»   »  താനാ സേര്‍ത കൂട്ടം പ്രേക്ഷക പ്രതികരണം; അഴിമതിക്കെതിരെ ഒന്നിക്കണം, എന്ന് കരുതി അത്ര സീരിയസല്ല!!

താനാ സേര്‍ത കൂട്ടം പ്രേക്ഷക പ്രതികരണം; അഴിമതിക്കെതിരെ ഒന്നിക്കണം, എന്ന് കരുതി അത്ര സീരിയസല്ല!!

Posted By:
Subscribe to Filmibeat Malayalam

വിഘ്‌നേശ് ശിവന്‍ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. എത്ര ഗൗരവമുള്ള കാര്യം പറയുകയാണെങ്കിലും അതിന് കേള്‍ക്കാന്‍ സുഖമുള്ള ഒരു ലൈന്‍ പിടിക്കും. സിനിമയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍, ഗൗരവമായിരിക്കുമ്പോഴും എന്റര്‍ടൈന്‍മെന്റായിരിക്കും. അത് തന്നെയാണ് സൂര്യയെ നാകനാക്കി ഒരുക്കിയ താനാ സേര്‍ത കൂട്ടം എന്ന ചിത്രവും.

അഴിമതിയെ കുറിച്ചും രാഷ്ട്രീയ അധികാര ദുരുപയോഗങ്ങളെ കുറിച്ചുമൊക്കെയാണ് താനാ സേര്‍ത കൂട്ടം എന്ന ചിത്രം പറയുന്നത്. ഇപ്പറഞ്ഞ സാമൂഹ്യ മാലിന്യങ്ങള്‍ക്കെതിരെ ഒന്നിക്കുന്ന ഒരു കൂട്ടം അതാണ് പേരില്‍ പറയുന്ന, താനാ സേര്‍ത കൂട്ടം!! അത്രയേറെ ഗൗരവമുള്ള കാര്യം പറയുമ്പോഴും സിനിമ എന്റര്‍ടൈന്‍മെന്റാണ്.


സ്‌കെച്ച് പ്രേക്ഷക പ്രതികരണം; അടിയും ഒതയും കലൈന്ത് വച്ച പോക്കിരി പൊങ്കല്‍!!


കഥാ പശ്ചാത്തലം

1980 കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. 1987 ല്‍ നടന്ന മുംബൈ അപ്‌റ ഹൗസ് മോഷണുവുമായി ബന്ധപ്പെട്ടതാണ് ചിത്രം. എണ്‍പതുകളെ വളരെ മനോഹരമായി ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിയ്ക്കുന്നു.


സൂര്യ

'പോലീസ് എല്ലാം നിറയെ പാത്താച്ച് സര്‍, നമ്മ ഇപ്പയേ വെറെ ട്രാക്ക്' എന്ന ട്രെയിലറിലെ ഡയലോഗ് തന്നെ ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു. ട്രെയിലറില്‍ പറഞ്ഞത് പോലെ വെറെ ട്രാക്കിലൂടെയാണ് സൂര്യ സഞ്ചരിക്കുന്നത്.


കീര്‍ത്തി സുരേഷ്

ചിത്രത്തിലെ കേന്ദ്ര നായികയായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. ബ്രാഹ്മിണ്‍ പെണ്‍കുട്ടിയാണ്. നായികയ്ക്ക് ചിത്രത്തില്‍ പേരില്ല എന്നതാണ് മറ്റൊരു കൗതുകം.


രമ്യ കൃഷ്ണന്‍

ബാഹുബലിയ്ക്ക് ശേഷം രമ്യ കൃഷ്ണന്‍ തമിഴിലേക്ക് മടങ്ങിയെത്തിയിരിയ്ക്കുകയാണ്. അതൊട്ടും നിരാശപ്പെടത്തുന്നില്ല. രമ്യ കൃഷ്ണയെ പോലൊരു നടിയ്ക്ക് അര്‍ഹിക്കുന്ന് പ്രധാന്യം തന്നെ സംവിധായകന്‍ നല്‍കി.


മറ്റ് താരങ്ങള്‍

ആദ്യകാല റൊമാന്റിക് നായകന്‍ കാര്‍ത്തി ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സെന്‍തില്‍, തമ്പി രാമയ്യ, ആര്‍ജെ ബാലാജി, സത്യന്‍, ബ്രഹ്മാനന്ദം തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.


തിരക്കഥ - സംവിധാനം

2015 ല്‍ റിലീസ് ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രത്തിന് ശേഷം മറ്റൊരു 'ഡീസന്റ്' സിനിമ നല്‍കിയിരിയ്ക്കുകയാണ് വിഘ്‌നേശ് ശിവ. ഓരോ ഫ്രെയിമിലും സംവിധായകന്റെ സൂക്ഷ്മ നിരീക്ഷണമുണ്ട്. അതുകൊണ്ട് തന്നെ അവ ഓരോന്നും 'പെര്‍ഫക്ട്' ആണ്.


സംഗീതം

ചിത്രത്തിന്റെ ഫുള്‍ എനര്‍ജി സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദിന്റെ കൈയ്യിലാണ്. 'സൊടക്ക് മേലെ സൊടക്ക് പോടുത്' എന്ന ചിത്രത്തിലെ പാട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നു.


English summary
Audience Review Thaana Serndha Koottam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X