്ഞ ഫാന്റസി എലമെന്റിനെ ഭംഗിയായി അതിൽ കൈകാര്യം ചെയ്തതുകൊണ്ടു കൂടിയാണ്.

    സിനിമ

    സിനിമയിൽ മാത്രം കണ്ടുവരുന്ന മൂന്ന് ആത്മാർത്ഥ സുഹൃത്തുക്കൾ — അർജുൻ, അനു, മണി. മൂന്നുപേരും എൽകെജി ക്‌ളാസ് മുതൽ ബിടെക്ക് വരെ ഒന്നിച്ഛ് പഠിച്ചവർ. കൊമേഡിയനായതുകൊണ്ട് മണിക്ക് നേരത്തെ ഫാമിലിയായി (പഴയ പോലെയല്ല). വേറൊരുത്തന്റെ പ്രൊപോസൽ വന്ന് തീരുമാനമാകുമെന്ന ഘട്ടത്തിൽ അനു അർജുനോട് ചോദിക്കുന്നു, നിനക്ക് എന്നെ കല്യാണം കഴിച്ചൂടെ? സിനിമയുടെ തുടക്കം ഇങ്ങനെയാണ്.

    അശോക് സെൽവൻ

    അശോക് സെൽവൻ, റിതിക സിംഗ്, ശിവ ശര എന്നിവരാണ് മേല്പറഞ്ഞ മൂന്നു കൂട്ടുകാർ. നല്ല 'ക്യാരക്ടറൈസേഷൻ'; ആത്മാവുള്ള പ്രകടനവും. പടത്തിന്റെ നട്ടെല്ലാവാൻ അശോകിനും റിതികക്കും മുഴുനീളം സാധിക്കുന്നുണ്ട്. വെറുമൊരു കൊമേഡിയൻ മാത്രമാവാതിരിക്കാൻ ശിവ ശരയ്ക്കും കഴിയുന്നു.

    കല്യാണം

    കല്യാണം കഴിയുന്നു. പതിവു പോലുള്ള ദാമ്പത്യം, കല്ലുകടികൾ, കച്ചറകൾ, യുദ്ധങ്ങൾ. സ്വാഭാവികമായും പിന്നെ കാണുന്നത് കുടുംബകോടതിയിലാണ്. അവിടെ വച്ചാണ് കടവുളിന്റെ ഇടപെടൽ. നമ്മൾക്ക് മാത്രം അറിയാവുന്ന രീതിയിൽ അർജുന് വേണ്ടി അയാളുടെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് കടവുൾ ടൈം മെഷിൻ പിറകോട്ട് തിരിച്ചുവെച്ചുകൊടുക്കുന്നു.

    ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും 12 ലക്ഷത്തിലേറെ ഫോളോവേഴ്‌സ്, അഭി അമൃത വരവ് വെറുതെയല്ല...ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും 12 ലക്ഷത്തിലേറെ ഫോളോവേഴ്‌സ്, അഭി അമൃത വരവ് വെറുതെയല്ല...

    വിജയ് സേതുപതി

    വിജയ് സേതുപതിയാണ് കടവുളിന്റെ റോളിൽ. ഈ ഘട്ടത്തിലെ പ്രധാന ഹൈലൈറ്റും ഇതുതന്നെ. ഗസ്റ്റ് റോളല്ല അത്യാവശ്യം ദൈർഘ്യമേറിയ കടവുൾ തന്നെയാണ്. ഏന്തുകൊണ്ടാവും സേതുപതി ഇങ്ങനെ ഒരു റോൾ സ്വീകരിച്ചത് എന്നൊരു സംശയം പടത്തിന് കയറുമ്പോൾ ഉണ്ടായിരുന്നു. പടം കണ്ട് തീർന്നപ്പോൾ അതുമാറി. ഇത്തരമൊരു നല്ല പടത്തിന് സേതുപതിയുടെ സാന്നിധ്യം തീർച്ചയായും ഗുണം ചെയ്യും.

    <strong>മാഫിയ ചാപ്റ്റർ 1: സ്റ്റൈലിഷ് കാർത്തിക് നരേൻ, സ്റ്റൈലൻ അരുൺ വിജയ് - ശൈലന്റെ റിവ്യൂ</strong>മാഫിയ ചാപ്റ്റർ 1: സ്റ്റൈലിഷ് കാർത്തിക് നരേൻ, സ്റ്റൈലൻ അരുൺ വിജയ് - ശൈലന്റെ റിവ്യൂ

    കല്യാണം

    എന്നെ കല്യാണം കഴിക്കാമോ എന്ന ചോദ്യത്തിൽ തുടങ്ങി വീണ്ടും ജീവിച്ചു തുടങ്ങുന്ന അർജുന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് സെക്കന്റ് ഹാഫ്. അശ്വന്ത് മാരിമുത്തുവിന്റെ സ്ക്രിപ്റ്റ് രസകരമാണ്. മെയ്ക്കിംഗും അതെ. പക്ഷെ കൊമേഴ്‌സ്യൽ സിനിമയുടെ ചിരപരിചിത ഫോർമുല പ്രകാരമുള്ള തീർപ്പുകളിലൂടെ മാത്രമേ ഈ പടത്തിന് പരിസമാപ്തി നൽകാൻ സംവിധായകന് കഴിയുന്നുള്ളൂ. ചിത്രത്തിലെ നിരാശയും ഇതാണ് — തുറന്നിട്ട ജാലകങ്ങൾ അനവധിയായിരുന്നു. എന്നിട്ടാണ്.

    വീണ്ടും ഒരു 'ഗോഡ്ഫാദർ' കൂടി, സിംഹരാജാവായി ലാൽ, മാൻപേടയായി അനന്യയും - ശൈലന്റെ റിവ്യൂവീണ്ടും ഒരു 'ഗോഡ്ഫാദർ' കൂടി, സിംഹരാജാവായി ലാൽ, മാൻപേടയായി അനന്യയും - ശൈലന്റെ റിവ്യൂ

    മീര ഭോജൻ

    ഗൗതം മേനോന് നന്ദി പറഞ്ഞു തുടങ്ങുന്ന പടത്തിൽ മേനോന്റ സ്വാധീനം പ്രകടമാണ്. ഗൗതം മേനോനായിത്തന്നെ പുള്ളി സ്‌ക്രീനിൽ വരുന്നുമുണ്ട്. നായികാ പിതാവായി വരുന്ന എംഎസ് ഭാസ്ക്കർ തനിക്ക് കിട്ടുന്ന ചെറിയ സ്‌പേസിൽ പടത്തെ നൈസായി പോക്കറ്റിലാക്കുന്നു. മീര ഭോജൻ എന്നൊരു നായികാ കൂടിയുണ്ട് പടത്തിൽ. പുതുമുഖമെന്നു പറഞ്ഞാലേ അറിയൂ.

    സ്മാർട്ട് എന്റർടൈനർ (ബോണസായി വിജയ് സേതുപതിയും) എന്ന് അടിവര

    Read more about: review റിവൃൂ
    English summary
    Oh My Kadavule Tamil Movie Review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X